കണ്ണൂര്‍: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ പരിഹസിച്ചു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വിജയരാജൻ.
ചാണ്ടി ഉമ്മൻ പുതുപ്പള്ളിയില്‍ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവര്‍ക്ക് അടുത്ത ബൂത്തില്‍ പോയി വോട്ടു ചെയ്യാനെന്ന് ജയരാജൻ പരിഹസിച്ചു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, പോളിങ് മന്ദഗതിയിലായ ബൂത്തുകളിലുള്ളവര്‍ക്ക് സമീപത്തെ തിരക്കു കുറഞ്ഞ ബൂത്തുകളില്‍ വോട്ടു ചെയ്യാൻ അവസരം നല്‍കണമെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ആവശ്യത്തെ പരിഹസിച്ചാണ് ജയരാജൻ രംഗത്തുവന്നത്.
അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുന്ന പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan