Month: September 2023

  • Movie

    ‘ജയിലർ’ പോലുള്ള പാന്‍ ഇന്‍ഡ്യന്‍ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് ശവക്കുഴി തോണ്ടുമോ…?

       ദക്ഷിണേന്‍ഡ്യന്‍ വിപണി ലക്ഷ്യമാക്കി ഇറക്കുന്ന പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ മലയാള ചലച്ചിത്ര വേദിയുടെ  അടിവേരിളക്കുന്നു എന്ന് പരാതി. ചുരുങ്ങിയത് 50 കോടി ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ദക്ഷിണേന്‍ഡ്യന്‍ മാര്‍ക്കറ്റിൽ നിന്ന് നൂറുകോടി രൂപ നേടുന്നതിനുള്ള എല്ലാ ചേരുവകളും കലർത്തിയാണ് വിപണിയിൽ ഇറക്കുന്നത്. പഴയ ഡപ്പാംകുത്ത് പടങ്ങള്‍ക്ക് മസാലനിറം നല്‍കി മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാക്കി വന്‍ സോഷ്യല്‍ മീഡിയ പുള്ളിങിലൂടെ ഇറക്കുകയാണ് ഇത്തരം പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍. നേരത്തെ കോളിവുഡില്‍ ഇറങ്ങിയിരുന്ന ഇത്തരം സിനിമകളുടെ വിപണിമാര്‍ക്കറ്റിലേക്ക് മോളിവുഡും ഉള്‍പ്പെട്ടതോടെ പണം കൊയ്യണം എങ്കില്‍ ഏറ്റവും കുറഞ്ഞത് പാന്‍ ഇന്‍ഡ്യ സിനിമകള്‍ ഇറക്കണം എന്നായി മാറിയിരിക്കുന്നു. സാധാരണക്കാരായ ആസ്വാദകരില്‍ നിന്നും തീയേറ്റര്‍ റെസ്പോണ്‍സും ആരാധകക്കൂട്ടങ്ങളില്‍ നിന്നും റിവ്യൂവും മുറി വൈദ്യന്‍മാരായ സിനിമാനിരൂപകരില്‍ നിന്നും വാഴ്ത്തിപ്പാട്ടും ഇത്തരം പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ക്കു ഒ.ടി.ടിയിലും തീയേറ്ററുകളിലും ആളെ കൂട്ടുന്നു. എല്ലാവര്‍ക്കും സ്വീകാര്യമായ വിഷയങ്ങള്‍ സ്വീകരിച്ച് അതിലൂന്നിക്കൊണ്ടു സ്ഥിരം ചേരുവകള്‍ സാങ്കേതിക വിദ്യയുടെ വൈദഗ്ധ്യമുപയോഗിച്ച മെയ്ക്ക് ഓവറില്‍…

    Read More »
  • Kerala

    കാറിൽ കടത്തിയ മാരക മയക്കു മരുന്ന്  എം.ഡി.എം.എയുമായി ഭാര്യയും ഭർത്താവും കൂട്ടുകാരനും  പൊലീസ്പിടിയിൽ

        കാസർകോട്: കാറിൽ കടത്തിയ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. മുമ്പ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയും ഇപ്പോൾ വിദ്യാനഗറിലെ അപാർട്മെന്റിൽ താമസിക്കുകയും ചെയ്യുന്ന സി എം ഖൈറുന്നീസ (42), യുവതിയുടെ ഭർത്താവായ പി എ അഹ്‌മദ്‌ ഷരീഫ് (40), ഇവരുടെ കൂട്ടുകാരൻ മുഹമ്മദ് ഇർശാദ് (36) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ വിദ്യാനഗർ പടുവടുക്കത്ത് വാഹന പരിശോധന നടത്തുന്നതിനിടെ പന്നിപ്പാറ ഭാഗത്ത് നിന്ന് ബിസിറോഡ് ഭാഗത്തേക്ക് വരികയായിരുന്ന വെള്ള മഹേന്ദ്ര കാർ നിർത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 3.99 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയത്. മുഹമ്മദ് ഇർശാദാണ് കാർ ഓടിച്ചിരുന്നത്. ചോദിച്ചപ്പോൾ സുഹൃത്തായ അഹ്‌മദ്‌ ഷരീഫിനെയും ഭാര്യയെയും ഉപ്പളയിൽ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരികയാണ് എന്നാണ് പറഞ്ഞത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരും പരുങ്ങുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഖൈറുന്നീസയുടെ ചൂരിദാറിന്റെ അരയിൽ വനിതാ…

    Read More »
  • LIFE

    മകൾക്ക് ഇന്ത്യയെന്ന് പേരിട്ട് സോമൻ; രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകൾക്കൊപ്പമോ സോമൻ?

    പേരിൽ കൗതുകമൊളിപ്പിച്ചിരിക്കുകയാണ് സോമന്റെ കൃതാവ്. വിനയ് ഫോർട്ടാണ് സോമനായി എത്തുന്നത്. വിനയ് ഫോർട്ടിന്റെ കൃതാവും ചർച്ചയായിക്കഴിഞ്ഞു, ഇപ്പോൾ സോമന്റെ കൃതാവിന്റെ പ്രമോഷൻ വീഡിയോയാണ് ചർച്ചയാകുന്നത്. ആദ്യം ആലോചിച്ച പേര് ‘ക്രിമുഹി’ എന്താണ് പേര് എന്ന് ചോദ്യം. ഞാൻ ഇന്ത്യ എന്ന് ഉത്തരം. സ്വന്തം പേരിന് രാജ്യത്തിന്റെ പേരാണോ പറയുക എന്ന് മറുചോദ്യം. എന്റെ പേരാണ് ഇന്ത്യ എന്ന് പറയുന്നു പെൺകുട്ടി അധ്യാപകനോട്. ആ പെൺകുട്ടി സോമന്റെ മകളാണ്. ക്രിസ്‍ത്യൻ, മുസ്ലിം, ഹിന്ദു സൂചനകളുമായി മകൾക്ക് ‘ക്രിമുഹി’ എന്ന പേര് ആലോചിച്ചിരുന്നുവെന്ന് സോമന്റെ ഭാര്യ വ്യക്തമാക്കുന്നു. പിന്നീട് മതമേ വേണ്ടെന്നു തീരുമാനിച്ചുവെന്നും പറയുന്നു സോമൻ. രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകൾക്കൊപ്പമോ സോമൻ? അടുത്തിടെ രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകളും വളരെ വ്യാപകമായി അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭാരതം എന്ന് പേരുമാറ്റാൻ ആലോചിക്കുന്നുവെന്നാണ് പ്രചാരണം നടന്നത്. ജി 20 ഉച്ചകോടിയിൽ ഭാരതമെന്ന് സർക്കാർ നെയിംബോർഡുകളിൽ ഉപയോഗിച്ചതാണ് ചർച്ചകൾക്കിടയാക്കിയത്. എന്നാൽ ആ ചർച്ചകൾക്കു മുന്നേയുള്ള സിനിമയാണ് സോമന്റെ കൃതാവ്…

    Read More »
  • Kerala

    നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് ഈ മാസം അഞ്ചിന്

    കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഈ മാസം അഞ്ചിനാണ് ഇയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആറിനും എഴിനും ബന്ധുവീടുകളിൽ പോയി. ഏഴിന് ആയഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിലെത്തി. എട്ടിന് രാവിലെ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തട്ടാൻകോട് മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുത്തു. തുടർന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തി. 9നും 10നും വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. 10ന് വൈകിട്ട് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 11ന് രാവിലെ ഡോ. ജ്യോതികുമാറിന്റെ ക്ലിനികിലെത്തിയെന്നും അവിടെ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റിയെന്നുമാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്. മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 22 നാണ് മരിച്ചയാൾക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഓഗസ്റ്റ് -25 11…

    Read More »
  • Local

    ഗൂഗിൽ മാപ് ചതിച്ച് ആശാനെ! വര്‍ക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാർ പടികെട്ടിൽ കുടുങ്ങി, ഒടുവിൽ ക്രെയ്നെത്തി പൊക്കിയെടുത്തു

