KeralaNEWS

ഓണം ബംബർ നറുക്കെടുപ്പിന് ഇനി 10 ദിവസം;50 ലക്ഷം കടന്ന് ടിക്കറ്റ് വിൽപ്പന

തിരുവനന്തപുരം: സമ്മാനങ്ങള്‍ ഉയര്‍ത്തിയതോടെ തിരുവോണം ബമ്പർ ടിക്കറ്റ് വാങ്ങാൻ ആളുകളുടെ കൂട്ടയിടി.50 ലക്ഷത്തിന് മുകളിൽ കടന്നിരിക്കുകയാണ് ടിക്കറ്റ് വിൽപ്പന.
ജുലൈ 27 നായിരുന്നു ഓണം ബംബര്‍ വില്‍പ്പന ആരംഭിച്ചത്.അന്ന് മാത്രം 4,41,600 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്.നിലവിൽ 67.5 ലക്ഷം ഓണം ബമ്ബര്‍ ടിക്കറ്റുകളാണ് ‍അച്ചടിച്ചിരിക്കുന്നത്.

125.54 കോടി രൂപയാണ് ഇത്തവണ മൊത്തത്തിൽ സമ്മാനമായി നല്‍കുന്നത്.ഒന്നാം സമ്മാനം 25 കോടി നല്‍കുമ്ബോള്‍ രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കായാണ് ലഭിക്കുന്നത്. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.

Signature-ad

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിൽ ഫലം ലൈവായി ലഭ്യമാകും.

Back to top button
error: