‘സര്‍ക്കാറിനെതിരായ താക്കീതായി ജനവിധിയെ കാണാനാകില്ല. ഉമ്മൻചാണ്ടിയെ പോലുള്ള ഒരാളുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗമാണ് വിജയത്തിന് കാരണം. അതിനിടയിലും ഇടതുപക്ഷത്തിന് അടിത്തറ നിലനിര്‍ത്താനായി.എല്ലാ സമുദായത്തില്‍നിന്നും ഇടതുപക്ഷത്തിന് വോട്ടു കിട്ടിയിട്ടുണ്ട്.അതേസമയം ബിജെപിക്ക് വലിയ രീതിയില്‍ വോട്ടു ചോര്‍ച്ചയുണ്ടായി.’- അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്തോ വോട്ടിങ്ങിനു ശേഷമോ അമിതമായ ഒരു കാര്യവും ഞങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ രാഷ്ട്രീയമായി ഈ തെരഞ്ഞെടുപ്പിനെ നേരിടും എന്ന് ഞങ്ങള്‍ പറഞ്ഞു. മറുഭാഗത്ത് വൈകാരികതയും സഹതാപവുമാണ് ഉന്നയിച്ചത്.’ – ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടും എന്നാണ് ആദ്യം മുതലേ പറഞ്ഞത്. ‘ഞങ്ങള്‍ എത്ര മാന്യമായ രീതിയിലാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയത്.ഒരു തരത്തിലുള്ള വ്യക്തിപരമായ പരാമര്‍ശവും ഉണ്ടാകരുത് എന്ന് എല്ലാ സന്ദര്‍ഭത്തിലും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്.അത് ഞങ്ങള്‍ പാലിക്കുകയും ചെയ്തു.ആ നിലപാടില്‍ നിന്നാണ് ഇടതുമുന്നണി ജനങ്ങളെ സമീപിച്ചത്.യുഡിഎഫിന്റെ വിജയം ബിജെപിയുടെ വോട്ടു വാങ്ങിയാണെന്ന് വ്യക്തമല്ലേ? ബിജെപിയുടെ 25000 ൽ ഏറെ വോട്ടുകൾ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.