NEWS

കൊച്ചി മെട്രോ രണ്ടാംഘട്ടം;11.2 കിലോമീറ്റര്‍ നീളമുള്ള പിങ്ക് ലൈനിന്റെ നിര്‍മ്മാണം 20 മാസംകൊണ്ട് പൂര്‍ത്തിയാക്കും

എറണാകുളം:കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണത്തിനായി ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. 11.2 കിലോമീറ്റര്‍ നീളമുള്ള പിങ്ക് ലൈനിന്റെ നിര്‍മ്മാണം 20 മാസംകൊണ്ട് പൂര്‍ത്തിയാക്കും.

കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് പിങ്ക് പാത. ആകെ പത്ത് മെട്രോ സ്‌റ്റേഷനുകള്‍. എട്ട് മീറ്റര്‍ വീതിയുണ്ടാകും. ഒക്ടോബര്‍ 25 വരെ ഇ – ടെന്‍ഡര്‍ നല്‍കാം. 22നാണ് പ്രീ ബിഡ് മീറ്റിംഗ്. 27ന് ടെക്‌നിക്കല്‍ ബിഡ് തുറക്കും. നവംബര്‍ മധ്യത്തോടെ നിര്‍മ്മാണ ചുമതല നല്‍കും. 2025 ജൂലൈയില്‍ പിങ്ക് ലൈന്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അറുപത് മീറ്റര്‍ നീളമുള്ള രണ്ട് സ്‌പെഷ്യല്‍ സ്പാനുകളില്‍ ഒന്ന് പാലാരിവട്ടം ബൈപ്പാസിന് കുറുകെ നിര്‍മ്മിക്കും. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിക്ക് സമീപമാണ് രണ്ടാമത്തെ സ്പാന്‍. കളമശ്ശേരി എച്‌എംടിയിലാണ് പ്രീ കാസ്റ്റ് യാര്‍ഡ് സജ്ജീകരിക്കുന്നത്.

Signature-ad

1957 കോടി രൂപയാണ് പിങ്ക് ലൈനിന്റെ ആകെ നിര്‍മ്മാണ ചെലവ്. ഇതില്‍ 1016 കോടി രൂപ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ വായ്പയാണ്. സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനായി അനുമതി നേടി. സ്വകാര്യ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന നടപടികള്‍ നവംബറോടെ പൂര്‍ത്തിയാക്കും.

Back to top button
error: