KeralaNEWS

ഉമ്മന്‍ ചാണ്ടിയെയും മറികടന്ന് ചാണ്ടിയുടെ കുതിപ്പ്; അയര്‍ക്കുന്നത്ത് റെക്കോര്‍ഡ് ലീഡ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ കുതിക്കുന്നു. അയര്‍ക്കുന്നം പഞ്ചായത്തിലെ ഒന്നുമുതല്‍ 14 വരെയുള്ള ബൂത്തുകളില്‍ മാത്രം 2816 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെതിരെ ചാണ്ടി ഉമ്മന്‍ നേടിയത്. നിലവില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്.

ആദ്യ റൗണ്ടില്‍ ചാണ്ടി ഉമ്മന് 5699 വോട്ടുകളാണ് ലഭിച്ചത്. ജെയ്ക് സി തോമസിന് 2883 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് 476 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: