NEWSSocial Media

ഡ്യൂട്ടിക്കിടെ യുവതിയെ ചുംബിച്ചു, ഔദ്യോഗിക വാഹനത്തില്‍കയറ്റി; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ന്യൂയോര്‍ക്ക്: ചുംബനത്തിന് പിന്നാലെ യുവതിയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയ യു.എസിലെ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ ചുംബിക്കുന്നതിന്റെയും യുവതിക്കൊപ്പം പോലീസ് വാഹനത്തിന്റെ പിറകിലെ സീറ്റിലേക്ക് കയറുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി

മെരിലാന്‍ഡ് പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ പോലീസ് ഉദ്യോഗസ്ഥനായ ഫ്രാന്‍സിസ്‌കോ മാര്‍ലെറ്റിനാണ് വൈറല്‍ വീഡിയോയുടെ പേരില്‍ നടപടി നേരിടേണ്ടിവന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞദിവസങ്ങളിലാണ് പോലീസുകാരന്റെ ചുംബനവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടാമെന്നും പോലീസ് അറിയിച്ചു.

പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഔദ്യോഗികവാഹനത്തിന് സമീപത്തുനിന്ന് ഉദ്യോഗസ്ഥനും യുവതിയും പരസ്പരം ചുംബിക്കുന്നതാണ് വൈറല്‍ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനുപിന്നാലെ യുവതി കാറിന്റെ വാതില്‍തുറന്ന് പിറകിലെ സീറ്റിലേക്ക് പ്രവേശിച്ചു. ഒപ്പം പോലീസ് ഉദ്യോഗസ്ഥനും വാഹനത്തില്‍ കയറി. വാഹനത്തില്‍ കയറി വാതിലുകള്‍ അടച്ച ഇരുവരും ഏകദേശം 40 മിനിറ്റിന് ശേഷമാണ് വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയതെന്നാണ് വീഡിയോ പകര്‍ത്തിയയാളുടെ വെളിപ്പെടുത്തല്‍.

യുവതിയും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, സസ്പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന്‍ മാര്‍ലെറ്റ് നേരത്തെയും ശിക്ഷാനടപടി നേരിട്ടയാളാണെന്നാണ് വിവരം. 2016-ല്‍ മുന്‍ കാമുകിയുടെ കുഞ്ഞിനെ ഉപദ്രവിച്ചതിനും ഗാര്‍ഹികപീഡനപരാതിയിലും മാര്‍ലെറ്റ് സസ്പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: