തൃശൂർ:അമ്മയെ ശുശ്രൂഷിക്കാനായി ഗള്‍ഫിലെ ജോലി വിട്ട് എത്തിയ യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷം.മനക്കൊടി ചിറയത്ത് അത്താണിക്കല്‍ പ്രിജു പോളാണ് ഭാഗ്യശാലി.കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
നറുക്കെടുപ്പ് ദിവസം രാവിലെ കുന്നത്തങ്ങാടി കാര്‍ സ്റ്റാൻഡ് പരിസരത്ത് ചായ കുടിക്കാൻ എത്തിയപ്പോഴാണ് പ്രിജു ടിക്കറ്റെടുത്തത്. അതും നാലെണ്ണം. വൈകിട്ട് കൂട്ടുകാര്‍ വിളിച്ചുപറയുമ്ബോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഇദ്ദേഹം അറിയുന്നത്.
കുറച്ചുകാലമായി ലോട്ടറി ടിക്കറ്റുകള്‍ എടുക്കാനുള്ള പ്രിജുവിന് 5000 രൂപ വരെ ഉള്ള സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. അമ്മ സിസിലിയുടെ അസുഖം കാരണമാണ് പ്രിജു ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നത്. പരേതനായ പോള്‍ ആണ് പിതാവ്. ഭാര്യ ഷെറി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan