KeralaNEWS

യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു; തിരിഞ്ഞു നോക്കാതെ ഇന്ത്യൻ ഭരണകൂടം

സന:യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ കോടതി ശരിവെച്ചു.വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും നടപ്പിലാക്കിയേക്കുമെന്നാണ് വിവരം.

അതേസമയം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ.തന്‍റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ അപേക്ഷ.

ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കര്‍ തളളിയെന്ന കേസില്‍ നിമിഷ പ്രിയയെ കഴിഞ്ഞ വര്‍ഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തന്‍റെ ജീവന്‍ രക്ഷിക്കാനും ജയില്‍ മോചിതയാകാനും എത്രയും വേഗം ഇടപെടല്‍ നടത്തണമെന്നാണ് നിമിഷ പ്രിയ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ അപേക്ഷിക്കുന്നത്. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.

Signature-ad

തലാലിന്‍റെ കുടുംബവുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കിയേക്കാമെന്ന ആശങ്കയിലാണ് യുവതിയുടെ കത്ത്. വിദശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ക്കും നിമിഷ പ്രിയ ജയിലില്‍ നിന്ന് കത്തയച്ചിട്ടുണ്ട്.

Back to top button
error: