ബംഗളൂരു:കണ്ണൂര്‍ പാനൂര്‍ സ്വദേശി ബംഗളൂരുവില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പാനൂര്‍ അണിയാരം ഫാത്തിമാസില്‍ മജീദ്-അസ്മ ദമ്ബതികളുടെ മകന്‍ ജാവേദ്(29) കൊല്ലപ്പെട്ട സംഭവത്തിലാണ് കര്‍ണാടക ബെലഗാവിയിലെ രേണുക(34)യെ പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പേയിങ് ഗസ്റ്റായും ലോഡ്ജുകളിലും വാടക വീടുകളിലുമായാണ് ഇരുവരും താമസിച്ചിരുന്നത്. ചൊവ്വാഴ്ച്ച വാക്കുതര്‍ക്കമുണ്ടാവുകയും രേണുക ജാവേദിന്റെ നെഞ്ചില്‍ കുത്തിയെന്നുമാണ് പോലിസ് റിപ്പോര്‍ട്ട്.
ബംഗളൂരു ഹുളിമാവിന് സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan