Month: September 2023
-
Food
ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കാം, അറിയാം ആരോഗ്യഗുണങ്ങൾ…
ദിവസവും ഒരു പിടി ബദാം കഴിക്കുന്നതച് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഫൈബർ, പ്രോട്ടീൻ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ബദാം പച്ചയ്ക്ക് കഴിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ കുതിർത്ത ബദാമിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയെ ശരീരം നന്നായി ആഗിരണം ചെയ്യുന്നതുമാണ്. കുതിർത്ത ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ… ഒന്ന്… ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ, മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ദില്ലിയിലെ ആർട്ടെമിസ് ലൈറ്റിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ സംഗീത തിവാരി പറയുന്നു. ബദാമിലെ ഉയർന്ന മഗ്നീഷ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. രണ്ട്… ബദാമിൽ കാണപ്പെടുന്ന മോണോസാചുറേറ്റഡ് കൊഴുപ്പിന്റെ ഉള്ളടക്കം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ദീർഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ, വിശപ്പ് തോന്നുമ്പോഴെല്ലാം, ട്രാൻസ് ഫാറ്റുകൾ, പൂരിത കൊഴുപ്പ് എന്നിവ…
Read More » -
Crime
പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ഗുകുലോത്ത് ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തു. മോണ്‍സൻ മാവുങ്കലിൻെറ തട്ടിപ്പിൽ പങ്കാളിയായ ഐജിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിൻെറ യശ്ശസ്സിന് കളങ്കം വരുത്തിയ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത്. പുരാവസ്തു തട്ടിപ്പിൽ ആരോപണ വിധേയനായപ്പോള്‍ ഗുകുലോത്ത് ലക്ഷ്മണയെ മുമ്പും സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തിന് ശേഷമാണ് തിരികെയെടുത്തത്. ട്രെയിനിംഗ് ഐജിയായി നിയമനവും നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഐജി നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ക്കിടെ ഹർജി പിൻവലിച്ച ഗുകുലോത്ത് ലക്ഷ്മണ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണവും നൽകിയിരുന്നു.
Read More » -
India
ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് ഹൈവേ ഈ വർഷം അവസാനമോ അടുത്ത വർഷം ജനുവരിയോടെയോ തുറക്കാൻ പറ്റുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി
ചെന്നൈ: ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് ഹൈവേ ഈ വർഷം അവസാനമോ അടുത്ത വർഷം ജനുവരിയോടെയോ തുറക്കാൻ പറ്റുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ചെന്നൈയിൽ അശോക് ലെയ്‌ലാൻഡിന്റെ 75-ാം വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇന്ന് എനിക്ക് ചെന്നൈയിൽ ദേശീയപാതാ പദ്ധതികളുടെ പുരോഗതി റിപ്പോർട്ടുകൾ ലഭിച്ചു. ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് ഹൈവേ ഈ വർഷം അവസാനമോ 2024 ജനുവരിയിലോ തുറക്കാനാകും. അതിനാൽ നിങ്ങൾക്ക് ഈ മേഖലയിൽ ലക്ഷ്വറി ബസുകളും സ്ലീപ്പർ കോച്ചുകളും ആരംഭിക്കാൻ കഴിയും.., നല്ല റോഡുകൾ ഉണ്ടാക്കുന്നു. സൂറത്ത്, നാസിക്, അഹമ്മദ്‌നഗർ, കർണൂൽ ഒപ്പം കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി കൂടാതെ ബെംഗളൂരു, ഹൈദരാബാദ് വഴി ദില്ലിയുമായി ചെന്നൈയിയെ ബന്ധിപ്പിക്കുന്നത് ഹൈവേ പദ്ധതിയിലൂടെയാണ്. ദേശീയപാതാ പദ്ധതികളുടെ വേഗതയിൽ താൻ തൃപ്‍തനാണെന്നും ചെന്നൈ തുറമുഖ-മധുരവോയൽ എലിവേറ്റഡ് എക്‌സ്‌പ്രസ് വേ പദ്ധതിയുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17,000 കോടി രൂപ ചെലവിലാണ് ഗ്രീൻഫീൽഡ് പദ്ധതി…
Read More » -
Kerala
ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്‌ലൈനാസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരി; എമര്‍ജന്‍സി ലാന്‍ഡിങ്, കാരണം വിശദമാക്കി അധികൃതര്‍
ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്‌ലൈനാസ് വിമാനത്തിന്റെ എഞ്ചിനിൽ തീപ്പൊരിയുണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. തുർക്കിയിലെ ട്രാബ്‌സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ബുധനാഴ്ച രാത്രി തുർക്കിയിലെ ട്രാബ്‌സോണിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനമാണിത്. പറന്നുയർന്ന ഉടനെ വിമാനത്തിന്റെ വലത് എഞ്ചിന്റെ ഭാഗത്ത് വലിയ ശബ്ദവും തീപ്പൊരിയും ഉണ്ടാകുകയായിരുന്നു. ഇതോടെ വിമാനം തിരികെ ട്രാബ്‌സോൺ എയർപോർട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ എഞ്ചിനിൽ പക്ഷി ഇടിച്ചതാണ് തീപ്പൊരിക്ക് കാരണമായതെന്ന് ഫ്‌ലൈനാസ് വിശദീകരിച്ചു. സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ട്രാബ്‌സോൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം കരിങ്കടലിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് എഞ്ചിനിൽ പക്ഷി ഇടിച്ചത്.
Read More » -
Kerala
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു
ചേർത്തല: ചേർത്തല കണിച്ച്കുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രണ്ട് ദിവസം മുമ്പാണ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തൽ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തിൽ മൂന്നുപേർ മരിച്ചതായാണ് പുറത്തുവരുന്നത്. രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ പേരു വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
Read More » -
Crime
പണം തട്ടിയെന്ന പരാതിയിൽ പ്രശസ്ത സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ
ചെന്നൈ: പണം തട്ടിയെന്ന പരാതിയിൽ പ്രശസ്ത സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ. വ്യവസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയെ തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നും ഇതിനായി കൃത്രിമ രേഖകൾ കാണിച്ച് വിശ്വസിപ്പിത്തെന്നും പരാതിയിൽ വ്യക്തമാക്കി. 2020ലായിരുന്നു സംഭവം. കഴിഞ്ഞ വർഷമാണ് സീരിയൽ താരമായ മഹാലക്ഷ്മിയെ രവീന്ദർ വിവാഹം കഴിച്ചത്. മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന ബിസിനസ് തുടങ്ങാൻ നിർമ്മാതാവ് സമീപിച്ചെന്നും നല്ല ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക സഹായം തേടിയെന്നും പരാതിക്കാരൻ പറയുന്നു. 2020 സെപ്റ്റംബർ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 15.83 കോടി കൈമാറുകയും ചെയ്തു. എന്നാൽ, തുക കൈപ്പറ്റിയ ശേഷം രവീന്ദ്രൻ…
Read More » -
Kerala
വീടുകളിൽ ചെന്ന് ഖരമാലിന്യങ്ങൾ ശേഖരിക്കുന്നവരെ കണ്ടിജന്റ് ജീവനക്കാരാക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: വീടുകളിൽ ചെന്ന് ഖരമാലിന്യങ്ങൾ ശേഖരിക്കുന്ന മുന്നൂറ്റി അൻപതോളം സ്ത്രീകളെ കണ്ടിജന്റ് ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരസഭാ കൗൺസിൽ എടുത്ത തീരുമാനം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതു സംബന്ധിച്ചുള്ള സർക്കാർ നിലപാട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 2004 ഒക്ടോബർ മുതൽ ഇവർ കോഴിക്കോട് നഗരസഭയിൽ പ്രവർത്തിക്കുന്നു. ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്ത്രീകൾക്ക് വീടുകളിൽ നിന്നും പ്രതിമാസം മുപ്പതു രൂപ നിരക്കിൽ ഈടാക്കിയാണ് നൽകുന്നത്. നഗരസഭാ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. 2014 നവംബർ പത്തൊൻപതിന് ചേർന്ന എൺപതാം നമ്പർ കൗൺസിൽ തീരുമാനപ്രകാരം പത്തു വർഷത്തിലധികമായി ഖരമാലിന്യ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുടുംബശ്രീ അംഗങ്ങളെ നഗരസഭയുടെ ബദൽ തൊഴിലാളികളായി അംഗീകരിക്കാൻ തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് 2015 ഫെബ്രുവരി ഇരുപത്തിയെട്ടിന് തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി.…
Read More » -
Kerala
യഥാർത്ഥ സ്റ്റാർ വി.ഡി. സതീശൻ; പുതുപ്പള്ളിയിലെ ഇടതു മുന്നണിയുടെ പരാജയത്തിൽ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി യാക്കോബായ സഭയിലെ ഇടതുപക്ഷ നിലപാടിന്റെ മുഖമായിരുന്ന ഡോ. ഗീവർഗീസ് മോർ കൂറിലോസ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ദയനീയ പരാജയത്തിൽ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി യാക്കോബായ സുറിയാനി സഭയിലെ ഇടതുപക്ഷ നിലപാടിന്റെ മുഖമായിരുന്ന ഡോ. ഗീവർഗീസ് മോർ കൂറിലോസ്. പലപ്പോഴും പൊതുവേദികളിൽ സിപിഎമ്മിന് അനുകൂലമായി പരസ്യനിലപാട് എടുത്തിരുന്ന ബിഷപ്പായിരുന്നു യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായ ഡോ. ഗീവർഗീസ് മോർ കൂറിലോസ്. പരാജയത്തിന്റെ ആഘാതം വിട്ട് മാറുന്നതിന് മുന്നേ സിപിഎമ്മിന് ഏറ്റ കനത്ത പ്രഹരം കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടറായ അദ്ദേഹം, ഭരണ മുന്നണിക്കു ഒരു “ആഘാത ചികിത്സ” കൂടെയാണ്.. ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് പറയുന്നു. മാറ്റത്തിന് വേണ്ടി വോട്ട് ചോദിച്ചവർ എവിടെയാണ് മാറ്റം വരേണ്ടത് എന്ന് ഗൗരവമായി ചിന്തിക്കണം. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളിൽ അവരെ ചേർത്തുപിടിക്കുന്നതാണ് ജനഹൃദയങ്ങളിൽ ചേക്കേറുന്ന ” വികസനം” എന്നതും ഈ തെരഞ്ഞെടുപ്പ് നൽകുന്ന പ്രധാനപ്പെട്ട സന്ദേശമാണ്. അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതിപക്ഷ നേതാവ്…
Read More » -
‘ജയിലറി’ന് ശേഷം വിനായകന്‍… നിരവധി ട്വിസ്റ്റുകളുള്ള, ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നൽകി; സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രം കാസര്‍ഗോള്‍ഡിന്‍റെ ട്രെയ്‍ലര്‍ പുറത്ത്
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൽ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസർഗോൾഡിൻറെ ട്രെയ്‍ലർ പുറത്തെത്തി. സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. നിരവധി ട്വിസ്റ്റുകളുള്ള, ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള സ്റ്റൈലിഷ് ചിത്രമായിരിക്കും ഇതെന്ന സൂചന നൽകുന്നതാണ് 2.25 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലർ. ബിടെക് എന്ന ചിത്രത്തിനു ശേഷം മൃദുൽ നായരും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രമാണിത്. മുഖരി എന്റർടെയ്ൻമെൻറ്സും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കോ പ്രൊഡ്യൂസർ സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം എഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ മനോജ്…
Read More »
