
ഇടുക്കി:അടിമാലി അപ്‌സരകുന്ന് വെള്ളച്ചാട്ടത്തില്‍ കാണാതായ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി. അടിമാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന കല്ലാര്‍കുട്ടി സ്വദേശി പുത്തന്‍പുരയ്ക്കല്‍ അനീഷ് (29)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ 6.30യോടെ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒന്‍പതരയോടെ മാങ്കുളം – കൊരങ്ങാട്ടി – അടിമാലി റോഡിലെ അപ്‌സരകുന്നില്‍ ബൈക്കിനോടൊപ്പം വെള്ളച്ചാട്ടത്തിലേക്ക് മറിയുകയായിരുന്നു.
പോലിസും നാട്ടുകാരും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത വെള്ളപ്പാച്ചിലും മഴയും ഇരുട്ടും രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി. ഇന്നു രാവിലെ ഫയര്‍ ഫോഴ്‌സ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യയും രണ്ടു വയസുള്ള കുട്ടിയുമുണ്ട്. ആലുവയില്‍ നിന്നുമാണ് അനീഷ് വിവാഹം കഴിച്ചിരിക്കുന്നത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan