Month: September 2023
-
Kerala
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് മികച്ച ജയമുണ്ടാകുമെന്ന് എക്‌സിറ്റ്‌പോള്‍
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ ഫലമറിയാൻ ഇനി ഒരുദിവസം കൂടി കാത്തിരുന്നാല്‍ മതി.പോളിങ് ശതമാനം കുറഞ്ഞത് ആര്‍ക്ക് അനുകൂലമാകുമെന്ന ആകാംക്ഷയിലാണ് മുന്നണികള്‍. അതേസമയം, യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ആകെ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സര്‍വ്വേ ഫലം. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. 1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. എക്‌സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എല്‍ഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും.ചാണ്ടി ഉമ്മന് 18,000 ല്‍ അധികം ഭൂരിപക്ഷം…
Read More » -
Kerala
മലയാളത്തിന്റെ മഹാ നടന്‍ 72ന്റെ നിറവില്‍; മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍
കൊച്ചി: മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിക്ക് ഇന്ന് 72ാം പിറന്നാള്‍. പ്രിയപ്പെട്ട താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. ഒരാഴ്ച മുന്‍പ് തന്നെ പ്രിയ നടന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ ആരാധകര്‍ തുടങ്ങിയിരുന്നു. അതിനിടെ, അര്‍ധ രാത്രിയില്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു. വിവിധ ഇടങ്ങളില്‍ നിന്നുള്ളവരാണ് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചു കൂടിയത്. ആര്‍പ്പു വിളിച്ചും ആശംസകള്‍ അറിയിച്ചും അഭിവാദ്യം അര്‍പ്പിച്ചും അവര്‍ പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി. ദുല്‍ഖറും മമ്മൂട്ടിയും ആരാധകരെ അഭിവാദ്യം ചെയ്യാന്‍ എത്തുകയും ചെയ്തു. ഒപ്പം രമേഷ് പിഷാരടിമുണ്ടായിരുന്നു.
Read More » -
Kerala
കൊച്ചിയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു.
കൊച്ചി:നെടുമ്ബാശ്ശേരി കുറുമശ്ശേരിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. അമ്ബാട്ടുപറമ്ബില്‍ വീട്ടില്‍ ഗോപി, ഭാര്യ ഷീല, മകന്‍ ഷിബിന്‍ എന്നിവരാണ് തൂങ്ങി മരിച്ചത്. മകന്റെ സാമ്ബത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ പലരില്‍ നിന്നും ഷിബിന്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ പണം നല്‍കിയവരെ കൊണ്ടുപോകാനായില്ല.ഇതേ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിലയിരുത്തൽ.പോലീസ് മേൽനടപടികൾ ആരംഭിച്ചു.
Read More » -
India
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതം; ഇരുവരെയും കൈയ്യോടെ പിടികൂടിയ ഭാര്യ ഇരുവരെയും തല മുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ചു
വിശാഖപട്ടണം: ഭര്‍ത്താവിനെയും കാമുകിയെയും കൈയ്യോടെ പിടികൂടിയ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി ഇരുവരുടെയും തല മുണ്ഡനം ചെയ്ത് കൈകള്‍ കെട്ടി തെരുവിലൂടെ നടത്തിച്ചു.ലേപാക്ഷി സ്വദേശിയായ ഹുസൈന്‍(30), കാമുകി ഷബാന(32) എന്നിവരാണ് അക്രമത്തിന് ഇരയായത്. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീസത്യസായി ഗ്രാമത്തിലെ ലേപാക്ഷി ഗ്രാമത്തിലാണ് സംഭവം.ഹുസൈനും ഷബാനയും തമ്മില്‍ വിവാഹേതരബന്ധമുണ്ടെന്നും താൻ ഇരുവരെയും കൈയ്യോടെ പിടികൂടുകയായിരുന്നു എന്നുമാണ് ഹുസൈന്റെ ഭാര്യ നാസിയ പറയുന്നത്. ഷബാന രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം.തിങ്കളാഴ്ച ഷബാനയുടെ വീട്ടിലെത്തിയ നാസിയ ഇവിടെനിന്ന് ഹുസൈനെ പിടികൂടുകയും ബന്ധുക്കളെ വിളിച്ചുവരുത്തി ഇരുവരുടെയും തലമുടി പാതി മുണ്ഡനം ചെയുകയും ചെയ്തു. ശേഷം കയര്‍ കൊണ്ട് രണ്ടുപേരെയും പരസ്പരം ബന്ധിപ്പിച്ചശേഷം തെരുവിലൂടെ നടത്തിക്കുകയും ചെരിപ്പുമാല അണിയിക്കുകയുമായിരുന്നു. കൂടാതെ ഇതെല്ലാം നാസിയയും ബന്ധുക്കളും മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തല മുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ചശേഷം രണ്ടുപേരെയും ഓട്ടോറിക്ഷയില്‍ കയറ്റി ഹുസൈന്റെ ഗ്രാമത്തിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് നാട്ടുകാര്‍ ഇടപെടുകയും നാസിയയെയും ബന്ധുക്കളെയും പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ നാസിയക്കും ബന്ധുക്കള്‍ക്കും എതിരേ…
Read More » -
Kerala
മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആ അമ്മയുടെ ജീവനെടുത്തപ്പോൾ
തിരുവനന്തപുരം: മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആ അമ്മയുടെ കണ്ണിൽപ്പെട്ടത് പാതിരാവ് കഴിഞ്ഞപ്പോഴായിരുന്നു. ഒന്നുറക്കെ നിലവിളിക്കാൻ പോലുംകഴിയാതെ സ്തബ്ധയായ അമ്മ ആരെയും ഉണർത്താതെ മരണത്തിന്റെ കിണറാഴത്തിലേക്കു പോയി. തിരുവനന്തപുരം വെള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയായ ഷീജാബീഗമാണ് മകന്റെ മരണവിവരമറിഞ്ഞ് കിണറ്റിൽച്ചാടി ജീവനൊടുക്കിയത്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്.ഇവരെ കഴക്കൂട്ടം ആമ്പല്ലൂരിലെ കുടുംബവീട്ടിലാക്കിയശേഷം ഭർത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു. രാത്രിയിൽ കൺചിമ്മാതെയിരുന്ന് ഫോണിൽ അപകടത്തിന്റെ വാർത്ത വല്ലതും ഉണ്ടോന്നു തിരഞ്ഞിരുന്ന ഷീജയുടെ മുന്നിലേക്കാണ് ഇടിത്തീപോലെ മകന്റെ മരണവിവരം എത്തുന്നത്.ഫേസ്ബുക്കിൽ ‘ആദരാഞ്ജലികൾ’ എന്ന കുറിപ്പോടെ.അടുത്തനിമിഷം ഇളയ മകൾ സിയാനയെപ്പോലും ഉണർത്താതെ രാത്രി ഒന്നരയോടെ ഇവർ വീടിന്റെ തൊട്ടു മുൻപിലുള്ള കിണറ്റിലേക്കു ചാടുകയായിരുന്നു. ഷീജാബീഗത്തിന്റെ മാതാവ് ആരിഫാബീവിയും സഹോദരൻ ഷാജഹാനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസം.ഉറങ്ങാൻ കിടന്ന ഷീജയെ കാണാതായതു ശ്രദ്ധയിൽപ്പെട്ട ഷാജഹാനും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ്…
Read More » -
NEWS
49-ാമത് കിംഗ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റ്; ഇന്ത്യ ഇന്ന് ഇറാഖിനെതിരെ
49-ാമത് കിംഗ്‌സ് കപ്പ് ഫുട്ബോൾ സെമി ഫൈനലില്‍ ഇന്ത്യൻ പുരുഷ ഫുട്ബോള്‍ ടീം ഇന്ന് ഇറാഖിനെ നേരിടും. തായ്‌ലൻഡിലെ ചിയാങ് മായിലെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് തന്നെ നടക്കുന്ന മറ്റൊരു സെമിയില്‍ തായ്‌ലൻഡ് ലെബനനെ നേരിടും. സെമി ഫൈനലിലെ വിജയികള്‍ സെപ്റ്റംബര്‍ 10-ന് ഫൈനലില്‍ മത്സരിക്കും. തോറ്റവര്‍ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫില്‍ ഏറ്റുമുട്ടും. ഫിഫ റാങ്കിംഗില്‍ 70-ാം സ്ഥാനത്ത് ഉള്ള ടീമാണ് ഇറാഖ്. 2010ല്‍ ബാഗ്ദാദില്‍ നടന്ന സൗഹൃദ മത്സരത്തില്‍ 0-2ന് തോറ്റതാണ് ഇറാഖുമായുള്ള ഇന്ത്യയുടെ അവസാന കൂടിക്കാഴ്ച. അന്ന് ഇറാഖ് ഏഷ്യൻ ചാമ്ബ്യന്മാരായിരുന്നു. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യക്ക് ഇറാഖിനെ തോല്‍പ്പിക്കാൻ ആയിട്ടില്ല. 2019ല്‍ ആയിരുന്നു ഏറ്റവും അവസാനം ഇന്ത്യ കിംഗ്സ് കപ്പില്‍ പങ്കെടുത്തത്. അന്ന് മൂന്നാം സ്ഥാനം നേടിയിരുന്നു. സുനില്‍ ഛേത്രി കിംഗ്സ് കപ്പില്‍ ഇന്ത്യക്ക് ഒപ്പം ഇല്ല. ഛേത്രിയുടെ അഭാവത്തില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെ ആയിരിക്കും എന്നാണ് ഉറ്റു നോക്കുന്നത്. വൈകിട്ട് 4 മണിക്ക് ആണ് മത്സരം…
Read More » -
India
ഉദയനിധി സ്റ്റാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ്; ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യയ്ക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു
ചെന്നൈ:ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ സോഷ്യല്‍ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യയ്ക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു. ഡിഎംകെ പ്രവര്‍ത്തകന്‍ കെഎവി ദിനകരന്റെ പരാതിയിലാണ് തമിഴ്നാട്ടിലെ ട്രിച്ചിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 153, 153 (എ), 504, 505 (1) (ബി) വകുപ്പുകള്‍ പ്രകാരമാണ് അമിത് മാളവ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഉദയനിധിയുടെ, സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദമായ പരാമര്‍ശത്തിന് പിന്നാലെയാണ് അമിത് മാളവ്യ കേസിനാസ്പദമായ കുറിപ്പ് പങ്കുവെച്ചത്. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പരാമര്‍ശം അത് പിന്തുടരുന്ന 80 ശതമാനം ജനങ്ങളേയും ‘വംശഹത്യ’ ചെയ്യാനുള്ള ആഹ്വാനമാണെന്ന് മാളവ്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മം എതിര്‍ക്കപ്പെടുക മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണം എന്നാണ് ഉദയനിധിയുടെ അഭിപ്രായമെന്നും ചുരുക്കത്തില്‍ സനാതന ധര്‍മ്മം പിന്തുടരുന്ന ഭാരതത്തിലെ 80% ജനങ്ങളെയും വംശഹത്യ നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നതെന്നും കുറിപ്പിൽ മാളവ്യ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച…
Read More » -
Kerala
തിരുവനന്തപുരത്ത് ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്ബതികള്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്ബതികള്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശികളെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിത്. ഇതേ ഹോട്ടലില്‍ വച്ചാണ് ഏതാനും മാസങ്ങള്‍ക്ക് മുൻപ് ഇവരുടെ മകളുടെ വിവാഹവും നടന്നത്. ഇതിന്റെ ബില്‍ അടച്ചുതീര്‍ക്കാൻ ഉണ്ടായിരുന്നതായും അക്കാര്യം ഹോട്ടല്‍ അധികൃതരുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താനുമായാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നുമാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസം മുൻപ് ഇരുവര്‍ക്കും ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് മകള്‍ തന്നെയാണെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
Read More » -
India
ആടിനെ ട്രെയിനിൽ നിന്ന് ഇറക്കണമെന്ന് ടിക്കറ്റ് എക്സാമിനർ;ആടിനും ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് യാത്രക്കാരി
ഓരോ ദിവസവും രസകരമായതും നമ്മളില്‍ കൗതുകമോ ആകാംക്ഷയോ നിറയ്ക്കുന്നതോ നമ്മെ ചിരിപ്പിക്കുന്നതോ ചിന്തിപ്പിക്കുന്നതോ ആയ എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.ഇക്കൂട്ടത്തില്‍ ചില വീഡിയോകള്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെടും. ചിലപ്പോള്‍ അങ്ങനെ വലിയ ‘സംഭവം’ ആയി തോന്നുന്ന ഉള്ളടക്കമൊന്നുമായിരിക്കില്ല ഇങ്ങനെ വൈറലാകുന്ന വീഡിയോകള്‍ക്ക്.പക്ഷേ കാണാൻ രസമുള്ളതോ, നമുക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്നതോ എല്ലാമായിരിക്കും.ചിലപ്പോഴെല്ലാം നമുക്കൊരുപാട് ആസ്വദിക്കാൻ കഴിയുന്ന കാഴ്ചകളും ഇക്കൂട്ടത്തില്‍ കാണാം. ഇത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ ആണ് ഇതും.ഒരു ട്രെയിനിന്റെ അകത്ത് നിന്നുമാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ ഒരു ടിക്കറ്റ് എക്സാമിനര്‍ ഒരു പ്രായമായ സ്ത്രീയുടെ അടുത്തെത്തി ടിക്കറ്റ് പരിശോധിക്കുന്നത് കാണാം. എന്നാല്‍, സ്ത്രീ മാത്രമല്ല അവര്‍ക്കൊപ്പം തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥി കൂടിയുണ്ട് വണ്ടിയില്‍. അത് ഒരു ആടാണ്. മധ്യവയസ്കയായ സ്ത്രീയോട് ടിക്കറ്റിന് ചോദിക്കുമ്ബോള്‍ വളരെ ആത്മവിശ്വാസത്തോടെ തന്നെ അവര്‍ തന്റെ ടിക്കറ്റ് കാണിച്ചു കൊടുക്കുന്നു. എന്നാല്‍, അതേ സമയത്ത് ഒപ്പമുള്ള ആടിന്റെ ടിക്കറ്റും എക്സാമിനര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍,…
Read More » -
Health
പ്രമേഹ രോഗികളുടെ ശ്രദ്ധക്ക്; ഇഡ്ഡലിയും ചിലപ്പോൾ വില്ലനാകും
പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായി പൊതുവെ കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി.കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇഡ്ഡലി ആരോഗ്യത്തിനു നല്ലതാണ്. ഫൈബര്‍, അയേണ്‍ എന്നിവയും ഇഡ്ഡലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറല്‍സും അതിവേഗം ആഗിരണം ചെയ്ത് പെട്ടന്ന് ദഹനം നടക്കുന്ന ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 60-70 ആണ്. ഒരു ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവാണ് ഗ്ലൈസെമിക് ഇന്‍ഡക്‌സ്. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്. അതായത് ഇഡ്ഡലി അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാള്‍ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ തന്നെ രണ്ടോ മൂന്നോ ഇഡ്ഡലി മാത്രം കഴിക്കുക. ഇഡ്ഡലി കഴിക്കുമ്ബോള്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാരയോളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഇഡ്ഡലി കഴിക്കുമ്ബോള്‍ അതിനൊപ്പം പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുക. ഓട്‌സ്, റാഗി എന്നിവ ഉപയോഗിച്ചുള്ള ഇഡ്ഡലിയും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
Read More »