LIFEMovie

അരേ വാ.. നയൻസ് മണിമണിയായി ഹിന്ദി പറയുന്ന വീഡിയോ കണ്ട് അന്തംവിട്ട് ആരാധകർ! മറ്റ് നടിമാര്‍ കണ്ടുപഠിക്കണമെന്ന് ആരാധകര്‍

തെന്നിന്ത്യയുടെ പ്രിയ നടി ഹിന്ദിയിൽ ആദ്യമായി നായികയായിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നയൻതാര ബോളിവുഡിലേക്ക് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ നയൻതാര ഹിന്ദി പറയുന്നതിന്റെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്.

മലയാളിയായ നയൻതാര ഇപ്പോൾ തമിഴ്‍നാട്ടുകാരിയാണ്. ഏറെക്കാലമായി നയൻതാര തമിഴ്‍നാട്ടിലാണ് താമസിക്കുന്നത്. വിഘ്‍നേശ് ശിവനും നയൻതാരയും കേരളത്തിലേക്ക് വരുകയും ചെയ്യാറുണ്ട്. നയൻതാര ഭംഗിയായി ഹിന്ദി സംസാരിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ജയിലിന്റെ പ്രമോഷനായാണ് നയൻതാര സംസാരിക്കുന്നത്. ബോളിവുഡ് നടിമാരേക്കാളും മനോഹരമായി ഹിന്ദി പറയുന്ന നയൻതാരയെ പ്രേക്ഷകർ അഭിനന്ദിക്കുകയാണ്. മറ്റ് നടിമാരെയും ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോയിൽ തെന്നിന്ത്യയുടെ പ്രിയ നായിക നയൻതാര മനോഹരമായി സംസാരിക്കുന്നത് പിങ്ക്‍വില്ലയാണ് പുറത്തുവിട്ടിരിക്കുന്നത്.

അറ്റ്‍ലിയാണ് ഷാരൂഖിന്റെയും നയൻതാരയുടെയും ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത്. ഷാരൂഖ് ഖാൻ നിറഞ്ഞുനിൽക്കുന്ന ഒരു ചിത്രമാണ് ജവാൻ എന്നാണ് അഭിപ്രായങ്ങൾ. എന്നാൽ തമിഴ് പശ്ചാത്തലമുള്ള ഒരു ചിത്രമായതിനാൽ നായക വേഷം ഷാരൂഖ് ഖാന് യോജിക്കുന്നുണ്ടോ എന്ന് ചിലർ സംശയവും പ്രകടിപ്പിക്കുന്നു. നയൻതാര മികച്ച പ്രകടനമാണ് കാഴ്‍ചവച്ചിരിക്കുന്നതെന്നാണ് ചിത്രം കണ്ടവർ സംശയമൊട്ടുമില്ലാതെ അഭിപ്രായപ്പെടുന്നത്. വിജയ് സേതുപതി ജവാനിൽ വില്ലൻ കഥാപാത്രമായിട്ടായിരുന്നു എത്തിയത്. ഷാരൂഖ് ഖാന്റെ പ്രതീക്ഷകൾ നിറവേറ്റുന്ന ചിത്രമാണ് ജവാൻ എന്നാണ് പൊതുവേയുള്ള അഭിപ്രായങ്ങൾ. ഏതൊക്കെ റെക്കോർഡുകളായിരിക്കും ഷാരൂഖ് ഖാൻ ചിത്രം തിരുത്തും എന്ന് വ്യക്തമാകാൻ ഇനിയും കുറച്ചു ദിവസം കാത്തിരിക്കേണ്ടി വരും.

തമിഴകത്തിന്റെ പ്രിയങ്കരിയായ നയൻതാരയ്‍ക്ക് 10 കോടി രൂപയാണ് ജവാന് പ്രതിഫലമായി ലഭിച്ചത്. വിജയ് സേതുപതിക്ക് ഇരട്ടിയോളം പ്രതിഫലമാണ് ചിത്രത്തിനായി ലഭിച്ചിരിക്കുന്നത്. വിജയ് സേതുപതിക്ക് ജവാന് 21 കോടി പ്രതിഫലമാണ്. നായകനായ ഷാരൂഖ് ഖാന് 100 കോടിയും പ്രതിഫലമായി ലഭിച്ചിരിക്കുന്നു എന്നും പിങ്ക്‍വില്ല റിപ്പോർട്ട് ചെയ്യുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: