Month: September 2023

  • Kerala

    ”ബിജെപിയുടെ പെട്ടി കാലിയാണ്, അവരുടെ വോട്ട് എവിടെപ്പോയി?”

    കണ്ണൂര്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ കൂറ്റന്‍ വിജയത്തിലേക്കു കുതിക്കുമ്പോള്‍, തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ബിജെപിയെ കുറ്റപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പുതുപ്പള്ളിയില്‍ ബിജെപിയുടെ പെട്ടി കാലിയാണെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി. അവരുടെ വോട്ട് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷത്തിന്റെ വോട്ട് ജെയ്ക് സി.തോമസിനു തന്നെ ലഭിച്ചിട്ടുണ്ടെന്നും ജയരാജന്‍ അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ഥി ജെയ്ക് എന്നിവര്‍ക്കു പിന്നാലെയാണ്, ബിജെപി യുഡിഎഫിനു വോട്ടു മറിച്ചെന്ന ജയരാജന്റെ ആരോപണം. ”ഇപ്പോള്‍ വന്നിരിക്കുന്ന ഫലം വച്ചു നോക്കിയാല്‍, യുഡിഎഫ് സ്ഥാനാര്‍ഥി മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും. പക്ഷേ, ബിജെപിക്ക് വോട്ടില്ല. അത് എങ്ങോട്ടു പോയി? അവര്‍ക്ക് പുതുപ്പള്ളിയില്‍ ഉള്ള വോട്ടു പോലും കിട്ടിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടു പോലും ഇത്തവണ കാണുന്നില്ല. തിരഞ്ഞെടുപ്പു ഫലം പൂര്‍ണമായും വരട്ടെ. അതുകഴിഞ്ഞ് എല്ലാം വിശകലനം ചെയ്ത് പ്രതികരിക്കാം.’ ജയരാജന്‍ പറഞ്ഞു. ”നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ. ബിജെപിക്ക് വോട്ടു കിട്ടിയിട്ടില്ല.…

    Read More »
  • NEWS

    2.21 കോടി രൂപ ദയാധനം നല്‍കി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 10 വര്‍ഷം സൗദി ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ മോചിതനായി

    റിയാദ്: കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 10 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ ബല്‍വീന്ദര്‍ സിങ് മോചിതനായി. കൊല്ലപ്പെട്ട ഈജിപ്തുകാരന്റെ കുടുംബത്തിന് 2.21 കോടി രൂപ ദയാധനം (ബ്ലഡ് മണി) നല്‍കിയതോടെയാണ് പഞ്ചാബ് മുഖ്തസര്‍ സാബ് മല്ലാന്‍ സ്വദേശി ബല്‍വീന്ദര്‍ സിങിന്റെ മോചനം സാധ്യമായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇദ്ദേഹം അമൃത്സറിലേക്ക് തിരിച്ചു. വര്‍ഷങ്ങളോളം റിയാദ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ പരിശ്രമത്തിലൂടെയാണ് മരണത്തെ മുഖാമുഖം കണ്ട ബല്‍വീന്ദര്‍ ജീവിതം തിരിച്ചുപിടിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദയാധനം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട ഈദ് ഇബ്രാഹീമിന്റെ കുടുംബം സമ്മതിച്ചത്. മോചനം സാധ്യമാക്കാന്‍ സൗദി അധികാരികള്‍ നല്‍കിയ നിരന്തരമായ പിന്തുണക്ക് ഇന്ത്യന്‍ എംബസി എക്സ് (പഴയ ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ നന്ദി അറിയിച്ചു. മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് ഇരയുടെ കുടുംബം അറിയിച്ചതായി അപ്പീല്‍ കോടതിയെ അറിയിച്ചു. ആറ് മാസത്തിനുള്ളില്‍ ദയാധനം നല്‍കിയാല്‍…

    Read More »
  • Kerala

    ഉമ്മന്‍ചാണ്ടിയെയും മറികടന്ന് ചാണ്ടിഉമ്മന്‍; ജെയ്കിന് ഹാട്രിക് തോല്‍വി, ചിത്രത്തിലില്ലാതെ ബിജെപി

    കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നു. ചാണ്ടിയുടെ ലീഡ് 39,513 വോട്ട്. മറികടന്നത് 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ്. സ്‌ട്രോങ് റൂമുകളുടെ താക്കോലുകള്‍ മാറിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ 10 മിനിറ്റ് വൈകിയിരുന്നു. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയായി എന്ന അപൂര്‍വതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ജെയ്ക് സി.തോമസാണു ഇടതു മുന്നണി സ്ഥാനാര്‍ഥി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു…

    Read More »
  • Kerala

    അഗ്‌നിരക്ഷാസേനാംഗങ്ങള്‍ തമ്മില്‍ സാമ്പത്തികതര്‍ക്കം; പിന്നെ കത്തിവീശല്‍

    ഇടുക്കി: സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തില്‍ സേനാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കത്തിവീശലും. സേനയിലെ ഡ്രൈവര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സാമ്പത്തിക കേസില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. ബുധനാഴ്ച രാത്രി ഓഫീസിന് സമീപത്തെ മെസില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് വാക്കേറ്റം ഉണ്ടായത്. അവധിയിലായിരുന്ന സ്റ്റേഷന്‍ ഓഫീസര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. 2018-ല്‍ അഗ്‌നിരക്ഷാസേനയുടെ പുതിയ ഫയര്‍ എന്‍ജിന്‍ റേഡിയേറ്ററില്‍ വെള്ളമൊഴിക്കാതെ ഓടിച്ച് തകരാറിലാക്കുകയും എസ്.ഐ. ആണെന്ന് അവകാശപ്പെട്ട് പാറമട നടത്തിപ്പുകാരില്‍നിന്ന് പണം പിരിക്കുകയുംചെയ്ത ഉദ്യോഗസ്ഥനാണ് കത്തിവീശിയതെന്നാണ് അറിയുന്നത്. മൂന്നുവര്‍ഷം കൂടുമ്പോള്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ക്ക് സ്ഥലംമാറ്റം പതിവാണെന്നിരിക്കെ, ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാള്‍ ഇവിടെ തുടരുകയാണെന്നും ആക്ഷേപമുണ്ട്. സേനാംഗങ്ങള്‍ നഗരത്തില്‍ പണം പലിശയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.  

    Read More »
  • Kerala

    വൈദ്യുതി നിരക്കു വര്‍ധന: നടപടികളിലേക്ക് കടന്ന് റഗുലേറ്ററി കമ്മിഷന്‍

    തിരുവനന്തപുരം: അടുത്ത 4 വര്‍ഷത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന നടപടികളിലേക്കു റഗുലേറ്ററി കമ്മിഷന്‍ കടക്കുന്നു. നിരക്കുവര്‍ധന തടഞ്ഞ കേസില്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവു വന്ന സാഹചര്യത്തിലാണിത്. വര്‍ധന സംബന്ധിച്ച തെളിവെടുപ്പു കമ്മിഷന്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഉത്തരവ് ഇറക്കാനിരിക്കേയാണു ഹൈക്കോടതി സ്റ്റേ വന്നത്. നിലവിലുള്ള നിരക്കിന് ഈ മാസം 30 വരെയാണു പ്രാബല്യം. അതിനു മുന്‍പുതന്നെ നിരക്ക് വര്‍ധിപ്പിക്കാനാണു സാധ്യത. അതേസമയം, വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ അടുത്ത മഴക്കാലത്തു തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ (സ്വാപ്) വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ തുറന്നപ്പോള്‍ ബോര്‍ഡിന് ആവശ്യമായ വൈദ്യുതി ലഭിച്ചില്ല. രണ്ടു കമ്പനികള്‍ മാത്രമാണു താല്‍പര്യം കാട്ടിയത്. ഒക്ടോബര്‍ 500 മെഗാവാട്ട്, നവംബര്‍ 300, ഡിസംബര്‍ 500, മാര്‍ച്ച് 200, ഏപ്രില്‍ 500, മേയ് 500 എന്നിങ്ങനെ വാങ്ങാനാണ് ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നവംബറില്‍ 100 മെഗാവാട്ട് നല്‍കാമെന്ന് അരുണാചല്‍ പ്രദേശ് ട്രേഡിങ് കമ്പനിയും 50 മെഗാവാട്ട് നല്‍കാമെന്ന് മണികരണ്‍ ട്രേഡിങ് കമ്പനിയും അറിയിച്ചു. മാര്‍ച്ച് 1 മുതല്‍…

    Read More »
  • Crime

    രാത്രി ട്രെയിനില്‍ മുങ്ങാന്‍ പദ്ധതിയിട്ടു; രക്ഷപ്പെടാന്‍ പുഴയില്‍ചാടി, നീന്തല്‍ അറിയാത്തതിനാല്‍ നീക്കം പാളി

    എറണാകുളം: ആലുവയില്‍ എട്ടുവയസ്സുകാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജിനെ പോലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കകം. രാത്രി ട്രെയിനില്‍ രക്ഷപ്പെടാന്‍ കണക്കുകൂട്ടിയിരുന്ന ക്രിസ്റ്റില്‍ രാജിനെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴം പുലര്‍ച്ചെ 2.15നാണ് സമീപവാസി, പ്രതിക്കൊപ്പം കുട്ടിയെ കണ്ടത്. സംശയം തോന്നി അയല്‍ക്കാരെയുംകൂട്ടി അന്വേഷണം തുടങ്ങി. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിയ ഉടന്‍ പോലീസിനെ അറിയിച്ചു. പട്രോളിങ് സംഘമുള്‍പ്പെടെ കുതിച്ചെത്തുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്ന് മണി. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും പീഡനത്തിനിരയാക്കിയെന്നും അമ്മയുടെ ഫോണ്‍ നഷ്ടമായെന്നുമുള്ള വിവരങ്ങളാണ് ആദ്യം പൊലീസിന് ലഭിച്ചത്. പ്രതി മലയാളം സംസാരിച്ചെന്നും മനസ്സിലായി. സിസി ടിവി ദൃശ്യങ്ങളും നഷ്ടമായ മൊബൈല്‍ഫോണും കേന്ദ്രീകരിച്ച് ഉടന്‍ അന്വേഷണം തുടങ്ങി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കുട്ടിയുടെ വീടിന് സമീപത്തെയും ടവര്‍ ലൊക്കേഷന്‍ സിഗ്നല്‍ ലഭിച്ച സ്ഥലങ്ങളിലെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങളുമെടുത്തു. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള ഡോക്ടറുടെ വീട്ടില്‍നിന്ന് പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഈ ദൃശ്യങ്ങള്‍ മറ്റു…

    Read More »
  • Kerala

    കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട്ട്

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പരക്കെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥല വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒഡിഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ക്ക് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ മധ്യപ്രദേശിന് മുകളില്‍ സ്ഥിതി ചെയ്യാന്‍ സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു.    

    Read More »
  • Kerala

    താക്കോ’ലെടുക്കാ’തരുേണാദയത്തില്‍! പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങിയത് ഏഴു മിനിറ്റ് വൈകി

    കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജനഹിതമറിയാന്‍ കാത്തിരുന്നവരെ മുഷിപ്പിച്ച് വോട്ടെണ്ണല്‍ വൈകി. സ്ട്രോങ് റൂമിന്റെ താക്കോല്‍ മാറിപ്പോയതാണ് വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ വൈകിപ്പിച്ചത്. കൃത്യം എട്ടു മണിക്കുതന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏഴു മിനിറ്റിലധികം വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. സ്ട്രോങ്ങ് റൂമിന്റേതെന്ന് കരുതിയെത്തിച്ച താക്കോല്‍ മാറിപ്പോയതോടെ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ കൗണ്ടിങ് ടേബിളിലെത്താന്‍ വൈകി. ആദ്യമെടുത്ത താക്കോലിട്ട് റൂം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താക്കോല്‍ മാറിയ വിവരമറിഞ്ഞത്. പിന്നീട് ശരിയായ താക്കോലെത്തിച്ച് സ്ട്രോങ് റൂം തുറന്നപ്പോഴേക്കും 8.07 കഴിഞ്ഞു. ഡമ്മി ക്രോസ്ചെക്കിങിന് ശേഷമാണ് 20 കൗണ്ടിങ് ടേബിളുകളിലായി 13 വോട്ടിങ് യന്ത്രങ്ങളുടെ എണ്ണലാരംഭിച്ചത്. കോട്ടയം കളക്ടറുടെ നേതൃത്വത്തിലുള്ള 74 അംഗ ഉദ്യോഗസ്ഥ സംഘമാണ് കൗണ്ടിങ് പാനലില്‍.

    Read More »
  • Kerala

    രണ്ടുമണിക്കൂറില്‍ 20,000 കടന്ന് ലീഡ്; പുതുപ്പള്ളിയില്‍ ചാണ്ടിയുടെ പടയോട്ടം

    കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോള്‍ 20,000ല്‍പ്പരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് റൗണ്ടുകളില്‍ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മന് ഉള്ളത്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണി കഴിഞ്ഞത്. 2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതിനേക്കാള്‍ നാലിരട്ടി വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ അധികമായി നേടിയത്. കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കാലിടറി. ഇവിടെയും വലിയ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ കാഴ്ചവെച്ചത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. വാകത്താനം പഞ്ചായത്താണ് അവസാനം എണ്ണുന്നത്.  

    Read More »
  • Crime

    അഷ്ടമിരോഹിണി സമൂഹസദ്യയ്ക്കിടെ വീട്ടമ്മയുടെ പഴ്സ് കവര്‍ന്നു; സ്ത്രീകള്‍ പിടിയില്‍

    പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കും ദര്‍ശനത്തിനുമായെത്തിയ വീട്ടമ്മയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് കവര്‍ന്ന രണ്ട് നാടോടി സ്ത്രീകള്‍ പിടിയില്‍. അയിരൂര്‍ കൈതക്കോടി മൂക്കന്നൂര്‍ കുടത്തിനാല്‍ രാജന്‍ നായരുടെ ഭാര്യ അംബിക (55) യുടെ തോളില്‍ തൂക്കിയിട്ട ബാഗിന്റെ സിബ് തുറന്ന് 9200 രൂപയും പഴ്സുമാണ് മോഷ്ടിച്ചത്. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പഴ്സിലുണ്ടായിരുന്നു. സംശയം തോന്നി ആളുകള്‍ തടഞ്ഞുവെച്ച നാടോടി സ്ത്രീകളെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് രാജാപ്പള്ളി സ്വദേശിനികളായ മഞ്ജു (58), ഹേമ (38) എന്നിവരാണ് പിടിയിലായത്. രേഖകള്‍ വെച്ചിരുന്ന പഴ്സ് പ്രതികളില്‍നിന്നു കണ്ടെടുത്തു. ഇവ വീട്ടമ്മയെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12:30ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് വരിനില്‍ക്കുമ്പോഴാണ് മോഷ്ടിച്ചതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഒന്നാം പ്രതി മഞ്ജുവാണ് ബാഗ് തുറന്നത്, രണ്ടാം പ്രതി പണവും മറ്റുമടങ്ങിയ പഴ്സ് മോഷ്ടിച്ചു. പ്രതികളുടെ യഥാര്‍ഥ പേരും മേല്‍വിലാസവും തിരിച്ചറിഞ്ഞിട്ടില്ല. പോലീസിനോട് പറഞ്ഞ വിലാസം ശരിയാണോയെന്ന്…

    Read More »
Back to top button
error: