Month: September 2023

  • Crime

    വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ഭാര്യ; കുടുംബ കോടതിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ മർദ്ദനം

    ഇടുക്കി: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് തൊടുപുഴ കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭര്‍ത്താവിന്റെ അക്രമം. കൗണ്‍സില്‍ ഹാളില്‍ വച്ചാണ് മൂലമറ്റം സ്വദേശി ജുവലിനും പിതാവ് തോമസിനും നേരെയാണ് ഭര്‍ത്താവായ അനൂപിന്റെ അക്രമമുണ്ടായത്. അനൂപ് ഫയല്‍ ചെയ്ത വിവാഹമോചന അപേക്ഷയില്‍ കൗണ്‍സിലിങ്ങിന് എത്തിയതായിരുന്നു ജുവലും പിതാവും. കൗണ്‍സിലിംഗില്‍ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ജുവല്‍ നിലപാടെടുത്തു. ഇതോടെയാണ് അക്രമമുണ്ടായതെന്നാണ് പരാതി. കൗണ്‍സിലിംഗ് നടത്തുന്നവരും അഭിഭാഷകരും നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അനൂപിനെതിരെ കേസെടുക്കാന്‍ കുടുംബ കോടതി തൊടുപുഴ പൊലീസിന് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരുടെയും മൊഴി പൊലീസ് എടുത്തു. സംഭവ ശേഷം അനൂപ് ഒളിവില്‍ പോയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം ജുവല്‍ തോമസ് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി അനൂപിന്റെ മാതാപിതാക്കളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.

    Read More »
  • NEWS

    മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു

    അബുദാബി: മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു. ഇതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചു. ഒന്നിലധികം തവണ സിറിഞ്ചുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറക്കുമതി ചെയ്ത മെഡിക്കൽ അല്ലെങ്കിൽ ലബോറട്ടറി ഉപകരണങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇവ പൊതു തൊഴിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാജ്യത്തെ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും ഇത് ബാധകമാണ്. ഡിജിറ്റൽ മെഡിക്കൽ തെർമോമീറ്ററുകൾ, ഇലക്ട്രോ മെഡിക്കൽ തെർമോമീറ്ററുകൾ, നോൺ-ഇൻവേസീവ് മെക്കാനിക്കൽ മെഡിക്കൽ ബ്ലഡ് പ്രഷർ മോണിറ്ററുകൾ, നോൺ-ഇൻവേസീവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷർ മോണിറ്ററുകൾ എന്നിങ്ങനെ ഈ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്തതോ നിർമ്മിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കണം. മെഡക്കൽ ലാബ് ഉപകരണങ്ങളിൽ അംഗീകൃത മുദ്രയില്ലെങ്കിൽ ഉപയോഗിക്കരുത്. വിതരണക്കാർക്ക് വ്യവസ്ഥകൾക്കനുസൃതമായി ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താൻ ആറു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നിയമം 2023 സെപ്തംബർ 25 മുതൽ പ്രാബല്യത്തിൽ വരും.

    Read More »
  • Health

    തലമുടി കൊഴിച്ചിൽ തടയാം, ഈ അഞ്ച് ഭക്ഷണങ്ങൾ പതിവായി കഴിക്കൂ…

    തലമുടി കൊഴിച്ചിൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും തലമുടി കൊഴിച്ചിൽ ഉണ്ടാകാം. തലമുടിയുടെ വളർച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് തലമുടി കൊഴിയുന്നതും. തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… മുട്ടയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, ബി എന്നിവ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, ഫോളേറ്റ് എന്നിവയും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും. രണ്ട്… ചീരയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, അയേൺ, ബയോട്ടിൻ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റിൽ ഉൾപ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മൂന്ന്… നെല്ലിക്കയാണ് അടുത്തതായി…

    Read More »
  • Kerala

    പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂർത്തിനും വിനിയോഗിക്കുന്നു; ലക്കും ലഗാനും ഇല്ലാതെ ഇത് പോലെ കടമെടുക്കുന്ന സർക്കാർ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സർക്കാർ ഇത് പോലെ വേറെ ഇല്ലന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ സാധാരണക്കാരന്റെ തലയിൽ അധികഭാരം വച്ച് കെട്ടുന്നെന്നും പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂർത്തിനും വിനിയോഗിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ കൊണ്ടുവന്ന അവിശ്വാസപ്രമേയചർച്ചയിലാണ് ചെന്നിത്തലയുടെ പരാമർശം. നൂറ് വയസ്സുള്ള മുഖ്യമന്ത്രി വിഎസ് നടന്ന് കയറിയ ക്ലിഫ് ഹൗസിൽ പിണറായി ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് വച്ചു. കരുണാകരൻ അസുഖ ബാധിതനായപ്പോഴാണ് ക്ലിഫ് ഹൗസിൽ നീന്തൽ കുളം ഉണ്ടാക്കിയത്. അവിടെ പട്ടിയെ കുളിപ്പിക്കുമെന്നാണ് നയനാർ പറഞ്ഞിരുന്നത്. ഇപ്പോൾ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പിണറായി എന്തുകൊണ്ട് നായനാരുടെയും അച്യുതാനന്ദന്റെയും മാതൃകയിൽ കേന്ദ്രത്തിനെതിരെ സമരം നടത്തുന്നില്ലെന്നും അതിൻറെ കാരണം ഞങ്ങൾക്ക് ഇന്നു മനസ്സിലായെന്നും ലാവ്ലിൻ കേസ് മാറ്റിവച്ചത് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല പറഞ്ഞു. നിങ്ങൾ തമ്മിലുള്ള അന്തർധാര വ്യക്തമായെന്നും…

    Read More »
  • Crime

    മദ്യപാനത്തിനിടെ യുവാവ് കെട്ടിടത്തിൽനിന്ന് വീണു മരിച്ചു; കൊലപാതകമെന്ന് സംശയം, മൂന്ന് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല താന്നിമൂടിൽ കെട്ടിടത്തിന് മുകളിൽ നിന്നും യുവാവ് വീണ് മരിച്ചു. സംഭവം കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ട്. മൂന്ന് പേരെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയാണ്. താന്നിമൂട് സ്വദേശി സുഭാഷ് കുമാർ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനാണ് സുഭാഷ്. താന്നിമൂട് ജംഗ്ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. സുഹൃത്തുക്കൾ സ്ഥിരമായി ഇവിടെ വന്ന് മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും പതിവ് പോലെ സുഭാഷും സുഹൃത്തുകളും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിന്‍റെ അകത്താണ് ഇവർ മദ്യപിച്ചിരുന്നത്. അതിനിടെ തടി കൊണ്ടുള്ള ജനാല വഴി സുഭാഷ് റോഡിലേക്ക് വീണു. തുടര്‍ന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി സുഭാഷിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും സുഭാഷ് കുമാർ മരിച്ചിരുന്നു. സുഭാഷിന്‍റെ കൂടെയുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ടു പേരെ സംഭവ സമയത്ത് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ ഇന്ന് രാവിലെയാണ്…

    Read More »
  • India

    രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസില്‍ ഇടിച്ച്‌ 11 പേര്‍ക്ക് ദാരുണാന്ത്യം

    ജയ്പൂർ:രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിലിടിച്ച്‌ 11 പേര്‍ക്ക് ദാരുണാന്ത്യം.12ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ പുഷ്‌കറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം.യാത്രയ്ക്കിടെ ബസില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് ലഖൻപൂര്‍ മേഖലയിലെ ഫ്ളൈഓവറില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗതിയില്‍ എത്തിയ ട്രക്ക് ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരിച്ചവരില്‍ അഞ്ച് പേര്‍ പുരുഷന്മാരും ആറ് പേര്‍ സ്ത്രീകളുമാണ്. എല്ലാവരും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഭരത്പൂര്‍ എസ്പി മൃദുല്‍ കചവ പറഞ്ഞു.

    Read More »
  • Kerala

    ഓള്‍ ഇന്ത്യാ പെര്‍മിറ്റ് നേടി, അതിന്റെ മറവിൽ റൂട്ട് ബസ്സാക്കി ഓട്ടം വേണ്ട, പിടികൂടുമെന്ന്‌ മന്ത്രി

    തിരുവനന്തപുരം: ‍ഓള്‍ ഇന്ത്യാപെര്‍മിറ്റ് ദുരുപയോഗം ചെയ്ത് റൂട്ട്ബസായി ഓടുന്നത് തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. കര്‍ശന പരിശോധന നടത്താനും പെർമിറ്റ് ദുരുപയോഗം ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി എടുക്കാനും മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കേന്ദ്രം നല്‍കുന്ന പെര്‍മിറ്റ് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.വിനോദസഞ്ചാരികളെ ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഈ സംവിധാനം.അല്ലാതെ പ്രത്യേകം ടിക്കറ്റ് നല്‍കി റൂട്ട് ബസുപോലെ ഓടിക്കാനുള്ള അനുമതിയല്ലിത്.ഈ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്‌റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നോം മന്ത്രി വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമമനുസരിച്ച് കോണ്‍ട്രാക്ട് കാര്യേജ്, സ്‌റ്റേജ് കാര്യേജ് എന്നീ രണ്ട് സര്‍വീസ് ബസുകള്‍ മാത്രമാണുള്ളത്. ഇവയുടെ ഉപയോഗവും രണ്ട് രണ്ട് രീതിയിലാണെന്ന് നിര്‍വചിക്കുന്നുമുണ്ട്.- മന്ത്രി പറഞ്ഞു നിയമലംഘനം നടത്തി ഓടുന്ന ബസുകള്‍ പിടിച്ചെടുക്കുമ്പോള്‍ അതിലെ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് മാത്രമായിരിക്കുമെന്നും മന്ത്രി…

    Read More »
  • India

    ഭീകരാക്രമണത്തിൽ കരസേനയുടെ നായയ്ക്ക് വീരമൃത്യു

    ശ്രീനഗർ:ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്ത്  നടത്തിയ തിരച്ചിലിനിടെ ഭീകരരുടെ വെടിയേറ്റ് കരസേനയുടെ കെന്റ് എന്ന നായയ്ക്ക് വീരമൃത്യു.നേരത്തെ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ഓപ്പറേഷന്‍ സുജലിഗല എന്ന് പേരിട്ട തിരച്ചില്‍ ഇന്നലെ ഉച്ചയോടെയാണ് സൈന്യം ആരംഭിച്ചത്.പ്രദേശത്ത് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്നാണ് ഭീകരർക്കായി സൈന്യം തിരച്ചിൽ നടത്തിയത്.  പൊലീസ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം സംയുക്ത തിരച്ചില്‍ ആരംഭിച്ചത്.ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നുണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ കരസേനയുടെ മൂന്നാമത്തെ നായയാണ് കെന്റ്. കഴിഞ്ഞ വര്‍ഷം, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ ആക്സല്‍, സൂം എന്നീ നായകളും വീരമൃത്യു വരിച്ചിരുന്നു. ‘കശ്മീരിലെ നിശബ്ദ കാവല്‍ക്കാര്‍’ എന്ന് വിളിക്കപ്പെടുന്നവരാണ് സൈന്യത്തിലെ നായകള്‍. ജമ്മു കശ്മീരിലെ ഏത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിലും മുന്‍നിരയില്‍ ഇവരുണ്ടാകാറുണ്ട്. ഓപ്പറേഷന്‍ സമയത്ത്, ഒളിഞ്ഞിരിക്കുന്ന ഭീകരരുടെ സാന്നിധ്യവും സ്ഥലവും കണ്ടെത്താന്‍ പരിശീലനം…

    Read More »
  • India

    വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ തടഞ്ഞ് തല്ലിത്തകര്‍ത്ത് വിദ്യാര്‍ഥിനികള്‍ 

     സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ തടഞ്ഞ് തല്ലിത്തകർത്ത് വിദ്യാർത്ഥിനികൾ. ബിഹാര്‍ വൈശാലി ജില്ലയിലെ മഹ്നര്‍ ഗ്രാമത്തിലാണ് സംഭവം.മഹ്നറിലെ ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളാണ് പ്രതിഷേധിച്ചത്. ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസറുടെ കാറാണ് ആക്രമിക്കപ്പെട്ടത്. വാഹനം വളഞ്ഞ വിദ്യാര്‍ഥിനികള്‍ കല്ലെറിയുകയും മുൻവശത്തെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഇടപെട്ട പൊലീസുകാരില്‍ ഒരാളായ പൂനം കുമാരിക്കും പരിക്കേറ്റു. തങ്ങളുടെ ക്ലാസ് മുറികളില്‍ ആവശ്യത്തിന് ബെഞ്ചോ ഡെസ്കുകളോ ഇല്ലെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. അതേസമയം, സ്കൂളുകള്‍ തങ്ങളുടെ ശേഷിയേക്കാള്‍ കൂടുതല്‍ പ്രവേശനം നടത്തുന്നതാണ് പ്രശ്നമെന്ന് സംഭവത്തോട് പ്രതികരിച്ച്‌ മഹ്‌നാറിലെ എസ്‌ഡി‌ഒ നീരജ് കുമാര്‍ പറഞ്ഞു.

    Read More »
  • Kerala

    സോളാര്‍ ഗൂഢാലോചന : സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍  വെട്ടിലാകുന്നത് പഴയ യുഡിഎഫ് നേതാക്കൾ

    കൊച്ചി: സോളാര്‍ ഗൂഢാലോചന സംബന്ധിച്ച്‌ സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഒരേപോലെ വെട്ടിലാകുന്നത് പഴയ യുഡിഎഫിലെ രണ്ട്  വിഭാഗങ്ങളാണ് – പിസി ജോര്‍ജും കെബി ഗണേശ് കുമാറും. ഗണേശ് കുമാര്‍ യുഡിഎഫിലേയ്ക്ക് ചായാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുമ്ബോഴാണ് വെള്ളിടിപോലെ സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.ഇനി ഒരു 10 വര്‍ഷത്തേയ്ക്കെങ്കിലും ഗണേശിന്‍റെ യുഡിഎഫ് പ്രവേശനം സാധ്യമാകില്ലെന്നുറപ്പോയപ്പോഴാണ് ധൈര്യമായി – രാഷ്ട്രീയം നിര്‍ത്തിയാലും യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് ഗണേശ് നിയമസഭയില്‍ പറഞ്ഞത്. സമാനമായ രീതിയില്‍ ഓര്‍ക്കാപ്പുറത്തുള്ള അടിയാണ് ഇതിലൂടെ പിസി ജോര്‍ജിനും കിട്ടിയിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫിലെത്തി പൂഞ്ഞാറില്‍ മുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനായിരുന്നു ജോര്‍ജിന്‍റെ പദ്ധതി. അതും പാളി. കാരണം, പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തെന്ന ആരോപണമാണ് ഗണേശ് കുമാറിനെതിരെ ഉള്ളതെങ്കില്‍ ‘ആ അരുതാത്ത ദൃശ്യങ്ങള്‍ ഞാന്‍ എന്‍റെ കണ്ണുകൊണ്ട് കണ്ടുവെന്ന് ‘ ചാനലുകള്‍ക്കു മുമ്ബില്‍ ആവര്‍ത്തിച്ചു പറഞ്ഞു നടന്നയാളാണ് പിസി ജോര്‍ജ്. പിന്നീട് രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം മാറി ഇടതുപക്ഷം അധികാരത്തെലെത്തിയശേഷം നടത്തിയ സിബിഐ…

    Read More »
Back to top button
error: