KeralaNEWS

കൊച്ചിയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു.

കൊച്ചി:നെടുമ്ബാശ്ശേരി കുറുമശ്ശേരിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. അമ്ബാട്ടുപറമ്ബില്‍ വീട്ടില്‍ ഗോപി, ഭാര്യ ഷീല, മകന്‍ ഷിബിന്‍ എന്നിവരാണ് തൂങ്ങി മരിച്ചത്.

മകന്റെ സാമ്ബത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ പലരില്‍ നിന്നും ഷിബിന്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ പണം നല്‍കിയവരെ കൊണ്ടുപോകാനായില്ല.ഇതേ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിലയിരുത്തൽ.പോലീസ് മേൽനടപടികൾ ആരംഭിച്ചു.

Back to top button
error: