KeralaNEWS

ഓണം വാരോഘോഷത്തിന് ഇന്ന് സമാപനം 

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരോഘോഷത്തിന് ഇന്ന് സമാപനമാകും.സമാപന സമ്മേളനത്തോടനുബന്ധിച്ച്‌  വൈകുന്നേരം ഏഴുമണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങ് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വീണ ജോര്‍ജ്, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളായും സിനിമാതാരങ്ങളായ ഷൈൻ നിഗം,നീരജ് മാധവ്, ആന്റണി വര്‍ഗീസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായും പങ്കെടുക്കും.

മികച്ച കവറേജിന് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. ഹരിശങ്കര്‍ ആൻഡ് ടീം അവതരിപ്പിക്കുന്ന പ്രഗതി ബാൻഡിന്റെ സംഗീത പരിപാടി സമാപന സമ്മേളനത്തിന് ശേഷം നിശാഗന്ധിയില്‍ അരങ്ങേറും.

Signature-ad

അതേസമയം തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തിയ പുലികളുടെ മത്സരത്തിന് പരിസമാപ്തിയായി. അയ്യന്തോള്‍ ദേശമാണ് പുലികളിയില്‍ ഒന്നാം സ്ഥാനം നേടിയത്.പുലി വേഷത്തില്‍ ഒന്നാം സ്ഥാനം സീതാറാം പൂങ്കുന്നം നേടി. മികച്ച ചമയ പ്രദര്‍ശനത്തിന് വിയ്യൂരും പുലിക്കൊട്ടിനും അച്ചടക്കത്തിനും പുലിവണ്ടിയ്ക്കും ഹരിതവണ്ടിയ്ക്കും ടാബ്ലോയ്ക്കും അയ്യന്തോള്‍ തെരഞ്ഞെടുക്കപ്പെട്ടു.

ശക്തന്‍, കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം ദേശങ്ങളില്‍നിന്നായി 250ഓളം പുലികളാണ് പൂരനഗരിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: