Month: September 2023
-
Crime
അവിഹിത ബന്ധമെന്ന് ആരോപണം; ആദിവാസി യുവതിയെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ മര്‍ദിച്ച് നഗ്‌നയാക്കി നടത്തി
ജയ്പുര്‍: രാജസ്ഥാനില്‍ ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി നടത്തി. രാജസ്ഥാനിലെ പ്രതാപ്ഗര്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്‌നയാക്കി നടത്തിച്ചത്. സംഭവത്തില്‍ എട്ടു പ്രതികളെ തിരിച്ചറിഞ്ഞു, മൂന്നു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത. വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്‌നയാക്കി നടത്തുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവം അന്വേഷിക്കുന്നതിനായി ആറ് പോലീസ് സംഘങ്ങളെ നിയോഗിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഖേദം രേഖപ്പെടുത്തി. ”പ്രതാപ്ഗറില്‍ കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് സ്ഥാനമില്ല. ഇത്തരം ക്രിമിനലുകള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കും” -ഗെലോട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. राजस्थान में…
Read More » -
NEWS
ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികള്‍ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു; മരിച്ചത് സ്വകാര്യ ആശുപത്രി ജീവനക്കാർ
മനാമ: ബഹ്റൈനിലെ ആലിയില്‍ ശൈഖ് ഖലീഫ ബിൻ സല്‍മാൻ ഹൈവേയിലുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതില്‍ നാലു പേര്‍ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആലിയില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍.
Read More » -
Kerala
കണ്ണൂർ പഴയങ്ങാടിയിൽ വഴിയാത്രക്കാരിയുടെ കാല്‍ ഫുട്പാത്തിലെ സ്ളാബിനിടയില്‍ കുടുങ്ങി;ഒരുമാസത്തിനിടെ രണ്ടാമത്തെ സംഭവം
കണ്ണൂർ:പഴയങ്ങാടിയിൽ വഴിയാത്രക്കാരിയുടെ കാല്‍ ഫുട്പാത്തിലെ സ്ളാബിനിടയില്‍ കുടുങ്ങി.ഒരുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുൻപിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കാലാണ് സ്ളാബിനടിയില്‍ കുടുങ്ങിയത്. വേങ്ങര സ്വദേശിനി വി.കെ.വി.യമുനയുടെ കാലാണ് സ്ലാബിനിടയിലെ വിടവില്‍ കുടുങ്ങിപ്പോയത്. ഇതുകണ്ടുനിന്ന പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് ഏറെ സമയത്തെ ശ്രമഫലമായി കാല്‍ ഊരിയെടുത്തത്. ഒരുമാസം മുൻപ് സമാനമായ രീതിയില്‍ പഴയങ്ങാടി ബസ്റ്റാൻഡിന് മുന്നില്‍ സ്ലാബിനടിയില്‍ ഒരു സ്ത്രീയുടെ കാല്‍ കുടുങ്ങിയിരുന്നു.
Read More » -
Kerala
പത്തനംതിട്ട സ്വദേശിയായ മലയാളി നഴ്സ് അയര്‍ലൻഡില്‍ മരിച്ചു
പത്തനംതിട്ട: പന്തളം കുളനട സ്വദേശിയായ മലയാളി നഴ്സ് അയര്‍ലൻഡില്‍ മരിച്ചു.മാന്തുക പുതുപ്പറമ്ബില്‍ വലിയവിളയില്‍ റോജി പി.ഇടിക്കുള (37) ആണ് മരിച്ചത്. ആഗസ്റ്റ് 25ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റോജിക്ക് കനത്ത തലവേദന ഉണ്ടായതിനെ തുടര്‍ന്ന് ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. തലച്ചോറില്‍ രക്തസ്രാവമാണെന്ന് സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സക്കായി ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം. കേരളത്തിലും ഖത്തറിലും നഴ്സായി ജോലി ചെയ്തിരുന്ന റോജി രണ്ട് വര്‍ഷം മുമ്ബാണ് അയര്‍ലൻഡില്‍ എത്തിയത്. ഗാള്‍വോയിലെ ട്യൂമിലായിരുന്നു താമസം. വിദേശത്തെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന റോജി കേരളത്തില്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു. മരണത്തെ തുടര്‍ന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മാന്തളിര്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടില്‍ നടത്തും.
Read More » -
Kerala
മൂന്നര വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്നും അരഞ്ഞാണം പുറത്തെടുത്തു
പാലാ: മൂന്നര വയസുള്ള കുട്ടി അബദ്ധത്തില്‍ വിഴുങ്ങിയ അരഞ്ഞാണം പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പുറത്തെടുത്തു. പള്ളിക്കത്തോട് സ്വദേശികളായ ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് വെള്ളി അരഞ്ഞാണം വിഴുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി വീടിനുള്ളില്‍ കളിക്കുന്നതിനിടെ അരയില്‍നിന്ന് ഊരിപ്പോയ അരഞ്ഞാണം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. തുടര്‍ന്നു കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതിനിടെ വീട്ടുകാര്‍ നോക്കിയപ്പോള്‍ അരഞ്ഞാണം നഷ്ടപ്പെട്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയും ഡോ. വിപിന്‍ ലാലിന്‍റെ നേതൃത്വത്തില്‍ എക്‌സ്‌റേ എടുത്തു നടത്തിയ പരിശോധനയില്‍ അരഞ്ഞാണം വയറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ഉടന്‍തന്നെ ഗാസ്‌ട്രോഎന്‍ററോളജിസ്റ്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, അനസ്‌തെറ്റിസ്റ്റുകളായ ഡോ. ലിബി ജി. പാപ്പച്ചന്‍, ഡോ. സേവ്യര്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞിനെ എന്‍ഡോസ്‌കോപ്പിക്കു വിധേയയാക്കി. തുടര്‍ന്നു സുരക്ഷിതമായി വയറ്റില്‍നിന്ന് അരഞ്ഞാണം പുറത്തെടുത്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Read More » -
Kerala
പ്രസവത്തെത്തുടര്‍ന്ന് നഴ്സ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം
പാലാ: ജനറലാശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട നഴ്സായ യുവതി മരിച്ചു.അമ്ബാറ ചിരട്ടയോലിപ്പാറയില്‍ ദിനകരന്‍-ഓമന ദമ്ബതികളുടെ മകള്‍ ആര്യമോള്‍ (27) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സായ ആര്യമോളെ കഴിഞ്ഞ 25-നാണ് പ്രസവത്തിനായി പാലാ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പിറ്റേന്ന് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ആര്യമോളുടെ നില വഷളാവുകയായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ ജോസുകുട്ടിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മരണത്തിന് പിന്നില്‍ ചികിത്സാ പിഴവുണ്ടെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇതു സംബന്ധിച്ച് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസടുത്തതായി പോലീസ് അറിയിച്ചു.
Read More » -
India
പൊലീസ് റെയ്‍ഡിനിടെ യുവാവ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
ലക്നൗ:പൊലീസ് റെയ്‍ഡിനിടെ യുവാവ് വീടിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ.യു.പിയിലെ ബിജ്നോറിലാണ് സംഭവം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചതില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിജ്നോര്‍ സ്വദേശി ഷെഹ്സാദ് (40) ആണ് മരിച്ചത്. ഇയാള്‍ക്കെതിരെ ഐപിസി 503 (ഭീഷണിപ്പെടുത്തല്‍), 341 (തടഞ്ഞുവയ്ക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തി ധംപൂര്‍ പൊലീസ് സ്റ്റേഷനില്‍ ആഗസ്റ്റ് 28ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു സ്ത്രീ നല്‍കിയ പരാതിയിലായിരുന്നു നടപടി. അന്നുമുതല്‍ പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഒടുവിൽ വ്യാഴാഴ്ച വൈകുന്നേരം ബിജ്‌നോര്‍ റൂറല്‍ പൊലീസ് സംഘം പ്രതിയെ പിടികൂടാനായി വീട്ടില്‍ റെയ്ഡ് നടത്തി. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെഹ്‌സാദ് വീടിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയും മരിക്കുകയുമായിരുന്നു. സംഭവത്തിൽ സബ് ഇൻസ്പെക്ടര്‍ അനില്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മനോജ് കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ അങ്കിത് റാണ, വിജയ് തോമര്‍ എന്നിവരെയാണ് സസ്‌പെൻഡ്…
Read More » -
India
ബറൗനി – ഇന്ത്യയിലെ വിത്യസ്തമായ റയിൽവെ സ്റ്റേഷൻ
ഏത് റയിൽവേ സ്റ്റേഷനിലും ഒന്നാം നമ്പർ പ്ലാറ്റ്ഫോം കാണും.ഒന്ന്, രണ്ട് എന്ന ക്രമത്തിലാണ് എവിടെ ചെന്നാലും പ്ലാറ്റ് ഫോമുകളുടെ കണക്കും.ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോമേ ഇല്ലാത്ത ഒരു റെയില്‍വേ സ്റ്റേഷനുണ്ടോ? അതേ, അങ്ങനെ ഒരു റെയില്‍വേ സ്റ്റേഷനുണ്ട്. നമ്മുടെ രാജ്യത്ത് തന്നെ – ബറൗനി റെയില്‍വേ സ്റ്റേഷൻ. ഇവിടെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോമും തേടി പോയാല്‍ നിങ്ങള്‍ എവിടേയും എത്താൻ പോകുന്നില്ല. കാരണം അങ്ങനെ ഒരു പ്ലാറ്റ്‍ഫോം ഇല്ല എന്നത് തന്നെ. അത് മാത്രമല്ല, ഇവിടെ ഒരു പ്ലാറ്റ്‍ഫോമില്‍ നിന്നും മറ്റൊന്നിലേക്കുള്ള ദൂരം രണ്ട് കിലോമീറ്ററാണ്. ബിഹാറിലെ ബെഗുസരായ് ജില്ലയില്‍ ഗംഗാതീരത്താണ് ബറൗനി ഗ്രാമം. അവിടെയാണ് ഈ വ്യത്യസ്തമായ റെയില്‍വേ സ്റ്റേഷനുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ റെയില്‍വേ ഹബ്ബുകളില്‍ ഒന്നാണ് ഇത്. ഈസ്റ്റ് സെൻട്രല്‍ റെയില്‍വേയിലെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ബറൗനി. ഈ സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളാണ് ഉള്ളത്. എന്നിട്ടും ഇവിടെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോം ഇല്ല. ഇവിടെയുള്ള പ്ലാറ്റ്‍ഫോമുകളെ…
Read More » -
Kerala
കോട്ടയം ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് ആറിന് പൊളിച്ചുതുടങ്ങും; നഗരത്തിൽ ഗതാഗത നിയന്ത്രണം
കോട്ടയം:തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് ആറിന് പൊളിച്ചുതുടങ്ങും. ഇതു സംബന്ധിച്ച് മുനിസിപ്പാലിറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ കൊല്ലം കേന്ദ്രീകരിച്ച കമ്ബനിയുമായി കരാര്‍ ഒപ്പിട്ടു. 45 ദിവസത്തിനുള്ളില്‍ കെട്ടിടംപൊളിക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. രണ്ടാഴ്ച മുന്പ് കളക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് കരാര്‍ രൂപീകരിച്ചത്. ഈ യോഗത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരും ട്രാഫിക് പോലീസും പങ്കെടുത്തിരുന്നു. പൊളിക്കല്‍ നടപടി 45 ദിവസം കൊണ്ടു പൂര്‍ത്തീകരിക്കണമെന്നു യോഗത്തില്‍ കളക്‌ടര്‍ നിര്‍ദേശിച്ചിരുന്നു. ബസ് സ്റ്റാന്‍ഡിന്‍റെ ഉള്‍ഭാഗത്തും ആര്യാസ് റെസ്റ്റോറന്‍റിനോടു ചേര്‍ന്നുവരുന്ന കെട്ടിടവും തിരുനക്കര ക്ഷേത്രം റോഡില്‍വരുന്ന കെട്ടിടവും പകല്‍സമയങ്ങളില്‍ പൊളിക്കാമെന്നാണ് തീരുമാനം. ലേല നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ കല്പക സൂപ്പര്‍ മാര്‍ക്കറ്റ് തത്കാലം ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതു പിന്നീട് പ്രത്യേകം ലേലം ചെയ്യും. കെട്ടിടം പൊളിക്കല്‍ ആരംഭിക്കുന്ന ദിവസം മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.സ്ഥലം കരാറുകാരനു കൈമാറി.
Read More » -
Kerala
വിവിധ പരീക്ഷകൾ നടക്കുന്ന മൂന്നിന് അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ
കൊച്ചി:യുപിഎസ്‌സി നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി, കമ്ബയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷകള്‍ നടക്കുന്ന ഞായറാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കും. മൂന്നിന് പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്‍ററില്‍ എത്തുന്നതിനായി രാവിലെ ഏഴു മുതല്‍ കൊച്ചി മെട്രോ സര്‍വീസ് ആലുവ, എസ്‌എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നും ആരംഭിക്കും. നിലവില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തിയിരുന്നത്.
Read More »