KeralaNEWS

കാലവര്‍ഷം 20 മുതല്‍ ദുര്‍ബലമാകും; സംസ്ഥാനത്ത് മഴക്കുറവ് 45 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം സെപ്റ്റംബർ 20 മുതല്‍ ദുര്‍ബലമാകും.സംസ്ഥാനത്ത് മഴക്കുറവ് 45 ശതമാനമാണ്.ഒക്ടോബര്‍ രണ്ടാം വാരം തുലാവർഷം എത്തുമെങ്കിലും കാലവര്‍ഷത്തിലെ മഴക്കുറവ് നികത്താൻ പര്യാപ്തമാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.

ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ ഏഴ്വരെ കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത് 1818.5 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ 1007.3 എംഎം മഴയാണ് കിട്ടിയത്. ഏറ്റവും കുറഞ്ഞ മഴ ഇടുക്കിയിലാണ്–- 59 ശതമാനം. വയനാട് –-58, കോഴിക്കോട്, പാലക്കാട് 52, തൃശൂര്‍ 50 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്. പത്തനംതിട്ടയിലാണ് അല്‍പ്പം ഭേദപ്പെട്ട മഴ ലഭിച്ചത്.ഇവിടെയും 22 ശതമാനമാണ് മഴക്കുറവ്.

ഇപ്പോള്‍ ശക്തമായിരിക്കുന്ന കാലവര്‍ഷം ഇരുപതോടെ വിടവാങ്ങാൻ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ മെറ്റ്ബീറ്റ് വെതര്‍ ഗവേഷകര്‍ പറയുന്നു. ഈ മാസം അവസാനം വരെ കേരളത്തില്‍ മഴ പ്രതീക്ഷിക്കാം. ഒക്ടോബര്‍ രണ്ടാം വാരത്തോടെ തുലാവര്‍ഷം എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

Back to top button
error: