Month: September 2023

  • Crime

    രക്ഷപ്പെട്ടയാളുടെ മുഖമുള്‍പ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയില്‍; സഹോദരിമാര്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത

    പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് സഹോദരിമാരുടെ മരണത്തില്‍ അടിമുടി ദുരൂഹത. രണ്ടുപേരും തീപ്പൊള്ളലേറ്റ് കിടക്കുമ്പോഴും സമീപത്തുനിന്ന് രക്ഷപ്പെട്ടയാള്‍ക്ക് പൊള്ളലേറ്റിട്ടില്ലെന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്. അഗ്‌നിശമനസേനയെത്തി തീയണക്കാന്‍ ശ്രമിക്കുമ്പോഴാണിയാള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിപ്പോകുന്നതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖമുള്‍പ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്നനിലയിലായിരുന്നു. സഹോദരിമാര്‍ രണ്ടുപേരും രണ്ട് വീടുകളില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവര്‍ ഒരുവീട്ടിലെത്തിയതും ആ സമയത്ത് പുറത്തുനിന്നൊരാള്‍ ഇവിടെ എത്തിയതിനുമെല്ലാം കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സഹോദരിമാര്‍ക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗണ്‍സിലര്‍ പറയുന്നു. രണ്ട് വീട്ടിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് 20 അടിയോളം ഉയരത്തിലാണ് നഗരസഭയുടെ പാത. ഇവിടെനിന്ന് താഴേക്കുള്ള പടികളിലൂടെ വേണം വീടുകളിലേക്കെത്താന്‍. സമീപത്ത് മറ്റ് വീടുകളുമില്ല. 20 വര്‍ഷംമുമ്പാണ് ഇവര്‍ കവളപ്പാറയിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. പത്മിനി സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനനസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായുമാണ് പോലീസിന് ലഭിച്ച വിവരം. ഇവരില്‍നിന്ന് സ്വര്‍ണാഭരണങ്ങളോ പണമോ കവരാനെത്തിയതാണോ ആള്‍ എന്നും പോലീസ്…

    Read More »
  • India

    ആര്‍എസ്‌എസുകാര്‍ക്കും ഗോമാംസം കഴിക്കാം: മോഹൻ ഭാഗവത്

    നാഗ്പൂർ:ആര്‍എസ്‌എസുകാര്‍ക്കും ഗോമാംസം കഴിക്കാമെന്ന് മോഹൻ ഭാഗവത്.നിരാലംബ വിഭാഗങ്ങളെ ഹിന്ദുവിഭാഗത്തിൽ ചേർത്തു നിർത്താൻ  ഗോമാംസം കഴിക്കാൻപോലും ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ മടികാട്ടേണ്ടതില്ലെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്.  നാഗ്പുരിൽ വിദ്യാര്ഥികളെ അഭിസംബോധനചെയ്യവെയാണ് പരാമർശം. സസ്യാഹാരികളായ ആര്‍എസ്‌എസ് നേതാക്കൾ അന്തര്‍ജാതി സമൂഹ വിരുന്നില്‍ അധഃസ്ഥിതി വിഭാഗങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ പശുമാംസം യാതൊരു മടിയുമില്ലാത്ത കഴിക്കാൻ തയാറായിട്ടുണ്ടെന്ന കഥയും ഭാഗവത് പരാമർശിച്ചു. ഗോവധം നിരോധിക്കാൻ രാജ്യത്താകെ നിയമംകൊണ്ടുവരണമെന്ന് മോഹൻ ഭാഗവത് മുമ്ബ് ആവശ്യപ്പെട്ടിരുന്നു.

    Read More »
  • Kerala

    ഉമ്മന്‍ ചാണ്ടിയെയും മറികടന്ന് ചാണ്ടിയുടെ കുതിപ്പ്; അയര്‍ക്കുന്നത്ത് റെക്കോര്‍ഡ് ലീഡ്

    കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ കുതിക്കുന്നു. അയര്‍ക്കുന്നം പഞ്ചായത്തിലെ ഒന്നുമുതല്‍ 14 വരെയുള്ള ബൂത്തുകളില്‍ മാത്രം 2816 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെതിരെ ചാണ്ടി ഉമ്മന്‍ നേടിയത്. നിലവില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടില്‍ ചാണ്ടി ഉമ്മന് 5699 വോട്ടുകളാണ് ലഭിച്ചത്. ജെയ്ക് സി തോമസിന് 2883 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് 476 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.  

    Read More »
  • Crime

    ലഹരി ഉപയോഗിച്ചാല്‍ ലൈംഗിക വൈകൃതം, പശുവിനെയും ഉപദ്രവിച്ചു; കുറ്റവാളികള്‍ക്കിവന്‍ ‘കൊക്ക്’

    എറണാകുളം: ആലുവയില്‍ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജ് അറിയപ്പെടുന്നത് ‘കൊക്ക്’ എന്ന പേരില്‍. ഉയരമുള്ള ശരീരവും ജനലിലൂടെ കയ്യിട്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പതിവും മൂലമാണു ‘കൊക്ക്’ എന്ന ഇരട്ടപ്പേരില്‍ ക്രിസ്റ്റില്‍ രാജ് കുറ്റവാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. അതിഥിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണു ഇയാള്‍ ചുറ്റിക്കറങ്ങുക. അവിടെ മോഷണം നടത്തി മോഷണമുതല്‍ അവര്‍ക്കു തന്നെ കിട്ടുന്ന വിലയ്ക്കു വില്‍ക്കുന്നതാണു രീതിയെന്നു പോലീസ് പറയുന്നു. ബാലികയെ ഉപദ്രവിച്ച സ്ഥലത്തുനിന്നു ലഭിച്ച പ്രതിയുടെ വിരലടയാളം വച്ചു ക്രൈം റെക്കോര്‍ഡ്‌സ് വിഭാഗം നടത്തിയ പരിശോധനയിലാണു 14 കേസുകളില്‍ പ്രതിയാണു എന്നു കണ്ടെത്തിയത്. തോട്ടയ്ക്കാട്ടുകര ന്യൂലെയ്‌നിലെ വീടുകളില്‍ നിന്നു കഴിഞ്ഞയാഴ്ച ഇയാള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്. അന്നു സിസി ടിവി ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിക്കാലം മുതല്‍ മോഷണം പതിവാക്കിയ ചരിത്രമുള്ള ക്രിസ്റ്റില്‍ രാജ് അയല്‍വാസിയായ, മാനസിക വെല്ലുവിളിയുള്ള അറുപതുകാരിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. തിരുവനന്തപുരം പാറശാല…

    Read More »
  • India

    കണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ച സംഭവം: യുവതി അറസ്റ്റില്‍

    ബംഗളൂരു:കണ്ണൂര്‍ പാനൂര്‍ സ്വദേശി ബംഗളൂരുവില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ അണിയാരം ഫാത്തിമാസില്‍ മജീദ്-അസ്മ ദമ്ബതികളുടെ മകന്‍ ജാവേദ്(29) കൊല്ലപ്പെട്ട സംഭവത്തിലാണ് കര്‍ണാടക ബെലഗാവിയിലെ രേണുക(34)യെ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പേയിങ് ഗസ്റ്റായും ലോഡ്ജുകളിലും വാടക വീടുകളിലുമായാണ് ഇരുവരും താമസിച്ചിരുന്നത്. ചൊവ്വാഴ്ച്ച വാക്കുതര്‍ക്കമുണ്ടാവുകയും രേണുക ജാവേദിന്റെ നെഞ്ചില്‍ കുത്തിയെന്നുമാണ് പോലിസ് റിപ്പോര്‍ട്ട്. ബംഗളൂരു ഹുളിമാവിന് സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം.

    Read More »
  • Kerala

    ചാണ്ടി ഉമ്മൻ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവര്‍ക്ക് അടുത്ത ബൂത്തില്‍ വോട്ടു ചെയ്യാൻ; പരിഹാസവുമായി എം വി ജയരാജൻ

    കണ്ണൂര്‍: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ പരിഹസിച്ചു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വിജയരാജൻ. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയില്‍ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവര്‍ക്ക് അടുത്ത ബൂത്തില്‍ പോയി വോട്ടു ചെയ്യാനെന്ന് ജയരാജൻ പരിഹസിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, പോളിങ് മന്ദഗതിയിലായ ബൂത്തുകളിലുള്ളവര്‍ക്ക് സമീപത്തെ തിരക്കു കുറഞ്ഞ ബൂത്തുകളില്‍ വോട്ടു ചെയ്യാൻ അവസരം നല്‍കണമെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ആവശ്യത്തെ പരിഹസിച്ചാണ് ജയരാജൻ രംഗത്തുവന്നത്. അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുന്ന പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.

    Read More »
  • India

    ഉത്തര്‍പ്രദേശില്‍ മകന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് എത്തിച്ച്‌ വയോധിക

    മീററ്റ്: ഉത്തർപ്രദേശിൽ മകന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് എത്തിച്ച്‌ വയോധിക.മീററ്റിലാണ് സംഭവം.അതേസമയം ശ്മശാനത്തിലേക്ക് എത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തതിനാലാണ് മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോകേണ്ടി വന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സ്ത്രീ തന്റെ ഇളയ മകനോടൊപ്പം മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുനടക്കുന്നതും അന്ത്യകര്‍മങ്ങള്‍ നടത്താൻ സഹായം അഭ്യര്‍ഥിക്കുന്നതും വിഡിയോയില്‍ കാണാം. സഹായമൊന്നും ലഭിക്കാതായതോടെ നിരാശരായ അമ്മയും മകനും ഒടുവിൽ സഹായത്തിനായി പൊലീസിനെ സമീപിക്കുകയായിരുന്നു.  ഇറ്റാവ ജില്ലയില്‍ നിന്നുള്ള കുടുംബം കൂലിപ്പണിക്കായി മീററ്റിലേക്ക് വന്നതാണെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    ആദ്യമണിക്കൂറില്‍ തന്നെ കൃത്യമായ ലീഡ് ‍; പുതുപ്പള്ളിയിൽ യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചു

    കോട്ടയം:ആദ്യമണിക്കൂറില്‍ തന്നെ കൃത്യമായ ലീഡുയര്‍ന്നതോടെ പുതുപ്പള്ളിയിൽ യു ഡി എഫ് പ്രവര്‍ത്തകര്‍ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളര്‍പ്പിച്ച്‌ മുദ്രാവാക്യം വിളികളും ആഹ്ലാദ പ്രകടനവും  ആരംഭിച്ചു. പുതുപ്പള്ളിയുടെ പുതുമുഖം ചാണ്ടി ഉമ്മന്‍ തന്നെയായിരിക്കുമെന്നുറപ്പിക്കുന്ന വ്യക്തമായ സൂചനകള്‍ ഇതിനകം തന്നെ ദൃശ്യമായതോടെയാണ് പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി തെരുവിൽ ഇറങ്ങിയത്. അയര്‍കുന്നം പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ ആദ്യ ലീഡ് 5000 കടന്നപ്പോള്‍തന്നെ കുറഞ്ഞത് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് ഉറപ്പിക്കാന്‍ കഴിയുന്നു. അയര്‍ക്കുന്നത്ത് എന്താകുമെന്ന അങ്കലാപ്പ് യു ഡി എഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും ചാണ്ടി ഉമ്മന്‍ വ്യക്തമായ ലീഡ് പിടിച്ചു. രണ്ടാം റൗണ്ടില്‍ തന്നെ സമ്ബൂര്‍ണ്ണാധിപത്യത്തിലേക്ക് ചാണ്ടിയെത്തി. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസ് മുന്നേറിയ അയര്‍ക്കുന്നത്ത് ഇത്തവണ ചാണ്ടി വലിയ മുന്നേറ്റ മുണ്ടാക്കിയത് സഹതാപ തരംഗം ആഞ്ഞു വീശി എന്ന സൂചനയാണു വ്യക്തമാക്കുന്നത്.

    Read More »
  • Kerala

    അടിമാലി  വെള്ളച്ചാട്ടത്തില്‍ കാണാതായ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി

    ഇടുക്കി:അടിമാലി അപ്‌സരകുന്ന് വെള്ളച്ചാട്ടത്തില്‍ കാണാതായ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി. അടിമാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന കല്ലാര്‍കുട്ടി സ്വദേശി പുത്തന്‍പുരയ്ക്കല്‍ അനീഷ് (29)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ 6.30യോടെ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെ മാങ്കുളം – കൊരങ്ങാട്ടി – അടിമാലി റോഡിലെ അപ്‌സരകുന്നില്‍ ബൈക്കിനോടൊപ്പം വെള്ളച്ചാട്ടത്തിലേക്ക് മറിയുകയായിരുന്നു. പോലിസും നാട്ടുകാരും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത വെള്ളപ്പാച്ചിലും മഴയും ഇരുട്ടും രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി. ഇന്നു രാവിലെ ഫയര്‍ ഫോഴ്‌സ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യയും രണ്ടു വയസുള്ള കുട്ടിയുമുണ്ട്. ആലുവയില്‍ നിന്നുമാണ് അനീഷ് വിവാഹം കഴിച്ചിരിക്കുന്നത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    ഇന്ന് വിധിയറിയുന്നത് ഏഴ് നിയമസഭ മണ്ഡലങ്ങളില്‍

    ന്യൂഡൽഹി:പുതുപ്പള്ളിക്ക് പുറമേ ഇന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളില്‍ കൂടി.ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സീറ്റുകളിലാണ് പുതുപ്പള്ളിക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്നത്. ഝാര്‍ഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗര്‍, ധൻപൂര്‍, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കില്‍ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികള്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സഖ്യത്തിന്‍റെ അടിസ്ഥാനത്തിലല്ല മത്സരമെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനായി രൂപംകൊണ്ട പുതിയ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്ക് ഇന്നത്തെ ഫലങ്ങള്‍ കരുത്ത് തെളിയിക്കാനുള്ള അവസരമാണ്.

    Read More »
Back to top button
error: