തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി കഴിഞ്ഞ ദിവസം ലഭിച്ചത് അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണക്കിണ്ടി. 100 പവൻ വരുന്ന സ്വര്‍ണക്കിണ്ടി ഇന്നലെ ഉച്ച പൂജയ്‌ക്കാണ് നടയ്‌ക്കല്‍ സമര്‍പ്പിച്ചത്.
49.50 ലക്ഷം രൂപയാണ് കിണ്ടിയുടെ വില. ടിവിഎസ് ഗ്രൂപ്പിലെ രാധാകൃഷ്ണനാണ് ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ചത്.
64.25 ലക്ഷം രൂപയുടെ വഴിപടുകളാണ് കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടന്നത്. നെയ് വിളക്ക് വഴിപാടില്‍ നിന്ന് മാത്രം ലഭിച്ച വരുമാനം 18.54 ലക്ഷം രൂപയായിരുന്നു.