Month: September 2023
-
NEWS
അറിഞ്ഞു ചെയ്താൽ പയർ കൃഷിയിൽ പണം വാരാം
കേരളത്തിലെ കാലാവസ്ഥയിൽ എപ്പോഴും കൃഷി ചെയ്യാൻ പറ്റിയ ഒരു വിളയാണ് പയർ.അല്ലെങ്കിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരേയൊരു പച്ചക്കറിയിനമാണ് പയർ.പ്രോട്ടീൻ കലവറയായ പയറിന് ചിട്ടയായ വള പ്രയോഗവും പരിചരണവും കൊടുത്താൽ 50- 60 ദിവസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. മണ്ണ് നന്നായി കിളച്ച് കട്ടിയുള്ളതെല്ലാം പൊടിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കിയാണ് വിത്ത് നടുന്നത്.ഒരു സെന്റിന് അഞ്ച് കിലോ എന്ന കണക്കില്‍ കുമ്മായം ചേര്‍ത്താല്‍ മണ്ണിലെ അമ്ലരസം കുറയ്ക്കാന്‍ കഴിയും.വിത്ത് പെട്ടെന്ന് തന്നെ മണ്ണിലേക്ക് നടാന്‍ പാടില്ല.പത്ത് ദിവസം മുമ്പ് മണ്ണ് കിളച്ചൊരുക്കി തയ്യാറാക്കണം. ഒരു സെന്റില്‍ ഏകദേശം 80 കിലോ ചാണകപ്പൊടിയോ 50 കിലോ കോഴിവളമോ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കിയെടുക്കണം. നന്നായി മണ്ണില്‍ പോഷകങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയാല്‍ നല്ല വിളവ് കിട്ടും.വിത്ത് നടുന്നതിന് രണ്ട് ദിവസം മുമ്പ് അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക്, രണ്ട് കിലോ സ്യൂഡോമോണസ് എന്നിവ ചേര്‍ത്ത് ഇളക്കാം. പയര്‍ വിത്ത് നടുമ്പോള്‍ രണ്ടടി വീതിയിലും…
Read More » -
Kerala
ഇല്ലിക്കൽ കല്ല് എന്ന കേരളത്തിന്റെ വൻമതിൽ
കോട്ടയം – ഇടുക്കി ജില്ലകൾക്ക് അതിരിട്ടൊരു മലയുണ്ട്.കേരളത്തിന്റെ വൻമതിൽ എന്ന് വിളിക്കാവുന്ന – ഇല്ലിക്കൽ കല്ല്. ഇല്ലിക്കൽ കല്ലിന്റെ വിശേഷങ്ങളിലേക്ക്… കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് ഇടുക്കി ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു . 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം‘ എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ “പില്ലർ റോക്ക്സിനോട്” ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്.അതിനാൽത്തന്നെ വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലിക്കൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയും വാഗമണ്ണും ഇവിടെ അടുത്താണ്. കോട്ടയം, പാലാ, ഈരാറ്റുപേട്ട, തീക്കോയി വഴി ഇല്ലിക്കലിൽ എത്താം. വാഗമണ്ണിൽ നിന്നും തീക്കോയി വഴി ഇവിടെ എത്താം. എറണാകുളത്ത് നിന്ന് മേലുകാവ്,മൂന്നിലാവ് വഴിയും ഈ മനോഹരമായ സ്ഥലത്ത്…
Read More » -
Kerala
പശ്ചിമ കൊച്ചിയെ അവഗണിച്ച് മെട്രോ കോർപ്പറേഷൻ
എറണാകുളം: കൊച്ചി മെട്രോ എന്നാണ് പേരെങ്കിലും പശ്ചിമ കൊച്ചിയെ അവഗണിച്ച് മെട്രോ റെയിലും വാട്ടർ മെട്രോയും.വടക്ക് അങ്കമാലിയിലേക്കും തെക്ക് അരൂര്‍ മേഖലയിലേക്കും മെട്രോ റെയില്‍ നീട്ടുമ്ബോഴും തീരദേശ മേഖലയെ പരിഗണിക്കാതെ കണ്ണടയ്ക്കുകയാണ് അധികൃതര്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ടൂറിസം മേഖല, ലോക പൈതൃക നഗരി, ബിനാലേയടക്കമുള്ള കലാ-സാംസ്കാരിക മേഖല, ലോകത്ത് കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നായി ബി.ബി.സിയടക്കം ചൂണ്ടിക്കാട്ടിയിട്ടുള്ള വാണിജ്യ കേന്ദ്രമായ മട്ടാഞ്ചേരി ബസാര്‍, മൂന്ന് വിദേശ നാഗരികതകള്‍ കൈവരിച്ച പൈതൃക നഗരം, തുറമുഖ അനുബന്ധ മേഖല, രാജ്യത്തെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്ബളങ്ങി, സുഗന്ധ വ്യഞ്ജന വിപണി, രാജ്യത്തെ വിവിധ സംസ്കാരിക ജനവാസ ദേശീയോദ്ഗ്രഥന കേന്ദ്രം, തുടങ്ങിയവ ഉൾപ്പെടുന്ന ആഗോളതലത്തില്‍ ശ്രദ്ധേയമായ ടൂറിസം പൈതൃക നഗരികളിലൊന്നാണ് പരമ്ബരാഗത കൊച്ചി. തൊഴിലാവശ്യങ്ങള്‍ക്കായി പ്രതിദിനം ആയിരങ്ങളാണ് ഇവിടെ നിന്നും നഗര മേഖലയിലേക്ക് യാത്ര ചെയ്യുന്നത്. കൂടാതെ കയറ്റുമതി സംസ്ക്കരണശാലകള്‍, അധിനിവേശ സ്മാരകങ്ങള്‍ തുടങ്ങിയവയുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ് പരമ്ബരാഗത കൊച്ചി.…
Read More » -
Food
രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് നിർബന്ധമായും കഴിച്ചിരിക്കണം; കാരണങ്ങൾ
പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. സാലഡ് എപ്പോൾ കഴിക്കണമെന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. എന്നാൽ നിത്യവും രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് കഴിക്കുന്നതാകും ഉത്തമം. സാലഡിലെ വിഭവങ്ങൾ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേർക്കുന്നതാണ് നല്ലത്. ഒരേ തരം വസ്തുക്കൾ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് തടയാൻ ഏറെ സഹായകരമാണ്. വിവിധ തരം സാലഡുകൾ ഇന്നുണ്ട്. സ്വീറ്റ് സാലഡ്, ഗ്രീൻ സാലഡ്, വെജിറ്റബിൾ സാലഡ് ഇങ്ങനെ നിരവധി സാലഡുകളുണ്ട്. ഭക്ഷണശീലങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ മികച്ച ആരോഗ്യം നൽകുന്ന പോഷകസമ്പന്നമായ സാലഡുകൾ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാം. ധാരാളം പോഷകങ്ങളും നാരുകളും ജലാംശവും ശരീരത്തിലെത്തുന്നതുമൂലം സാലഡ് ഒരു ഉത്തമവിഭവമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത്…
Read More » -
Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും;ആദ്യ ഫലസൂചനകള്‍ അയര്‍ക്കുന്നത്ത് നിന്നും
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും.കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ. തപാല്‍വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആര്‍ കോഡ് സ്കാൻചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. അയര്‍ക്കുന്നം പുന്നത്തുറ സെന്റ് ജോസഫ് എച്ച്‌എസിലെ വിവരങ്ങളാണ് ആദ്യം പുറത്ത് വരിക. കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ് എല്‍പി സ്കൂള്‍ എന്നിവ തുടര്‍ന്ന് എണ്ണും. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. 13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. ഒന്ന് മുതല്‍ 23 വരെ ബൂത്തുകള്‍ അയര്‍ക്കുന്നം വില്ലേജില്‍ ഉള്‍പ്പെടുന്നതാണ്. 24 മുതല്‍ 28 വരെ മണര്‍കാട്, 29––40 :അകലക്കുന്നം: 41–- -47: ചെങ്ങളം ഈസ്റ്റ്, 48-–- 68: കൂരോപ്പട, 69–- -88: മണര്‍കാട്, 89––115: പാമ്ബാടി, 116––141: പുതുപ്പള്ളി, 142–-154: മീനടം, 155-–-171:…
Read More » -
Kerala
QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്; പോലീസ് മുന്നറിയിപ്പ്
ആധുനികജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ║▌ QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ║▌ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകൾ നയിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും. ║▌ QR കോഡ് സ്കാനർ APP- സെറ്റിംഗ്സിൽ “open URLs automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം. ║▌അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക. ║▌QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക. ║▌കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.. ║▌QR…
Read More » -
NEWS
യാത്രക്കാരന് വയറിളക്കം !! സര്‍വീസ് റദ്ദ് ചെയ്തത് വിമാനം തിരിച്ചിറക്കി പൈലറ്റ്
പറക്കലിനിടെ യാത്രക്കാരന് നിര്‍ത്താതെ വയറിളക്കം.!! സര്‍വീസ് റദ്ദ് ചെയ്തത് വിമാനം ഉടൻ തന്നെ തിരിച്ചിറക്കി പൈലറ്റ്.അമേരിക്കയിലാണ് സംഭവം. യാത്രമധ്യേ യാത്രക്കാരന് വയറ്റിളക്കം സംഭവിച്ചതോടെ പൈലറ്റ് വിമാനം തിരികെ യാത്ര ആരംഭിച്ച എയര്‍പ്പോര്‍ട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു. യുഎസിലെ അറ്റ്ലാന്റയില്‍ നിന്നും സ്പെയിനിലെ ബാഴ്സലോണയിലേക്കുള്ള ഡല്‍റ്റ ഫ്ലൈറ്റ് എന്ന വിമാനത്തിലാണ് സംഭവം ഉണ്ടായത്. സര്‍വീസ് റദ്ദ് ചെയ്ത വിമാനം യാത്രക്കാരുമായി തിരികെ യാത്ര ആരംഭിച്ച അറ്റ്ലാന്റ വിമാനത്താവളത്തില്‍ തിരികെയിറക്കുകയായിരുന്നു. യാത്ര ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് യാത്രക്കാരന് വയറിളക്കം അനുഭവപ്പെട്ടത്. സര്‍വീസ് റദ്ദാക്കാൻ കാരണക്കാരനായ യാത്രക്കാരനാരാണെന്നുള്ള വിവരം വിമാനക്കമ്ബനി പുറത്ത് വിട്ടില്ല. അറ്റ്ലാന്റയില്‍ നിന്നും ബാഴ്സലോണയിലേക്ക് എട്ട് മണിക്കൂറാണ് വിമാനയാത്രയുടെ ദൈര്‍ഘ്യം. എന്നാല്‍ എന്തുകൊണ്ട് വിമാനം തിരികെ ഇറക്കുന്നു എന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നല്‍കിയ വിശദീകരണമാണ് കൂടുതല്‍ രസകരം. ജൈവപകട സൂചന നല്‍കിയാണ് പൈലറ്റ് വിമാനം തിരികെ അറ്റ്ലാന്റെ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്തത്. തിരികെ അറ്റ്ലാന്റയില്‍ എത്തിച്ച യാത്രക്കാരെ വിമാനക്കമ്ബനി മറ്റൊരു…
Read More » -
Kerala
അടുക്കളയെ വെളുപ്പിച്ച് വെളുത്തുള്ളിയും ഇഞ്ചിയും
കൊച്ചി:അടുക്കള ബജറ്റിനെ താളം തെറ്റിച്ചുകൊണ്ട് രണ്ടു മാസത്തിലേറെയായി പിടിതരാതെ കുതിച്ചു കൊണ്ടിരുന്ന പച്ചക്കറി വില കുത്തനെ കൂപ്പുകുത്തിയെങ്കിലും മെരുങ്ങാൻ കൂട്ടാക്കാതെ വെളുത്തുള്ളിയും ഇഞ്ചിയും. മിക്ക പച്ചക്കറികള്‍ക്കും വില കുറഞ്ഞെങ്കിലും വെളുത്തുള്ളി വില കുതിച്ചുകയറുകയാണ്.കിലോയ്ക്ക് 180-200 രൂപ വരെയാണ് വെളുത്തുള്ളി ൺക്ക് വിപണിയിലെ നിരക്ക്. രണ്ടാഴ്ച കൊണ്ട് 20 രൂപയോളമാണ് വെളുത്തുള്ളി വില കൂടിയതെന്ന് വ്യാപാരികള്‍ അറിയിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. ഇഞ്ചി വിലയില്‍ നേരിയ ചാഞ്ചാട്ടങ്ങള്‍ ഒഴിച്ചാല്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്.ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 250-260 രൂപയാണ് ഇപ്പോഴും നിരക്ക്. അതേസമയം തക്കാളിക്കും പച്ചമുളകിനും വെണ്ടക്കയ്ക്കും ബീൻസിനുമെല്ലാം വില കുറഞ്ഞു തുടങ്ങി.അയല്‍ സംസ്ഥാനങ്ങളിലടക്കം പച്ചക്കറി ഉത്പാദനം കൂടിയതാണ് വില കുറയാൻ കാരണം.ഇതോടെ കൂടുതല്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തി തുടങ്ങി.ഓണത്തിനു ഒരു മാസം മുൻപ് തക്കാളിക്ക് കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലായിരുന്നു വില. ഇപ്പോള്‍ 30-35 രൂപയാണ് വില. കിലോയ്ക്ക് 60-70 രൂപ ഉണ്ടായിരുന്ന കാരറ്റ് വില…
Read More » -
India
പാക്കിസ്ഥാനെ കണ്ടുപഠിക്കണമെന്ന് മോദിയോട് ഇരിങ്ങാലക്കുട രൂപത
തൃശൂര്‍: പാകിസ്ഥാൻ അവിടുത്തെ ക്രൈസ്തവരോട് കാണിക്കുന്ന പരിഗണന ബിജെപി സര്‍ക്കാര്‍ മാതൃകയാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത.മുഖപത്രമായ ‘കേരള സഭ’യുടെ സെപ്റ്റംബര്‍ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മണിപ്പൂര്‍ ഇതുവരെ സന്ദര്‍ശിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെതിരെയും ഇരിങ്ങാലക്കുട രൂപത രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇസ്ലാമിക മതഗ്രന്ഥമായ ഖുറാനെ നിന്ദിച്ചെന്നാരോപിച്ച് ആഗസ്റ്റ് 16ന് പാകിസ്ഥാനിലെ ജരൻവാലയില്‍ 21 ദേവാലയങ്ങളും നൂറോളം വീടുകളും വര്‍ഗീയവാദികള്‍ തകര്‍ത്തു. പാകിസ്ഥാൻ കാവല്‍ പ്രധാനമന്ത്രിയായ അൻവര്‍ ഉല്‍ ഹഖ് കക്കര്‍ ആക്രമണത്തെ തള്ളിപ്പറയുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് സന്ദര്‍ശന വേളയില്‍ അദ്ദേഹം പറയുകയും ചെയ്തു. നൂറോളം ക്രിസ്ത്യൻ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കൈമാറി. ആക്രമണത്തിനു നേതൃത്വം കൊടുത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരിങ്ങാലക്കുട രൂപത പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. പാക് പ്രധാനമന്ത്രി നിയമ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുക മാത്രമല്ല, പള്ളിയുടെ ഉച്ചഭാഷിണിയിലൂടെ…
Read More » -
Kerala
എന്താണ് സനാതന നിയമം ? ജിബി സുധാകരൻ എഴുതുന്നു
ബ്രാഹ്മണനിൽ നിന്ന് 12 അടി മാറി നടക്കണം ശൂദ്ര നായർ ശൂദ്രനിൽ നിന്ന് 24 അടി മാറി നടക്കണം ഈഴവൻ ഈഴവനിൽ നിന്ന് 12 അടി മാറിനടക്കണം അരയൻ അരയനിൽ നിന്ന് 24 മാറി നടക്കണം പുലയർ. പുലയരിൽ നിന്ന് 12 അടി മാറിനടക്കണം പറയർ. പറയരിൽ നിന്ന് 24 അടി മാറി നടക്കണം നായാടികൾ . ………………………..……….. പട്ടിക്കും പൂച്ചയ്ക്കും പാമ്പിനും സഞ്ചരിക്കാൻ കഴിയുന്ന പൊതുവഴിയിലൂടെ ചണ്ഡാള ഗണത്തിൽ പെടുന്ന ഈഴവർ ഉൾപ്പടെയുള്ളവർക്ക് വിലക്കേർപ്പെടുതിയതാണ് സനാതനം …………………………. പാടത്തും പറമ്പിലും ചണ്ഡാളനെ ,മൃഗത്തേക്കാൾ പണിയെടുപ്പിച്ച് തല്ലിക്കൊന്ന് ചവിട്ടി താഴ്ത്തിയതാണ് സനാതനം. ………………………… ചണ്ഡാളനെ വിദ്യാഭ്യാസം ചെയ്യിക്കാത്ത നിയമമാണ് സനാധനം . ബ്രട്ടീഷുകാരും ക്രൈസ്തവ മിഷണറിമാരും വന്നതിന് ശേഷമാണ് ചണ്ഡാളന് അൽപ്പമെങ്കിലും സ്വാതന്ത്രവും വിദ്യാഭ്യാസവും കിട്ടിയത്. ………………………………. 1806 ൽ വൈക്കത്ത് 200 ഈഴവരെ പച്ചക്കറി വെട്ടുന്നത്…
Read More »