തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഈ മാസം നാലോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
എല്‍നിനോ പ്രതിഭാസത്തെത്തുടര്‍ന്ന് സാധാരണ ലഭിക്കുന്നതിനേക്കാള്‍ 30 മുതല്‍ 33 ശതമാനം കുറഞ്ഞ മഴയാണ് ഓഗസ്റ്റില്‍ രാജ്യത്ത് ലഭിച്ചത്. സെപ്റ്റംബര്‍ മാസത്തിലും മഴ ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കാലവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ മൂന്നാംവാരം വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയം.
അതേസമയം കനത്തമഴയെ തുടർന്ന് പത്തനംത്തിട്ടയിലെ ഗവിക്ക് സമീപം ഇന്നലെ രാത്രി ഉരുൾപൊട്ടിയതായാണ് വിവരം.ഇതിനെ തുടർന്ന് ഗവിയിലേക്കുള്ള ഗതാഗതം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്.മലവെ