Month: September 2023
-
Kerala
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രായിളവ് ഒഴിവാക്കല്‍; റെയില്‍വേയ്ക്ക് പ്രതിവര്‍ഷം ലാഭം 2200 കോടി
കൊച്ചി: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയില്‍വേ ഒരുവര്‍ഷം നേടുന്നത് രണ്ടായിരത്തിലധികം കോടി രൂപ. 2020 മാര്‍ച്ച് 20-നാണ് റെയില്‍വേ 38 സൗജന്യ യാത്രാനിരക്കുകള്‍ നിര്‍ത്തലാക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് കിട്ടിയിരുന്ന 40-50 ശതമാനം സൗജന്യനിരക്കും ഇക്കൂട്ടത്തില്‍ എടുത്തുകളഞ്ഞു. 60 വയസ്സിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 58 കഴിഞ്ഞ സ്ത്രീകള്‍ക്കുമാണ് ആനുകൂല്യങ്ങള്‍ ഇല്ലാതായത്. ഇളവുകള്‍ ഇല്ലാതായതിനുശേഷം മൂന്നുവര്‍ഷമായി ട്രെയിനില്‍ യാത്രചെയ്തത് 15.27 കോടി മുതിര്‍ന്ന യാത്രക്കാരാണ്. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ചുവരെ 7.30 കോടി യാത്രക്കാര്‍ മുഴുവന്‍ നിരക്കും നല്‍കി യാത്രചെയ്തു. ഇതില്‍ 4.46 കോടി പുരുഷന്മാരും 2.84 കോടി സ്ത്രീകളും ഉള്‍പ്പെടും. 1500 കോടി രൂപയോളം ഇളവുകള്‍ നല്‍കാത്തയിനത്തില്‍ റെയില്‍വേക്ക് ലഭിച്ചു. 2022 മാര്‍ച്ചുമുതല്‍ 2023 ഏപ്രില്‍വരെയുള്ള കണക്ക് പ്രകാരം 2,242 കോടി രൂപയോളം ലഭിച്ചിട്ടുണ്ട്. 7.96 കോടി മുതിര്‍ന്ന യാത്രക്കാരാണ് ഈ കാലയളവില്‍ മുഴുവന്‍ നിരക്ക് നല്‍കി യാത്രചെയ്തത്. 2021 മുതല്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ സീനിയര്‍ സിറ്റിസണ്‍ കോഡും…
Read More » -
Crime
പ്രഭാകരന്റെ ശരീരത്തില്‍ ആറ് കുത്തുകള്‍; മരുമകന്‍ കത്തി വാങ്ങിയത് കൊല്ലാന്‍ ലക്ഷ്യമിട്ട്
മലപ്പുറം: ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ മരുമകന്‍ കത്തി വാങ്ങിച്ചത് എടക്കര അങ്ങാടിയില്‍ നിന്നെന്ന് പോലീസ്. കൊല്ലപ്പെട്ട വഴിക്കടവ് മരുത മത്തളപ്പാറ ആനടീല്‍ പ്രഭാകരന്റെ (70) ശരീരത്തില്‍ കുത്തേറ്റ ആറ് പാടുകള്‍ കണ്ടെത്തി. മക്കളെ കാണാന്‍ അനുവദിക്കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയായ പ്രഭാകരന്റെ മരുമകന്‍ ചാത്തോലി മനോജിന്റെ മൊഴി. ചൊവ്വാഴ്ച രാവിലെ ഒന്‍പരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എടക്കര ടൗണിലെ കടയില്‍നിന്നു കത്തിവാങ്ങിച്ചു നേരത്തെ പ്ലാന്‍ ചെയ്തതു പ്രകാരമാണ് പ്രതി കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. പ്രതി കൊലപ്പെടുത്തിയതിനു ദൃക്സാക്ഷികള്‍ ഒന്നും ഇല്ലാത്തതിനാല്‍ തന്നെ ഇയാളുടെ മൊഴി പ്രകാരം പ്രദേശങ്ങളിലെ വിവിധ സിസിടിവികള്‍ പരിശോധിച്ചു പ്രതി വീട്ടിലെത്തിയ സമയവും കത്തി വാങ്ങിച്ച കടയുമെല്ലാം പോലീസ് തിരിച്ചറിയുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. എടക്കര അങ്ങാടിയില്‍ ടെയ്‌ലറിങ് സ്ഥാപനം നടത്തിവരുന്ന മനോജ് പ്രഭാകരന്റെ ഇളയ മകളുടെ ഭര്‍ത്താവാണ്. കുറച്ചുനാളുകളായി ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല ഇയാളെന്നു നാട്ടുകാര്‍ പറയുന്നു. ഭാര്യാപിതാവ് പ്രഭാകരനുമായി മനോജ് പലതവണ വഴക്കിട്ടിരുന്നു. നാലുദിവസം…
Read More » -
India
വ്യാജവാർത്തയിൽ വഞ്ചിതരാകരുത് ; ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥ ശക്തമെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി:ഇന്ത്യയുടെ സമ്ബദ്വ്യവസ്ഥ വളരെക്കാലമായി ശക്തമാണെന്നും സംഘര്‍ഷങ്ങളുടെയും പോരാട്ടങ്ങളുടെയും ആഘാതം ലോകം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ ശക്തമായി തന്നെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒമ്ബത് വര്‍ഷമായി രാജ്യത്ത് എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം,എല്ലാവരുടെയും പരിശ്രമം എന്ന സമീപനമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മോദി പറഞ്ഞു.രാജ്യത്തെ ഒരുമിപ്പിക്കുന്നതിലും പുരോഗതി നേടുന്നതിനും വളര്‍ച്ചയുടെ ഫലങ്ങള്‍ എല്ലായിടത്തും എത്തിക്കുന്നതിനും ഇത് ഫലവത്തായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 9 മുതല്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
Read More » -
Kerala
ബിജെപി തന്നെ പ്രതീക്ഷിക്കുന്നത് 7000 വോട്ട്; ബാക്കി എവിടെപ്പോയി? ആരോപണവുമായി ജെയ്ക്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് വീണ്ടും ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുന്‍കാല കണക്കുകളില്‍ വ്യക്തമാണ്. ബിജെപി വോട്ട് എങ്ങോട്ടുപോയി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ജെയ്ക് പറഞ്ഞു. പുതപ്പള്ളി മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടുവരെ ബിജെപിക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ലഭിച്ച വോട്ട് ബിജെപിക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ അവരുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യസമുണ്ട്. പരമാവധി ഏഴായിരം വോട്ടുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 2021ല്‍ ലഭിച്ച പതിനൊന്നായിരം വോട്ട് പോലും നേടാന്‍ കഴിയാത്ത സ്ഥിതിയാണ്. അത് എങ്ങോട്ടേക്ക് കൊടുത്തു, ഏത് രാഷ്ട്രീയത്തിന്റെ ഭാഗമായി അത്തരം ഒരു കുറവ് സംഭവിച്ചു എന്നുളളത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വോട്ടര്‍മാരുടെയും പുതുപ്പള്ളിക്കാരുടെയും പ്രതികരണം സൂചിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാണെന്നും ജെയ്ക് പറഞ്ഞു. നാളെ രാവിലെ പത്തുമണിയോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാനാകും. കോട്ടയം ബസേലിയസ് കോളജില്‍ നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 20 മേശകളിലായാണ് വോട്ടെണ്ണല്‍…
Read More » -
Crime
വിവസ്ത്രയായിരുന്നു കുട്ടി, ശരീരത്തില്‍ ചോരപുരണ്ടിരുന്നു; പ്രതി പ്രദേശത്തുള്ള ആളാണെന്ന് ദൃക്സാക്ഷികള്‍
കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവുമായി അടുത്ത ബന്ധമുള്ളയാളെന്ന് ദൃക്‌സാക്ഷി. ഇയാള്‍ മോഷ്ടാവാണെന്നും നാട്ടുകാര്‍ പറയുന്നു. കണ്ടെത്തുമ്പോള്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ചിരുന്ന കുട്ടി വിവസ്ത്രയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 2.15-ഓടെ കുട്ടിയുടെ കരച്ചില്‍ കേട്ടതായും ജനല്‍ തുറന്ന് നോക്കുമ്പോള്‍ ഒരാള്‍ കുട്ടിയുമായി പോകുന്നതാണ് കണ്ടതെന്നും സമീപവാസികളിലൊരാളായ സുകുമാരന്‍ പറയുന്നു. കുട്ടിയെ പ്രതി മര്‍ദ്ദിക്കുന്നുമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ലൈറ്റിട്ട് ഭാര്യയുമായി പുറത്തിറങ്ങി. അയല്‍വാസികളെ വിവരമറിയിച്ചു. എല്ലാവരും കൂടിയാണ് കുട്ടിയേയും ഇയാളെയും അന്വേഷിച്ചിറങ്ങിയത്. സമീപ പ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നത്. ഹിന്ദിയിലായിരുന്നു സംസാരിച്ചത്. കുട്ടിയോട് വിവരം തിരക്കി വീട്ടിലെത്തിച്ചു. കുട്ടിയെ കാണാതായത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ജനലില്‍ തട്ടി ബഹളം വെച്ച ശേഷമാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമീപത്തെ പാടത്തു വെച്ചാണ് കുട്ടിയെ…
Read More » -
Crime
കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു; അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ വയോധികന്‍ ആശുപത്രിയില്‍ മരിച്ചു. പുതുശേരി ഭാഗം പുതുമല ശ്യാമളാലയത്തില്‍ യശോധരനെയാണു (75) കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഏനാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
അന്‍വറിനെതിരായ മിച്ചഭൂമി കേസ്; രേഖകള്‍ സമര്‍പ്പിക്കാന്‍ അനുവദിച്ച സമയ പരിധി ഇന്ന് തീരും
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡിന്റെ സിറ്റിങ് ഇന്ന്. തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിച്ച സമയം പരിധി ഇന്ന് അവസാനിക്കും. അന്‍വറിനോടും കുടുംബാംഗങ്ങളോടുമാണ് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല. അന്‍വറിന്റേയും കുടുംബത്തിന്റേയും പക്കല്‍ 19 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് ഇന്ന് വരെ സമയം അനുവദിച്ചത്.
Read More » -
Crime
ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, പ്രദേശവാസിയായ പ്രതിയെ തിരിച്ചറിഞ്ഞു
ആലുവ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ 8 വയസ്സ് പ്രായമുള്ള പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ മാതാപിതാക്കൾക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളും ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു നോക്കിയപ്പോഴാണ് കുട്ടിയെ കണാനില്ലെന്നു മനസിലായത്. പുലർച്ചെ രണ്ടുമണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടെന്നും ആരോ കുട്ടിയെ എടുത്ത് പോകുന്നതു കണ്ടെന്നും ഒരു ദൃക്സാക്ഷി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ചോരയൊലിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടിയെന്ന് ഈ ദൃക്സാക്ഷി പറഞ്ഞു. നാട്ടുകാര്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില ഏറെക്കുറെ തൃപ്തികരമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഒരു മൊബൈല്‍ ഫോണും വീട്ടില്‍ നിന്നും മോഷണം പോയിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞെന്നും…
Read More » -
Kerala
സനാതനധർമ്മത്തെപ്പറ്റി സോഷ്യൽ മീഡിയ
സനാതനധർമ്മം എന്ത് തേങ്ങയാണ് എന്ന് എനിക്കറിയില്ല. പക്ഷേ അതിൽ.. ചെരുപ്പുകുത്തിയുടെ മകൻ ചെരുപ്പുകുത്തിയായും അടിച്ചുതളിക്കാരന്റെ മകൻ അടിച്ചുതളിക്കാരനായും മലം കോരുന്നവന്റെ മകൻ മലം കോരിയായും തുടരണം എന്ന വ്യവസ്ഥയുണ്ട് എന്നറിയാം. അത് തീരുമാനിച്ചത് ബ്രാഹ്മണരാണ് എന്നും അറിയാം. അഥവാ കീഴാളർ എന്നും കീഴാളരായിത്തന്നെ തുടർന്നേ തീരൂ എന്നർത്ഥം… ആ ഒറ്റക്കാരണംകൊണ്ടുതന്നെ സനാതനധർമ്മം തൂത്തെറിയപ്പെടേണ്ടതാണ്… സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികരെ അയിത്തം പറഞ്ഞു തീണ്ടാപ്പാടെ നിർത്തിയിരുന്നു. സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികർക്ക് നാട്ടുവഴികളിലൂടെ നടക്കാൻ അനുവാദമുണ്ടായിരുന്നില്ല. സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികർക്ക് അമ്പലങ്ങളിൽ കേറാൻ അനുവാദമുണ്ടായിരുന്നില്ല. സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികരുടെ നാണത്തിനും മാനത്തിനും വിലയുണ്ടായിരുന്നില്ല. സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികർക്ക് വിദ്യാഭ്യാസം അനുവദിക്കപ്പെട്ടിരുന്നില്ല. ഇന്ന് എന്റെ തലമുറയ്ക്ക് ആ അവകാശങ്ങൾ കിട്ടിയത് സനാതനധർമ്മക്കാർക്ക് മാനസാന്തരം വന്നിട്ടോ മനസ്സലിവ് തോന്നിയിട്ടോ അല്ല. എണ്ണമറ്റ പ്രക്ഷോഭങ്ങളിലൂടെയും ഡോ.അംബേദ്ക്കര്‍,മഹാത്മാ അയ്യന്‍ കാളി,ശ്രീ.നാരായണഗുരു,സഹോദരന്‍ അയ്യപ്പന്‍,വി ടി ഭട്ടതിരിപ്പാട്,ഇ എം എസ്…
Read More » -
വന്ദേ ഭാരതിനു നേരെ കല്ലേറ്; മലപ്പുറത്ത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മലപ്പുറം: വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. റെയില്‍വേ സുരക്ഷാ സേനയാണ് താനൂരിനു സമീപമുള്ള ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍ റെയില്‍വേ സുരക്ഷാ സേന കമാന്‍ഡര്‍ സിടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പിടികൂടിയത്. കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍ പതിച്ചാണ് യാത്ര തുടര്‍ന്നത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കല്ലെറിഞ്ഞതായി കുട്ടികള്‍ സമ്മതിച്ചു. കുട്ടികളെ ഇന്ന് തവനൂരിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.
Read More »