KeralaNEWS

‘തൃശൂരിലെ കാര്യം തൃശൂര്‍ക്കാര്‍ തീരുമാനിച്ചോളാം കോയാ’; രാമസിംഹനെതിരെ ബി.ജെ.പി 

തൃശൂർ:രാമസിംഹൻ അബൂബക്കറിനെതിരെ ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ കെ.കെ. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കരുതെന്ന രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ജില്ലാ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.

‘കുത്തിത്തിരുപ്പുകാര്‍ക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശൂരിലെ കാര്യം തൃശൂര്‍ക്കാര്‍ തീരുമാനിച്ചോളാം കോയാ” എന്നാണ് അനീഷ് കുമാറിന്റെ കമന്റ്.

ഇതിന് മറുപടിയുമായി രാമസിംഹനും രംഗത്തെത്തി. ”താങ്കള്‍ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബി.ജെ.പിയില്‍ ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവില്‍ കേന്ദ്ര കമ്മിറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കാൻ താങ്കള്‍ക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുച്ചൂടും മുടിക്കുന്നത്, കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച്‌ ചിന്തിക്കയും അവരില്‍ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താല്‍ ആ പേരെ വായില്‍ വരൂ.. ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതല്”-എന്നാണ് രാമസിംഹന്റെ മറുപടി

Back to top button
error: