Month: September 2023

  • LIFE

    ചർമ്മസംരക്ഷണത്തിനായി പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ…

    ചർമ്മസംരക്ഷണത്തിനായി വിവിധ ഫേസ് പാക്കുകൾ നമ്മൾ എല്ലാവരും ഉപയോ​ഗിക്കാറുണ്ട്. എപ്പോഴും പ്രകൃതിദത്തമായ മാർ​ഗങ്ങളാണ് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് നല്ലത്. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം മികച്ചതാണ് കടലമാവ്. കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാൻ കടലമാവ് ഉപയോഗിക്കാം. ഇതിലെ നേർത്ത തരികൾ ചർമ്മത്തിൽ മികച്ച ഒരു സ്‌ക്രബ് ആയി പ്രവർത്തിക്കും. പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ… ഒന്ന്… കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ശേഷം നല്ല പോലെ യോജിപ്പിച്ച ശേഷം 10 മിനുട്ട് നേരം മാറ്റിവയ്ക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ചർമ്മം ലോലമാകാൻ ഈ പാക്ക് സഹായിക്കും. രണ്ട്… നാല് ടീ സ്പൂൺ കടലപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. ഇതിലേയ്ക്ക് അല്പം…

    Read More »
  • Kerala

    തണ്ടൊടിഞ്ഞ താമര; 2021ലെ വോട്ടുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ പുതുപ്പള്ളിയിൽ ബിജെപിക്ക് റെക്കോര്‍ഡ് ഇടിവ്

    കോട്ടയം:പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചപ്പോൾ ചിത്രത്തില്‍ പോലും ഇല്ലാതെ ബിജെപി. വോട്ടെണ്ണല്‍ ആരംഭിച്ച്‌ ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ബിജെപി സ്ഥാനാർഥി ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ബിജെപിക്ക് ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.  2016-ൽ15993 വോട്ടുകളാണ് ബിജെപിക്ക് പുതുപ്പള്ളിയിൽ ലഭിച്ചതെങ്കിൽ 2021-അത് 11694 ആയി കുറഞ്ഞു.ഇത്തവണ അത് വെറും 6447 ആയി മാറി. അതേസമയം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം.37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്  42,425 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിൻ ലാലിന് 6447 വോട്ടും ലഭിച്ചു. ബിജെപിക്ക് 30,000 ല്‍ ഏറെ ഉറച്ച വോട്ടുകളുള്ള മണ്ഡലമാണ് പുതുപ്പള്ളി.ഉമ്മൻ ചാണ്ടി മരിച്ചതിനെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തോടൊപ്പം ബിജെപി വോട്ടുകള്‍ മറിഞ്ഞതും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടുവാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

    Read More »
  • Kerala

    കൊല്ലം-എറണാകുളം മെമു എക്‌സ്‌പ്രസ്‌ നാളെ മുതല്‍ കോട്ടയം വഴി 

    കൊല്ലം:കൊല്ലത്തുനിന്ന്‌ രാത്രി ആലപ്പുഴ വഴി സര്‍വീസ്‌ നടത്തിയിരുന്ന കൊല്ലം-എറണാകുളം മെമു എക്‌സ്‌പ്രസ്‌ നാളെ മുതല്‍ കോട്ടയം വഴി സര്‍വീസ്‌ നടത്തും.രാത്രി 9.05 ന്‌ കൊല്ലത്ത്‌ നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ പുലര്‍ച്ചെ 12.30 ന്‌ എറണാകുളത്തെത്തും. കോട്ടയം-മെമുവിന്റെ സമയക്രമം: കൊല്ലം-9.05, പെരിനാട്‌-9.17, മണ്‍റോതുരുത്ത്‌-9.24, ശാസ്‌താംകോട്ട-9.31, കരുനാഗപ്പള്ളി-9.41, ഓച്ചിറ-9.50, കായംകുളം-9.58, മാവേലിക്കര-10.08, ചെറിയനാട്‌-10.15, ചെങ്ങന്നൂര്‍-10.22, തിരുവല്ല-10.31, ചങ്ങനാശേരി-10.40, കോട്ടയം-11, ഏറ്റുമാനൂര്‍-11.11, കുറുപ്പന്തറ-11.19, വൈക്കം റോഡ്‌-11.27, പിറവം റോഡ്‌-11.34, മുളന്തുരുത്തി-11.46, തൃപ്പുണിത്തുറ-11.57, എറണാകുളം-12.30.

    Read More »
  • Kerala

    അമ്മയെ ശുശ്രൂഷിക്കാനായി ഗള്‍ഫിലെ ജോലി വിട്ട് എത്തിയ യുവാവിന് കേരള ലോട്ടറിയുടെ 80 ലക്ഷം

    തൃശൂർ:അമ്മയെ ശുശ്രൂഷിക്കാനായി ഗള്‍ഫിലെ ജോലി വിട്ട് എത്തിയ യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷം.മനക്കൊടി ചിറയത്ത് അത്താണിക്കല്‍ പ്രിജു പോളാണ് ഭാഗ്യശാലി.കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. നറുക്കെടുപ്പ് ദിവസം രാവിലെ കുന്നത്തങ്ങാടി കാര്‍ സ്റ്റാൻഡ് പരിസരത്ത് ചായ കുടിക്കാൻ എത്തിയപ്പോഴാണ് പ്രിജു ടിക്കറ്റെടുത്തത്. അതും നാലെണ്ണം. വൈകിട്ട് കൂട്ടുകാര്‍ വിളിച്ചുപറയുമ്ബോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഇദ്ദേഹം അറിയുന്നത്. കുറച്ചുകാലമായി ലോട്ടറി ടിക്കറ്റുകള്‍ എടുക്കാനുള്ള പ്രിജുവിന് 5000 രൂപ വരെ ഉള്ള സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. അമ്മ സിസിലിയുടെ അസുഖം കാരണമാണ് പ്രിജു ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നത്. പരേതനായ പോള്‍ ആണ് പിതാവ്. ഭാര്യ ഷെറി.

    Read More »
  • Kerala

    ചാണ്ടി ഉമ്മന്റെ വിജയം സഹതാപ തരംഗം മൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ 

    കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയം സഹതാപ തരംഗം മൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാറിനെതിരായ താക്കീതായി ജനവിധിയെ കാണാനാകില്ല. ഉമ്മൻചാണ്ടിയെ പോലുള്ള ഒരാളുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗമാണ് വിജയത്തിന് കാരണം. അതിനിടയിലും ഇടതുപക്ഷത്തിന് അടിത്തറ നിലനിര്‍ത്താനായി.എല്ലാ സമുദായത്തില്‍നിന്നും ഇടതുപക്ഷത്തിന് വോട്ടു കിട്ടിയിട്ടുണ്ട്.അതേസമയം ബിജെപിക്ക് വലിയ രീതിയില്‍ വോട്ടു ചോര്‍ച്ചയുണ്ടായി.’- അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തോ വോട്ടിങ്ങിനു ശേഷമോ അമിതമായ ഒരു കാര്യവും ഞങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ രാഷ്ട്രീയമായി ഈ തെരഞ്ഞെടുപ്പിനെ നേരിടും എന്ന് ഞങ്ങള്‍ പറഞ്ഞു. മറുഭാഗത്ത് വൈകാരികതയും സഹതാപവുമാണ് ഉന്നയിച്ചത്.’ – ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടും എന്നാണ് ആദ്യം മുതലേ പറഞ്ഞത്. ‘ഞങ്ങള്‍ എത്ര മാന്യമായ രീതിയിലാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയത്.ഒരു തരത്തിലുള്ള വ്യക്തിപരമായ പരാമര്‍ശവും ഉണ്ടാകരുത് എന്ന് എല്ലാ സന്ദര്‍ഭത്തിലും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്.അത് ഞങ്ങള്‍ പാലിക്കുകയും ചെയ്തു.ആ നിലപാടില്‍…

    Read More »
  • Kerala

    ചാണ്ടി ഉമ്മന് ചരിത്ര വിജയം; ഭൂരിപക്ഷം 37,719

    കോട്ടയം:പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം.37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം.   2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം.ആകെ ലഭിച്ചത് 80,144 വോട്ടായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് ആകെ 42,425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് 6558 വോട്ടും ലഭിച്ചു.ബിജെപിക്ക് 30,000 ൽ ഏറെ ഉറച്ച വോട്ടുകളുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മൻ ചാണ്ടി മരിച്ചതിനെ തുടർന്നുണ്ടായ സഹതാപ തരംഗത്തോടൊപ്പം ബിജെപി വോട്ടുകൾ മറിഞ്ഞതും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടുവാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന.

    Read More »
  • Kerala

    അച്ചുവിന്റെ ചെരിപ്പ്, വീണയുടെ ടീഷര്‍ട്ട്, ഗര്‍ഭിണിയായ ഗീതു; പുതുപ്പള്ളി പോരാട്ടത്തില്‍ അവഹേളിക്കപ്പെട്ടവര്‍

    കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് രാഷ്ട്രീയവും വികസനവും മാത്രമായിരുന്നില്ല. യുഡിഎഫ് – എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ അതിനീചമായ സൈബര്‍ അധിക്ഷേപം ഈ തെരഞ്ഞെടുപ്പ് കാലത്തുണ്ടായി. ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്റെ ചെരിപ്പിന്റെയും ഉടുപ്പിന്റെയും വില ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന വിധത്തില്‍ ചര്‍ച്ചകള്‍ സൈബര്‍ ആക്രമണത്തിന് വഴിമാറി. ഇപ്പുറത്താകട്ടെ പ്രചാരണത്തിനിറങ്ങിയ ജെയ്കിന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ ഗീതു തോമസ് സൈബറിടത്തില്‍ ആക്ഷേപിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ധരിച്ച ടീഷര്‍ട്ടിന്റെ വില 4000 രൂപയാണെന്ന് കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് അച്ചു ഉമ്മന്റെ വസ്ത്രത്തിന്റെയും ചെരിപ്പിന്റെയും ബാഗിന്റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. ഗൂചി, ഷനേല്‍, ഹെര്‍മ്മിസ് ഡിയോര്‍, എല്‍വി തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള അള്‍ട്രാ ലക്ഷ്വറി ബ്രാന്റുകളാണ് അച്ചു ഉമ്മന്‍ ഉപയോഗിക്കുന്നത് എന്നതായിരുന്നു ആരോപണം. ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് എന്നും ഇടത് സൈബര്‍ അണികള്‍ ചോദിച്ചു. ആദ്യ ഘട്ടത്തില്‍ ട്രോളുകള്‍ ആയിരുന്നുവെങ്കില്‍…

    Read More »
  • Kerala

    അരിക്കൊമ്പനെ തിരികെ എത്തിക്കാനുള്ള സമരത്തിന്റെ പേരില്‍ ഊരുവിലക്ക്; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

    ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിക്കാനായി നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് 4 പേര്‍ക്ക് എര്‍പ്പെടുത്തിയ ഊരുവിലക്ക് പിന്‍വലിച്ചു. ചിന്നക്കനാലില്‍ നിന്ന് കാട് കടത്തിയ അരിക്കൊനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ കൂട്ടായ്മ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു ചിന്നക്കനാല്‍ ചെമ്പകത്തൊഴുക്കുടി, പച്ചപ്പുല്‍ക്കുടി എന്നീ ആദിവാസി കുടികളില്‍ 4 പേര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. ചെമ്പകത്തൊഴുക്കുടി സ്വദേശികളായ പാല്‍രാജ്, മകന്‍ ആനന്ദരാജ്, മോഹനന്‍, പച്ചക്കല്‍ക്കൂടി സ്വദേശി മുത്തുകുമാര്‍ എന്നിവരെയാണ് 16 ന് ചേര്‍ന്ന ഊരുകൂട്ടം വിലക്കിയത്. എന്നാല്‍, അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഇനിയൊരു സമരത്തിലും പങ്കെടുക്കരുതെന്ന് കുടിയിലെ ഗോത്ര നേതാക്കള്‍ ഈ 4 പേര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണുണ്ടായതെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കിയത്. ഇവരോട് തല്‍ക്കാലം സഹകരിക്കേണ്ടതില്ലെന്നും കുടിയിലുള്ളവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഊരുവിലക്കല്ലെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ വിലയിരുത്തല്‍. പാല്‍രാജ്, ആനന്ദരാജ്, മോഹനന്‍, മുത്തുകുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കുടിയിലെ കാണിയുള്‍പ്പെടെയുള്ളവരോട് പരസ്യമായി മാപ്പ് പറഞ്ഞതോടെ പ്രശ്‌നം അവസാനിക്കുകയായിരുന്നു. നേരത്തേ അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ മുഴുവന്‍ ആളുകളും…

    Read More »
  • India

    ഡബ്ബിങ്ങിനിടെ നടന്‍ മാരിമുത്തു കുഴഞ്ഞുവീണു മരിച്ചു; അവസാന ചിത്രം ജയിലര്‍

    ചെന്നൈ: തമിഴ് സിനിമാ- സീരിയല്‍ നടന്‍ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. സീരിയല്‍ ഡബ്ബിങ്ങിനിടെ കുഴഞ്ഞു വീണ മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ ജയിലറാണ് അവസാനം റിലീസ് ചെയ്ത സിനിമ. തമിഴ്സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിന്ന വ്യക്തിയാണ് മാരിമുത്തു. 1967 തമിഴ്നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്നവുമായി 1990 ല്‍ തേനിയില്‍ നിന്ന് ചെന്നൈയിലെത്തി. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു. അതിനിടയിലാണ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. 1999 ല്‍ പുറത്തിറങ്ങിയ വാലി ആണ് ആദ്യമായി അഭിനയിച്ച ചിത്രം. 2004 ല്‍ ഉദയ എന്ന ചിത്രത്തില്‍ വേഷമിട്ടു. മാരിമുത്തു സംവിധായകനായി അരങ്ങേറ്റം കുറിച്ച് കണ്ണും കണ്ണും (2008) ലാണ് പിന്നീട് അഭിനയിക്കുന്നത്.    

    Read More »
  • NEWS

    ഡ്യൂട്ടിക്കിടെ യുവതിയെ ചുംബിച്ചു, ഔദ്യോഗിക വാഹനത്തില്‍കയറ്റി; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

    ന്യൂയോര്‍ക്ക്: ചുംബനത്തിന് പിന്നാലെ യുവതിയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയ യു.എസിലെ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ ചുംബിക്കുന്നതിന്റെയും യുവതിക്കൊപ്പം പോലീസ് വാഹനത്തിന്റെ പിറകിലെ സീറ്റിലേക്ക് കയറുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി മെരിലാന്‍ഡ് പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ പോലീസ് ഉദ്യോഗസ്ഥനായ ഫ്രാന്‍സിസ്‌കോ മാര്‍ലെറ്റിനാണ് വൈറല്‍ വീഡിയോയുടെ പേരില്‍ നടപടി നേരിടേണ്ടിവന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞദിവസങ്ങളിലാണ് പോലീസുകാരന്റെ ചുംബനവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടാമെന്നും പോലീസ് അറിയിച്ചു. പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഔദ്യോഗികവാഹനത്തിന് സമീപത്തുനിന്ന് ഉദ്യോഗസ്ഥനും യുവതിയും പരസ്പരം ചുംബിക്കുന്നതാണ് വൈറല്‍ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനുപിന്നാലെ യുവതി കാറിന്റെ വാതില്‍തുറന്ന് പിറകിലെ സീറ്റിലേക്ക് പ്രവേശിച്ചു. ഒപ്പം പോലീസ് ഉദ്യോഗസ്ഥനും വാഹനത്തില്‍ കയറി. വാഹനത്തില്‍ കയറി വാതിലുകള്‍ അടച്ച ഇരുവരും ഏകദേശം 40 മിനിറ്റിന് ശേഷമാണ് വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയതെന്നാണ് വീഡിയോ പകര്‍ത്തിയയാളുടെ വെളിപ്പെടുത്തല്‍. യുവതിയും…

    Read More »
Back to top button
error: