മീററ്റ്: ഉത്തർപ്രദേശിൽ മകന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് എത്തിച്ച് വയോധിക.മീററ്റിലാണ് സംഭവം.അതേസമയം ശ്മശാനത്തിലേക്ക് എത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തതിനാലാണ് മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോകേണ്ടി വന്നതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സ്ത്രീ തന്റെ ഇളയ മകനോടൊപ്പം മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുനടക്കുന്നതും അന്ത്യകര്‍മങ്ങള്‍ നടത്താൻ സഹായം അഭ്യര്‍ഥിക്കുന്നതും വിഡിയോയില്‍ കാണാം. സഹായമൊന്നും ലഭിക്കാതായതോടെ നിരാശരായ അമ്മയും മകനും ഒടുവിൽ സഹായത്തിനായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇറ്റാവ ജില്ലയില്‍ നിന്നുള്ള കുടുംബം കൂലിപ്പണിക്കായി മീററ്റിലേക്ക് വന്നതാണെന്ന് പൊലീസ് പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan