കോട്ടയം:പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം.37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം.
2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം.ആകെ ലഭിച്ചത് 80,144 വോട്ടായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് ആകെ 42,425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് 6558 വോട്ടും ലഭിച്ചു.ബിജെപിക്ക് 30,000 ൽ ഏറെ ഉറച്ച വോട്ടുകളുള്ള മണ്ഡലമാണ് പുതുപ്പള്ളി.
ഉമ്മൻ ചാണ്ടി മരിച്ചതിനെ തുടർന്നുണ്ടായ സഹതാപ തരംഗത്തോടൊപ്പം ബിജെപി വോട്ടുകൾ മറിഞ്ഞതും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടുവാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan