Month: September 2023
-
Kerala
സംസ്ഥാനത്തെ നെല്ല് സംഭരിച്ചതിൽ കർഷകർക്ക് നൽകാനുള്ള തുക ഒരാഴ്ചയ്ക്കം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈക്കോയും പാലിക്കാത്തത് കോടതിയലക്ഷ്യം, നേരിട്ട് ഹാജരാകണം; സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ നെല്ല് സംഭരിച്ചതിൽ കർഷകർക്ക് നൽകാനുള്ള തുക ഒരാഴ്ചയ്ക്കം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈക്കോയും പാലിക്കാത്തത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഈ മാസം 25 നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി,സപ്ലൈക്കോ എം ഡി ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കർഷകർക്ക് ഒരാഴ്ചയ്ക്കം പണം നൽകണമെന്ന് ഓഗസ്റ്റ് 24 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് പാലക്കാട് കൊല്ലങ്കോട് സ്വദേശി പി എ സദാശിവൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജി വരുന്ന 25 ന് വീണ്ടും പരിഗണിക്കും.തുക നൽകാത്തതിൽ ഇതേ വിഷയത്തിൽ മറ്റൊരു ബെഞ്ചും അതൃപ്തി രേഖപ്പെടുത്തി. സംഭരണ തുക കിട്ടാത്തതിനെതിരെ ഒരു കൂട്ടം കർഷകർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ അതൃപ്തി അറിയിച്ചത്. പണം നൽതാൻ നടപടി തുടങ്ങുമെന്നും വരുന്ന 11 ആം തിയതി ഇക്കാര്യത്തിൽ മറുപടി നൽകാമെന്നും സർക്കാർ…
Read More » -
Crime
മദ്യത്തില്‍ വെള്ളമെന്ന് കരുതി ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചു; ഇടുക്കിയില്‍ 62കാരന് ദാരുണാന്ത്യം
തോപ്രാംകുടി: മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ എന്ന 62കാരനാണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് മോഹനന്‍ മദ്യം കഴിച്ചത്. സംഭവത്തില്‍ മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജോലി ആവശ്യത്തിനായാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി വിദേശ മദ്യം കഴിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുപ്പി മാറിപ്പോയതിനേ തുടര്‍ന്ന് ബാറ്ററി വെള്ളം മിക്സ് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Read More » -
India
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവൻമാർക്കും നേതാക്കൾക്കും അപൂർവ്വ കമലം സമ്മാനിക്കാൻ മോദി; എന്താണ് കമലം ?
കാൺപൂർ: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവൻമാർക്കും നേതാക്കൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നൽകുക താമരയുടെ ആകൃതിയിലുള്ള മെമന്റോ. ബുന്ദേൽഖണ്ഡിലെ മഹോബയിൽ നിന്നുള്ള മെമന്റോയുടെ പേര് ‘കമലം’ എന്നാണ്. പിച്ചളയിൽ കൈകൊണ്ട് നിർമ്മിച്ച മൊമന്റോയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. മെമെന്റോ തയ്യാറാക്കിയിരിക്കുന്നത് ലോഹ ശിൽപിയും ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്നുള്ള ദേശീയ അവാർഡ് ജേതാവുമായ മൻമോഹൻ സൈനിയാണ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾക്ക് നല്കാൻ, എട്ട് മാസം മുമ്പാണ് യുപി കരകൗശല വികസന വിപണന കോർപ്പറേഷൻ മൻമോഹൻ സൈനിയോട് 50 പിച്ചള താമരകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. 16 ഇതളുകളുള്ള താമരയ്ക്ക് അഞ്ച് ഇഞ്ച് ഉയരമുണ്ട്. ചെറുതും വലുതുമായ എട്ട് ഇതളുകൾ വീതമാക്കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. താമര തിരിക്കുമ്പോൾ ഇതളുകൾ തുറന്നു വരികയും പൂർണമായി വിരിഞ്ഞ താമരയുടെ രൂപത്തിലാകുകയും ചെയ്യും. പുറം ദളങ്ങൾ തുറക്കുന്ന തരത്തിൽ തയ്യാറാക്കിയ മൊമെന്റോ താമര മൊട്ടിന്റെ മാതൃകയിലാണ് ആദ്യ കാഴ്ചയിൽ ഉണ്ടാകുക. 50 താമരകൾ ഉണ്ടാക്കാൻ മൂന്ന് മാസമെടുത്തു എന്നും…
Read More » -
Kerala
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍
കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ബിജെപിയുടെ കോട്ടയായ യുപിയിലും അത് പ്രകടമായി. കഴിഞ്ഞ ദിവസം 6 സംസ്ഥാനങ്ങളിലായി 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലും ഇന്ത്യ സഖ്യം നേടി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം അധികാരത്തിൽ നിന്നും പുറത്താക്കും. കേരളത്തിൽ സിപിഎമ്മിന് ബിജെപിയെ എതിർക്കാൻ താൽപ്പര്യമില്ല. അവർ പരസ്പരം സഹായിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് നേടുമെന്നും അതിന്റെ കാഹളമാണ് പുതുപ്പള്ളിയിൽ മുഴങ്ങിയതെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ് ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. വിജയം കോൺഗ്രസിനെ കൂടുതൽ വിനയാന്വിതരാക്കുന്നു. കേരളത്തിൻറെ മുഴുവൻ…
Read More » -
Crime
ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം; മകനെ ഒരു സംഘം ആക്രമിച്ചു, രക്ഷിക്കാന്‍ ഓടിയെത്തിയ അച്ഛനെ അക്രമികള്‍ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു
ദില്ലി: മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മർദനമേറ്റ് മരിച്ചു. മുഹമ്മദ് ഹനീഫ് എന്ന 38കാരനാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ഓഖ്‌ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് സംഭവം. ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു സംഘം മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മുഹമ്മദ് ഹനീഫിന് മർദനമേറ്റത്. ഇഷ്ടിക കൊണ്ട് അടിയേറ്റാണ് മരണം. ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹനീഫ്. ഇയാളുടെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹനീഫിന്റെ മകൻ വെള്ളിയാഴ്ച രാത്രി 11 മണിയോടെ, വീടിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാൻ പുറത്തേക്ക് പോയി. നാലോ അഞ്ചോ ആൺകുട്ടികൾ അടങ്ങുന്ന സംഘം ബൈക്കിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും പിന്മാറിയില്ല. വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങി. ബഹളം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഹനീഫ് പുറത്തേക്ക് ഓടി. മകനെ ഒരു സംഘം ആക്രമിക്കുന്നത് കണ്ട അദ്ദേഹം രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സംഘം ഇയാൾക്ക് നേരെ തിരിയുകയും ഇഷ്ടിക കൊണ്ട്…
Read More » -
LIFE
അരേ വാ.. നയൻസ് മണിമണിയായി ഹിന്ദി പറയുന്ന വീഡിയോ കണ്ട് അന്തംവിട്ട് ആരാധകർ! മറ്റ് നടിമാര്‍ കണ്ടുപഠിക്കണമെന്ന് ആരാധകര്‍
തെന്നിന്ത്യയുടെ പ്രിയ നടി ഹിന്ദിയിൽ ആദ്യമായി നായികയായിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നയൻതാര ബോളിവുഡിലേക്ക് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ നയൻതാര ഹിന്ദി പറയുന്നതിന്റെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. മലയാളിയായ നയൻതാര ഇപ്പോൾ തമിഴ്‍നാട്ടുകാരിയാണ്. ഏറെക്കാലമായി നയൻതാര തമിഴ്‍നാട്ടിലാണ് താമസിക്കുന്നത്. വിഘ്‍നേശ് ശിവനും നയൻതാരയും കേരളത്തിലേക്ക് വരുകയും ചെയ്യാറുണ്ട്. നയൻതാര ഭംഗിയായി ഹിന്ദി സംസാരിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ജയിലിന്റെ പ്രമോഷനായാണ് നയൻതാര സംസാരിക്കുന്നത്. ബോളിവുഡ് നടിമാരേക്കാളും മനോഹരമായി ഹിന്ദി പറയുന്ന നയൻതാരയെ പ്രേക്ഷകർ അഭിനന്ദിക്കുകയാണ്. മറ്റ് നടിമാരെയും ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോയിൽ തെന്നിന്ത്യയുടെ പ്രിയ നായിക നയൻതാര മനോഹരമായി സംസാരിക്കുന്നത് പിങ്ക്‍വില്ലയാണ് പുറത്തുവിട്ടിരിക്കുന്നത്. അറ്റ്‍ലിയാണ് ഷാരൂഖിന്റെയും നയൻതാരയുടെയും ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത്. ഷാരൂഖ് ഖാൻ നിറഞ്ഞുനിൽക്കുന്ന ഒരു ചിത്രമാണ് ജവാൻ എന്നാണ് അഭിപ്രായങ്ങൾ. എന്നാൽ തമിഴ് പശ്ചാത്തലമുള്ള ഒരു ചിത്രമായതിനാൽ നായക വേഷം ഷാരൂഖ് ഖാന് യോജിക്കുന്നുണ്ടോ എന്ന് ചിലർ സംശയവും പ്രകടിപ്പിക്കുന്നു. നയൻതാര മികച്ച പ്രകടനമാണ് കാഴ്‍ചവച്ചിരിക്കുന്നതെന്നാണ് ചിത്രം…
Read More » -
Kerala
ഗ്രോ വാസുവിനെതിരേ എടുത്തിരിക്കുന്നത് കള്ളക്കേസ്, അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല; ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയ്യാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്ത് കൊണ്ട് പിൻവലിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു. ഗ്രോ വാസുവും പുതുപള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം? നമ്മളാണ് അദ്ദേഹത്തിന് മുന്നിൽ തല കുനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു. ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ…
Read More » -
NEWS
കടലിനടിയിൽ നിന്ന് ആണവായുധങ്ങൾ തൊടുക്കാൻ ഉത്തര കൊറിയയുടെ ആദ്യ ആണവ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കി കിം
സിയോൾ: ആദ്യ ആണവ മുങ്ങിക്കപ്പൽ നീറ്റിലിറക്കി ഉത്തര കൊറിയ. കടലിനടിയിൽ നിന്ന് ആണവായുധങ്ങൾ തൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മുന്നേറ്റമെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി വിശദമാക്കുന്നത്. കൊറിയൻ പെനിസുലയിലും ജപ്പാൻ തീരത്തിനോട് ചേർന്നുമാണ് പുതിയ ആണവ അന്തർ വാഹിനിയുടെ സേവനമുണ്ടാകുകയെന്നാണ് ഉത്തര കൊറിയ വിശദമാക്കുന്നത്. ഹീറോ കിം കുൻ ഒകെയെന്നാണ് ആണവ അന്തർ വാഹിനിക്ക് നൽകിയിരിക്കുന്ന പേര്. അന്തർ വാഹിന് നമ്പർ 841 ന് ഉത്തര കൊറിയയിലെ നാവിക ഉദ്യോഗസ്ഥനും ചരിത്ര പുരുഷനുമായ കിം കുന്നിന്റെ പേരാണ് ഉത്തര കൊറിയൻ ഭരണാധികാരി അന്തർവാഹിനിക്ക് നൽകിയിട്ടുള്ളത്. കിം ജോങ് ഉൻ അന്തർവാഹിനിയെ നീറ്റിലിറക്കുന്ന ചടങ്ങിൽ പങ്കെടുത്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറെക്കാലമായി ഉത്തര കൊറിയ നിർമ്മിക്കുന്നുവെന്ന അഭ്യൂഹം യാഥാർത്ഥ്യമാക്കിയാണ് ആണവ അന്തർ വാഹിനി നീറ്റിലിറക്കിയത്. അടിച്ചൊതുക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്കുള്ള ശക്തമായ മറുപടിയെന്നാണ് ആണവ അന്തർവാഹിനിയേക്കുറിച്ച് ഉത്തര കൊറിയ വിശദമാക്കുന്നത്. എന്നാൽ 2019ൽ കിം നിരീക്ഷിച്ച അന്തർ വാഹിനിയിൽ ചില്ലറ…
Read More » -
LIFE
അതിഥി തൊഴിലാളിയായെത്തി വെള്ളിത്തിരയിലേക്ക്… ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍നിന്ന് മലയാള സിനിമയുടെ അഭ്രപാളികളിലേക്ക് നടന്നുകയറാന്‍ ഒരുങ്ങി ചന്തു നായക്
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍നിന്ന് മലയാള സിനിമയുടെ അഭ്രപാളികളിലേക്ക് നടന്നുകയറാന്‍ ഒരുങ്ങുകയാണ് ചന്തു നായക് എന്ന അതിഥി തൊഴിലാളി. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ചായക്കടയിലെ തൊഴിലാളിയുടെ വേഷമണിഞ്ഞ ഒഡീഷയിലെ ഗജാം ജില്ലയിലെ ബാജനഗറില്‍നിന്നുള്ള ഈ 21കാരന്‍ നേരത്തെ മറ്റു പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ദ ന്യൂ ഇന്ത്യന്‍ എക്സപ്രസാണ് ചന്തു നായകിന്‍റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ഒഡീഷയിലെ നിര്‍ധന കര്‍ഷക കുടുംബത്തില്‍നിന്നുള്ള ചന്തു, ചെറുപ്പകാലം തൊട്ടെ അഭിനയ മോഹം കൂടെ കൊണ്ടുനടന്നിരുന്നു. എന്നാല്‍, പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ 12ാം വയസില്‍ ഒഡീഷനില്‍ പങ്കെടുക്കാന്‍ ചന്തു വീട്ടില്‍നിന്നും മോഷ്ടിച്ച 400 രൂപയുമായി ഭുവനേശ്വറിലേക്ക് വണ്ടികയറിയെങ്കിലും നിരാശയായിരുന്നു ഫലം. നിരധി ഒഡീഷനുകളില്‍ പങ്കെടുത്തെങ്കിലും കഴിവുണ്ടായിരുന്നിട്ടും അഭിനയിപ്പിക്കണമെങ്കില്‍ എല്ലാവര്‍ക്കും പണം ആവശ്യമായിരുന്നുവെന്നും അവസരം ലഭിച്ചില്ലെന്നും ചന്തു ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പിന്നീട് സുഹൃത്തിനൊപ്പം ഫോര്‍ട്ടുകൊച്ചിയിലെത്തി. എട്ടാം ക്ലാസുകാരനായ ചന്തു ഫോര്‍ട്ട് കൊച്ചി സ്റ്റാച്യൂ ജങ്ഷനിലെ സ്റ്റീഫന്‍സ് ടീ ഷോപ്പില്‍ ജോലിക്കുകയറി.…
Read More » -
Crime
ഇഡിയുടെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നത്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. ഇഡിയുടെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി. പി.കെ. ബിജുവാണ്. അദ്ദേഹം ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്‍റെ മെന്‍ററാണ് ആരോപണവിധേയനായ സതീശൻ. സതീശന്‍റെ പണമാണ് ബിജുവിന്‍റെ ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പികെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. പികെ. ബിജുവിന്‍റെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു..പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും അനില്‍ അക്കര ആരോപിച്ചു
Read More »