Month: September 2023
-
Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെണ്ണിയപ്പോള്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് 1000 കടന്നു
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെണ്ണിയപ്പോള്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് 1000 കടന്നു.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന് 580 വോട്ടിന്റെ ലീഡായിരുന്നു. 1210 വോട്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് 630 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി ലിജിന് 101വോട്ടുകളാണ് ലഭിച്ചത്. 2491 പോസ്റ്റല്‍ വോട്ടുകളിലാണ് 1210 വോട്ടുകളും ചാണ്ടി ഉമ്മൻ നേടിയത്. പോസ്റ്റല്‍ വോട്ടിന് ശേഷം അയര്‍കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ശേഷം, അകലക്കുന്നം, കൂരോപ്പട, മണര്‍ക്കാട്, പാമ്ബാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളാണ് എണ്ണുക. 8.20 ഓടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
Read More » -
Kerala
ഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
ഷൊര്‍ണൂർ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്. ഇതേസമയം ഇവരുടെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പട്ടാമ്ബി സ്വദേശിയായ ഈ യുവാവിന്റെ ശരീരത്തിലും പൊള്ളലേറ്റ പാടുകളുണ്ട്. അതേസമയം താന്‍ സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്നാണ് യുവാവ് പറയുന്നത്. സഹോദരിമാര്‍ ഗ്യാസ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് വഴക്കുകൂടുകയും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ തടയാന്‍ വേണ്ടിയാണ് വീട്ടിലേക്ക് പോയതെന്നും ഇയാള്‍ പറയുന്നു. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യംചെയ്ത് വരുകയാണ്. അപകടസമയത്ത് വീടിനുള്ളില്‍ പൂര്‍ണമായും തീപടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച് വീടിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
Read More » -
Kerala
പുതുപ്പള്ളി വോട്ടെണ്ണൽ; കെ കെ റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണം
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ബസേലിയസ് കോളേജിന് സമീപം കെ കെ റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നത് വരെ കെ കെ റോഡില്‍ കഞ്ഞിക്കുഴി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കലക്ടറേറ്റ് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് ലോഗോസ് ജങ്ഷൻ – ശാസ്ത്രി റോഡ് വഴി പോകണം. മനോരമ ഭാഗത്ത് നിന്നും കലക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മനോരമ ജങ്ഷനില്‍നിന്ന് ഈരയില്‍കടവ് ജങ്ഷൻ വഴി പോകണം.
Read More » -
Kerala
മണ്ണാറശാല ക്ഷേത്രം – മലയാലപ്പുഴ ക്ഷേത്രം (ഓർഡിനറി)
ഓർഡിനറി സർവീസ് ✅ 06:10 ഹരിപ്പാട് ✅ 06:35 മാവേലിക്കര ✅ 07:15 പന്തളം ✅ 07:50 പത്തനംതിട്ട ✅ 08:10 മലയാലപ്പുഴ ക്ഷേത്രം ✴️ മലയാലപ്പുഴ ക്ഷേത്രം – മണ്ണാറശാല ക്ഷേത്രം ഓർഡിനറി ✅ 08:30 മലയാലപ്പുഴ ക്ഷേത്രം ✅ 08:50 പത്തനംതിട്ട ✅ 09:20 പന്തളം ✅ 10:00 മാവേലിക്കര ✅ 10:20 ഹരിപ്പാട് ✅ 10:30 മണ്ണാറശാല ക്ഷേത്രം കൂടുതൽ വിവരങ്ങൾക്ക് : 04792412620 KSRTC Harippad
Read More » -
India
നല്ല കാര്യങ്ങള്‍ പഠിപ്പിക്കുന്നതും ബൈബിള്‍ വിതരണം ചെയ്യുന്നതും മതപരിവര്‍ത്തനമല്ല: അലഹബാദ് ഹൈക്കോടതി
അലഹബാദ്:നല്ല കാര്യങ്ങള്‍ പഠിപ്പിക്കുന്നതും ബൈബിള്‍ വിതരണം ചെയ്യുന്നതുമൊന്നും മതപരിവര്‍ത്തനമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പട്ടികജാതി വിഭാഗക്കാരെ മതം മാറ്റിയെന്നാരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത ജോസ് പാപ്പച്ചൻ, ഷീജ എന്നിവര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് ഷമീം അഹമ്മദിന്‍റെ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. അംബേദ്കര്‍ നഗര്‍ ജില്ലയിലെ ബിജെപി നേതാവിന്‍റെ പരാതിപ്രകാരം ഈ വര്‍ഷം ആദ്യമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Read More » -
NEWS
പച്ചക്കറികളിലെ കീടബാധ എളുപ്പത്തിൽ തടയാം
പച്ചക്കറികളിലെ കീടബാധ തടയാൻ ഇതാ ചില എളുപ്പ വഴികൾ.പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ച് മഞ്ഞൾപ്പൊടി കലക്കി ചെടികളുടെ ഇലകളിലും തണ്ടിലും സ്‌പ്രേ ചെയ്തു കൊടുത്താൽ ചെടികളെ ബാധിക്കുന്ന കുരുടിപ്പ്, വെള്ളീച്ച ശല്യം, മുരടിപ്പ് എല്ലാം മാറിക്കിട്ടും.കുറച്ചു ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ തഴച്ചു വളരുകയും ചെയ്യും. ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി, ഇഞ്ചിത്തൊലി ഇവയൊക്കെ നാലഞ്ചു ദിവസത്തേത് ഒരു പാത്രത്തിൽ എടുത്ത് മൂടത്തക്ക വെള്ളമൊഴിച്ച് ഒരാഴ്ച്ച അടച്ചുവച്ച ശേഷം അത് അരിച്ചെടുത്ത് നേർപ്പിച്ച് തളിച്ചു കൊടുക്കാം. ആഴ്ചയിൽ 2 ദിവസം ഇങ്ങനെ തളിച്ചു കൊടുത്താൽ ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും. ചാഴിക്ക് കുറച്ച് ഉണക്കമീൻ 3-4 ദിവസം കുതിരാൻവയ്ക്കുക.അതിനുശേഷം ആ വെള്ളം ചെടികളിൽ തളിച്ചാൽ ചാഴികൾ ഓടും. ആഴ്ചയിൽ ഒരു വട്ടം ഇങ്ങനെ ചെയ്താൽ മതിയാകും. ഉറുമ്പിനെ ഓടിക്കാൻ കുറച്ചു വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി, ഒരു സ്പൂൺ ലിക്വിഡ് സോപ്പ് എന്നിവ ചേർത്ത് തളിച്ചുകൊടുക്കാം.
Read More » -
Kerala
41 ദിവസത്തെ വ്രതമെടുത്ത് ശബരിമല കയറാൻ ക്രൈസ്തവ പുരോഹിതൻ
41 ദിവസത്തെ വ്രതമെടുത്ത് ഈമാസം 20ന് ക്രൈസ്തവ പുരോഹിതനായ മനോജ് ശബരിമല കയറും.കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം.വ്രതം പൂര്‍ത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്‌ക്കല്‍. തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ് (50).ഒരിടത്ത് ഒതുങ്ങാൻ താത്‌പര്യമില്ലാത്തതിനാല്‍ ഫാ. മനോജ് ഒരു പള്ളിയുടേയും ചുമതല ഏറ്റെടുത്തിട്ടില്ല. “തത്വമസി ദര്‍ശനമാണ് അയ്യപ്പനിലേക്ക് അടുപ്പിച്ചത്.ദൈവം ഒന്നാണ്.ദൈവത്തെ മതങ്ങള്‍ വ്യത്യസ്ത ഭാവത്തില്‍ കാണുന്നു എന്ന് മാത്രം.എല്ലാ മതവും പറയുന്നത് ഒന്നാണ്.ദൈവത്തെ മതത്തിന്റെ വേലിക്കെട്ടില്‍ തളയ്ക്കാനാകില്ല.ഇത് എല്ലാവരും തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ലോകത്തുള്ളു.” ഫാ. മനോജ് പറഞ്ഞു. മറ്റുള്ള മതങ്ങളെ അറിയാൻ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും മനുഷ്യ നന്മയാണ് എല്ലാ മതങ്ങളും ലക്ഷ്യമിടുന്നതെന്നും ഫാ.മനോജ് കൂട്ടിച്ചേർത്തു
Read More » -
India
എന്തൊക്കെയായിരുന്നു ! ഇപ്പോഴിതാ പവനായി ശവമായി റോഡിൽ കിടക്കുന്നു !!
കിലോക്ക് വെറും നാല് രൂപ; തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍ ഹൈദരാബാദ്:കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച മുൻപുവരെ തക്കാളിയുടെ വില 300 രൂപയുടെ അടുത്തായിരുന്നു. പലയിടത്തും തക്കാളി കൃഷിയിടത്തില്‍ കാവല്‍ ഏര്‍പ്പെടുത്തിയതിന്റെയും തക്കാളി കര്‍ഷകരെ കൊലപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതുമായ വാര്‍ത്തകളും ഈസമയത്ത് പുറത്ത് വന്നിരുന്നു.എന്നാൽ ഇപ്പോഴിതാ പവനായി ശവമായി റോഡിൽ കിടക്കുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ തക്കാളി കിലോക്ക് വെറും നാലുരൂപയായി. വിലയിടിവിനെതുടര്‍ന്ന് തക്കാളി റോഡില്‍ തള്ളിയിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍. കഴിഞ്ഞ ഒരുമാസമായി വിപണിയില്‍ തക്കാളിയുടെ വില 200 – 250 രൂപവരെ ഉയര്‍ന്നിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ ആര്‍ക്കും തക്കാളി വേണ്ടാതായി. തുടര്‍ന്നാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിക്കാൻ നിര്‍ബന്ധിതരായതെന്ന് കര്‍ഷകര്‍ പറയുന്നു. ജൂണില്‍ 40 രൂപയായിരുന്ന തക്കാളിയുടെ വില ജൂലൈ ആദ്യമായപ്പോഴേക്കും 100 കടക്കുകയും ജൂലൈ അവസാനത്തോടെ 200 ന് മുകളിൽ എത്തുകയും ചെയ്തിരുന്നു.കനത്തമഴ കാരണം വിളനാശം നേരിട്ടതും മറ്റ് ഭാഗങ്ങളിൽ മഴ ലഭിക്കാതെ വേനലിൽ വിള ഉണങ്ങിപ്പോയതുമാണ് രാജ്യത്തെ പച്ചക്കറി…
Read More » -
Kerala
പാടിച്ചിറ-പത്തനംതിട്ട LSFP
മാനന്തവാടി-തൊട്ടിൽപ്പാലം-കോഴിക്കോട്-തൃശ്ശൂർ-എറണാകുളം-പാലാ-ഈരാറ്റുപേട്ട- എരുമേലി-റാന്നി വഴി 06.00PM പാടിച്ചിറ 06.30PM പുൽപ്പള്ളി 06.45PM നടവയൽ 08.00PM മാനന്തവാടി 09.30PM തൊട്ടിൽപ്പാലം 09.40PM കുറ്റ്യാടി 10.00PM പേരാമ്പ്ര 11.10PM കോഴിക്കോട് 12.35AM കോട്ടയ്ക്കൽ 01.25AM എടപ്പാൾ 02.30AM തൃശ്ശൂർ 03.10AM അങ്കമാലി 04.00AM എറണാകുളം 05.00AM തലയോലപ്പറമ്പ് 05.25AM കുറവിലങ്ങാട് 05.50AM പാലാ 06.10AM ഈരാറ്റുപേട്ട 06.25AM കാഞ്ഞിരപ്പള്ളി 06.40AM എരുമേലി 07.10AM റാന്നി 07.50AM പത്തനംതിട്ട പത്തനംതിട്ട-പാടിച്ചിറ എരുമേലി-ഈരാറ്റുപേട്ട-പാലാ-എറണാകുളം-തൃശ്ശൂർ-കോഴിക്കോട്-തൊട്ടിൽപ്പാലം- മാനന്തവാടിവഴി 05.20PM പത്തനംതിട്ട 05.45PM റാന്നി 06.15PM എരുമേലി 06.45PM കാഞ്ഞിരപ്പള്ളി 07.10PM ഈരാറ്റുപേട്ട 07.30PM പാലാ 08.15PM കുറവിലങ്ങാട് 08.35PM തലയോലപ്പറമ്പ് 09.35PM എറണാകുളം 10.35PM അങ്കമാലി 12.10AM തൃശ്ശൂർ 01.40AM എടപ്പാൾ 02.35AM കോട്ടയ്ക്കൽ 03.10AM കോഴിക്കോട് 03.30AM അത്തോളി 04.05AM പേരാമ്പ്ര 04.40AM തൊട്ടിൽപ്പാലം 06.30AM മാനന്തവാടി 07.00AM നടവയൽ 07.15AM പുൽപ്പള്ളി 07.30AM പാടിച്ചിറ Online Booking: onlineksrtcswift.com
Read More » -
India
അയല്‍വാസിയുമായുള്ള ലൈംഗിക ബന്ധം മകന്‍ കണ്ടു; മുന്ന് വയസുകാരനെ യുവതി ടെറസില്‍ നിന്നും എറിഞ്ഞുകൊന്നു
ഭോപ്പാല്‍: അയല്‍വാസിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരനായ മകനെ യുവതി ടെറസില്‍ നിന്ന് എറിഞ്ഞുകൊന്നു. ജ്യോതി റാത്തോഡ് എന്ന യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.പൊലീസ് ഉദ്യോഗസ്ഥനായ ധ്യാന്‍ സിങ്ങാണ് ഇവരുടെ ഭർത്താവ്.കുട്ടി കാര്യങ്ങള്‍ ഭർത്താവിനോട് പറയുമെന്ന് ഭയന്നാണ് ജ്യോതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്.എന്നാൽ ഭർത്താവ് തന്നെയാണ് ഇവരുടെ കൊലപാതകം പുറത്തു കൊണ്ടുവന്നത്. അയല്‍വാസിയായ ഉദയുമായി ജ്യോതിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധ്യാന്‍ സിങിന്റെ പുതിയ കടയുടെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അയല്‍വാസികള്‍ ഉള്‍പ്പടെ നിരവധി പേരെ കട ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി എല്ലാവരും തിരക്കിലായപ്പോള്‍ ജ്യോതിയും ഉദയും ടെറസില്‍ ഏറെ സമയം ചെലവഴിച്ചു. ഈ സമയത്ത് ടെറസിലെത്തിയ കുട്ടി ഇരുവരെയും കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഭയന്നുവിറച്ച ജ്യോതി മൂന്ന് വയസുള്ള മകനെ ടെറസില്‍ നിന്ന് താഴോട്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി പിറ്റേ ദിവസം ആശുപത്രിയില്‍ വച്ച് മരിച്ചു. കുട്ടി…
Read More »