വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ബിജെപി സ്ഥാനാർഥി ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ബിജെപിക്ക് ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.
2016-ൽ15993 വോട്ടുകളാണ് ബിജെപിക്ക് പുതുപ്പള്ളിയിൽ ലഭിച്ചതെങ്കിൽ 2021-അത് 11694 ആയി കുറഞ്ഞു.ഇത്തവണ അത് വെറും 6447 ആയി മാറി.
അതേസമയം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം.37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന് 42,425 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിൻ ലാലിന് 6447 വോട്ടും ലഭിച്ചു.
ബിജെപിക്ക് 30,000 ല്‍ ഏറെ ഉറച്ച വോട്ടുകളുള്ള മണ്ഡലമാണ് പുതുപ്പള്ളി.ഉമ്മൻ ചാണ്ടി മരിച്ചതിനെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തോടൊപ്പം ബിജെപി വോട്ടുകള്‍ മറിഞ്ഞതും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടുവാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.