Month: September 2023
-
Kerala
യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു; തിരിഞ്ഞു നോക്കാതെ ഇന്ത്യൻ ഭരണകൂടം
സന:യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ കോടതി ശരിവെച്ചു.വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. അതേസമയം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ.തന്‍റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ അപേക്ഷ. ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കര്‍ തളളിയെന്ന കേസില്‍ നിമിഷ പ്രിയയെ കഴിഞ്ഞ വര്‍ഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തന്‍റെ ജീവന്‍ രക്ഷിക്കാനും ജയില്‍ മോചിതയാകാനും എത്രയും വേഗം ഇടപെടല്‍ നടത്തണമെന്നാണ് നിമിഷ പ്രിയ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ അപേക്ഷിക്കുന്നത്. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ. തലാലിന്‍റെ കുടുംബവുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കിയേക്കാമെന്ന…
Read More » -
Kerala
മഴ വീണ്ടും ശക്തമാകുന്നു;വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഈ മാസം നാലോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എല്‍നിനോ പ്രതിഭാസത്തെത്തുടര്‍ന്ന് സാധാരണ ലഭിക്കുന്നതിനേക്കാള്‍ 30 മുതല്‍ 33 ശതമാനം കുറഞ്ഞ മഴയാണ് ഓഗസ്റ്റില്‍ രാജ്യത്ത് ലഭിച്ചത്. സെപ്റ്റംബര്‍ മാസത്തിലും മഴ ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കാലവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ മൂന്നാംവാരം വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയം. അതേസമയം കനത്തമഴയെ തുടർന്ന് പത്തനംത്തിട്ടയിലെ ഗവിക്ക് സമീപം ഇന്നലെ രാത്രി ഉരുൾപൊട്ടിയതായാണ് വിവരം.ഇതിനെ തുടർന്ന് ഗവിയിലേക്കുള്ള ഗതാഗതം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്.മലവെള്ളം കുതിച്ചെത്തിയതോടെ മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ…
Read More » -
NEWS
കൊച്ചി മെട്രോ രണ്ടാംഘട്ടം;11.2 കിലോമീറ്റര്‍ നീളമുള്ള പിങ്ക് ലൈനിന്റെ നിര്‍മ്മാണം 20 മാസംകൊണ്ട് പൂര്‍ത്തിയാക്കും
എറണാകുളം:കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണത്തിനായി ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. 11.2 കിലോമീറ്റര്‍ നീളമുള്ള പിങ്ക് ലൈനിന്റെ നിര്‍മ്മാണം 20 മാസംകൊണ്ട് പൂര്‍ത്തിയാക്കും. കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് പിങ്ക് പാത. ആകെ പത്ത് മെട്രോ സ്‌റ്റേഷനുകള്‍. എട്ട് മീറ്റര്‍ വീതിയുണ്ടാകും. ഒക്ടോബര്‍ 25 വരെ ഇ – ടെന്‍ഡര്‍ നല്‍കാം. 22നാണ് പ്രീ ബിഡ് മീറ്റിംഗ്. 27ന് ടെക്‌നിക്കല്‍ ബിഡ് തുറക്കും. നവംബര്‍ മധ്യത്തോടെ നിര്‍മ്മാണ ചുമതല നല്‍കും. 2025 ജൂലൈയില്‍ പിങ്ക് ലൈന്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അറുപത് മീറ്റര്‍ നീളമുള്ള രണ്ട് സ്‌പെഷ്യല്‍ സ്പാനുകളില്‍ ഒന്ന് പാലാരിവട്ടം ബൈപ്പാസിന് കുറുകെ നിര്‍മ്മിക്കും. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിക്ക് സമീപമാണ് രണ്ടാമത്തെ സ്പാന്‍. കളമശ്ശേരി എച്‌എംടിയിലാണ് പ്രീ കാസ്റ്റ് യാര്‍ഡ് സജ്ജീകരിക്കുന്നത്. 1957 കോടി രൂപയാണ് പിങ്ക് ലൈനിന്റെ ആകെ നിര്‍മ്മാണ ചെലവ്. ഇതില്‍ 1016 കോടി രൂപ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്…
Read More » -
Kerala
രാവിലെ 8 മണിക്ക് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി സൂപ്പര്‍ഫാസ്റ്റ്
പത്തനംതിട്ട:രാവിലെ 8 മണിക്ക് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി സൂപ്പര്‍ഫാസ്റ്റ്.തിരികെ കോയമ്പത്തൂരില്‍ നിന്നും രാത്രി 8:45 മണിക്ക് (8:45 pm) പത്തനംതിട്ടയിലേക്ക് പുറപ്പെടും. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മുന്‍കൂട്ടി സീറ്റ് റിസര്‍വ് ബുക്ക് ചെയ്യുവാന്‍ സാധിക്കും, സീറ്റ് റിസര്‍വേഷന്‍ ബുക്കിംഗിനായി സന്ദര്‍ശിക്കുക www.ksrtconline.com പത്തനംതിട്ട <> കോയമ്പത്തൂര്‍ Via ; തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍ , പാലക്കാട് ———————————– ■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 8 am ■ Departure from Pathanamthitta :- 8 am ■ തിരുവല്ല :- 8:55 am ■ Thiruvalla :- 8:55 am ■ ചങ്ങനാശ്ശേരി :- 9:05 am ■ Changanacherry :- 9:05 am ■ കോട്ടയം :- 9:30 am ■ Kottayam :- 9:30 am ■ മൂവാറ്റുപുഴ :- 10:55 am Moovattupuzha:- 10:55 am…
Read More » -
Kerala
കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
മുണ്ടക്കയം: കോട്ടയം കുമിളി റോഡിൽ മുണ്ടക്കയം വെളിച്ചിയാനിയിൽ കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും മുണ്ടക്കയം ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ എസ്സ് ആർ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പാലാ മെഡിസിറ്റി, കോട്ടയം മെഡിക്കൽ കോളജ് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read More » -
Kerala
ഗണേഷ ചതുര്‍ത്ഥി ;കാസര്‍കോട് ജില്ലയില്‍ സെപ്തംബര്‍ 19 ന് പൊതു അവധി പ്രഖ്യാപിച്ച് കളക്ടര്‍
കാസര്‍കോട്: ജില്ലയില്‍ സെപ്തംബര്‍ 19 ന് പൊതു അവധി പ്രഖ്യാപിച്ച് കളക്ടര്‍. ഗണേഷ ചതുര്‍ത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസര്‍കോട് ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി അഥവാ ഗണേശോത്സവം
Read More » -
Kerala
ചരിത്ര പ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി വള്ളംകളി ഇന്ന്; പത്തനംതിട്ടയിൽ പ്രാദേശിക അവധി
പത്തനംതിട്ട:: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവത്തിനൊരുങ്ങി ആറന്മുള. 48 പള്ളിയോടങ്ങളാണ് ആകെ മത്സരിക്കുക.2017 ന് ശേഷം പൂർണ്ണമായ തോതില്‍ വള്ളം കളി നടക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ഉച്ചക്ക് ഒരു മണിക്ക് ജല ഘോഷയാത്രയോടുകൂടിയായിരിക്കും ജലോത്സവത്തിന് തുടക്കം കുറിക്കുക. ആദ്യം എ ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടക്കും, തുടർന്ന് ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടത്തി രണ്ട് ബാച്ചിലേയും സെമി ഫൈനല്‍ വിജയികള്‍ ഫൈനലില്‍ മാറ്റുരയ്ക്കും. അതേസമയം പമ്പയിലെ ജലനിരപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ആചാരപ്രകാരം തന്നെ എല്ലാം നടക്കുമെന്ന് അധികൃതർ അറിയിച്ചത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ചെറിയ തോതില്‍ വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും പര്യാപ്തമായ നിരക്കിലേക്ക് ജലനിരപ്പ് എത്തില്ല. ഈ സാഹചര്യത്തില്‍ ഇന്ന് പുലർച്ചെയോടെ മണിയാർ ഡാം തുറുന്നുവിട്ട് കൂടുതല്‍ ജലം പമ്പയിലേക്ക് ഒഴുക്കും. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് പോലീസ്, ഫയര്‍ഫോഴ്‌സ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ് അറിയിച്ചു.…
Read More » -
Kerala
ഓണം വാരോഘോഷത്തിന് ഇന്ന് സമാപനം
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരോഘോഷത്തിന് ഇന്ന് സമാപനമാകും.സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം ഏഴുമണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങ് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വീണ ജോര്‍ജ്, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളായും സിനിമാതാരങ്ങളായ ഷൈൻ നിഗം,നീരജ് മാധവ്, ആന്റണി വര്‍ഗീസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായും പങ്കെടുക്കും. മികച്ച കവറേജിന് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. ഹരിശങ്കര്‍ ആൻഡ് ടീം അവതരിപ്പിക്കുന്ന പ്രഗതി ബാൻഡിന്റെ സംഗീത പരിപാടി സമാപന സമ്മേളനത്തിന് ശേഷം നിശാഗന്ധിയില്‍ അരങ്ങേറും. അതേസമയം തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തിയ പുലികളുടെ മത്സരത്തിന് പരിസമാപ്തിയായി. അയ്യന്തോള്‍ ദേശമാണ് പുലികളിയില്‍ ഒന്നാം സ്ഥാനം നേടിയത്.പുലി വേഷത്തില്‍ ഒന്നാം സ്ഥാനം സീതാറാം പൂങ്കുന്നം നേടി. മികച്ച ചമയ പ്രദര്‍ശനത്തിന് വിയ്യൂരും പുലിക്കൊട്ടിനും അച്ചടക്കത്തിനും പുലിവണ്ടിയ്ക്കും ഹരിതവണ്ടിയ്ക്കും ടാബ്ലോയ്ക്കും അയ്യന്തോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ശക്തന്‍,…
Read More » -
NEWS
ഗുരുവായൂരപ്പന് വഴിപാടായി 100 പവൻ വരുന്ന സ്വര്‍ണക്കിണ്ടി
തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി കഴിഞ്ഞ ദിവസം ലഭിച്ചത് അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണക്കിണ്ടി. 100 പവൻ വരുന്ന സ്വര്‍ണക്കിണ്ടി ഇന്നലെ ഉച്ച പൂജയ്‌ക്കാണ് നടയ്‌ക്കല്‍ സമര്‍പ്പിച്ചത്. 49.50 ലക്ഷം രൂപയാണ് കിണ്ടിയുടെ വില. ടിവിഎസ് ഗ്രൂപ്പിലെ രാധാകൃഷ്ണനാണ് ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ചത്. 64.25 ലക്ഷം രൂപയുടെ വഴിപടുകളാണ് കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടന്നത്. നെയ് വിളക്ക് വഴിപാടില്‍ നിന്ന് മാത്രം ലഭിച്ച വരുമാനം 18.54 ലക്ഷം രൂപയായിരുന്നു.
Read More » -
India
ചെസ് ലോകകപ്പില്‍ രണ്ടാംസ്ഥാനംനേടി തിരിച്ചെത്തിയ പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി മഹീന്ദ്ര
ന്യൂഡൽഹി:രാജ്യത്തിനുവേണ്ടി നേട്ടമുണ്ടാക്കുന്നവര്‍ക്ക് ആനന്ദ് മഹീന്ദ്ര എക്‌സ്.യു.വി.700, മഹീന്ദ്ര ഥാര്‍ തുടങ്ങിയ സമ്മാനങ്ങള്‍ ഇതിന് മുൻപ് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ചെസ് ലോകകപ്പില്‍ രണ്ടാംസ്ഥാനംനേടി തിരിച്ചെത്തിയ പ്രഗ്നാനന്ദയ്ക്ക് മഹീന്ദ്ര എക്‌സ്.യു.വി.400 ഇലക്‌ട്രിക് ആണ് സമ്മാനിക്കുന്നത്. ആനന്ദ് മഹീന്ദ്ര സമ്മാന വിവരം എക്സിലെ കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. പ്രഗ്നാനന്ദയും ഒരു ഥാര്‍ സമ്മാനമായി നേടാന്‍ അര്‍ഹനാണെന്ന് കാണിച്ച് ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത ക്രിഷ്‌ലെയ് കുമാര്‍ എന്നയാളുടെ പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം സമ്മാന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍, താൻ നല്‍കുന്ന സമ്മാനം പ്രഗ്നാനന്ദയ്ക്കല്ല, മറിച്ച് അദ്ദേഹത്തെ ഇതിനായി പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്റര്‍ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.
Read More »