    തിരുവനന്തപുരം: ഗൂഗിൽ മാപ് ചതിച്ചു. വർക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാർ പടികെട്ടിൽ കുടുങ്ങി. വർക്കല ഹെലിപ്പാഡിന് സമീപത്തെ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ റോഡിലൂടെ മുന്നോട്ടുപോയ കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ ചെറിയ ഇടറോഡിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഹെലിപാഡിൽനിന്ന് ബീച്ചിലേക്ക് പോകാനായി ഗൂഗ്ൾ മാപ് നോക്കിയാണ് യുവാക്കൾ ഇടറോഡിലൂടെ കാർ ഓടിച്ചുപോയത്. റോഡിന് സമാനമായ വീതിയുണ്ടായിരുന്നെങ്കിലും ഇത് നടപ്പാതയാണെന്ന് യുവാക്കൾ അറിഞ്ഞിരുന്നില്ല. ബീച്ചിന് മുന്നിൽ റോഡ് അവസാനിക്കുന്നിടത്ത് പടിക്കെട്ടുകൾ ഉണ്ടായിരുന്നു. ഇറക്കം ഇറങ്ങിച്ചെന്ന കാർ പടിക്കെട്ടുകളിൽ കുടുങ്ങിനിന്നു. ആർക്കും അപകടമുണ്ടായില്ല. തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തിരുവനന്തപുരത്തുനിന്ന് ക്രെയിൻ എത്തിച്ചാണ് കാർ തിരികെ റോഡിലേക്ക് കയറ്റിയത്. രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് യുവാക്കൾ…

    Read More »
  • Business

    ക്രെഡിറ്റ് കാർഡുകളിലൂടെയാണോ നിങ്ങൾ വാടക നൽകുന്നത് ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക, ഇല്ലെങ്കിൽ മുട്ടൻ പണി വരും

    ഇന്ന് കൂടുതൽ ആളുകളും ഓൺലൈൻ വഴിയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളും വഴിയാണ് പണമിടപാടുകൾ നടത്തുന്നത്. രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീടിന്റെ വാടക പോലും ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പലരും അടയ്ക്കാറുള്ളത്. ഇത് വളരെ സൗകര്യപ്രദമായ ഓപ്ഷനാണ്. വാടക അടയ്‌ക്കാനുള്ള സമയപരിധി അടുത്തിരിക്കുമ്പോൾ കൈയിൽ പണമില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് കാണാറുള്ളത്. എന്നാൽ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് ഒരു നല്ല തീരുമാനമായിരിക്കില്ല. വാടക നല്കാൻ ക്രെഡിറ്റ് കാർഡുകൾ കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉയർന്ന നിരക്കുകൾ ക്രെഡിറ്റ് കാർഡുകൾ സാധാരണയായി ചില പലിശ ഈടാക്കുന്നതിനാൽ എപ്പോഴെങ്കിലും കുടിശിക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പലിശ ഉയരാൻ സാധ്യതയുണ്ട്. കടം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് കടം കുമിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബാക്കി തുക മുഴുവനായും അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പലിശ ഉൾപ്പടെ കടം ഉയരും. ഫീസും ഉപയോഗ പരിധിയും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുമ്പോൾ, അതിന്…

    Read More »
  • Crime

    കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോണെന്ന് സംശയം; ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ചു

    കൊച്ചി: കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അതേസമയം, യുവതിയുടെയും ഭർത്താവിന്റെയും രണ്ട് കുട്ടികളുടെയും സംസ്കാരം പൂർത്തിയായി. ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോ, ഭാര്യ ശിൽപ, മക്കളായ ഏഴ് വയസുകാരൻ എബൽ, അഞ്ച് വയസുകാരൻ ആരോൺ എന്നിവരുടെ മൃദഹേങ്ങളാണ് വീടിന് മുകളിലത്തെ മുറിയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു. ഡിസൈൻ…

    Read More »
  • Kerala

    നിപ ബാധ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്; പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ

    ചെന്നൈ: കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം. അതേസമയം, കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർ ഇടപെടലുകൾ. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവർത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. അതിനിടെ, നിപ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. അഞ്ച് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. അതേസമയം, നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ…

    Read More »
  • Kerala

    വാഹനം അമിതമായി ചൂടായപ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങി, നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

    അടിമാലി: നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. അടിമാലിയിൽ നിന്നും കോതമംഗലത്തെ ചെറുവട്ടൂരിലേക്ക് പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. ചെറുവട്ടൂർ നിരപ്പേൽ നിസാമുദീൻറെ 2013 മോഡൽ ഫോർഡ് കാറിനാണ് തീ പിടിച്ചത്. വാഹനം അമിതമായി ചൂടായതിനെ തുടർന്ന് നിസാമുദീനും കൂടെയുണ്ടായിരുന്ന കുട്ടിയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളിപ്പടർന്ന് കാർ കത്തിയമർന്നു. അടിമാലിയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്. മരണ വീട്ടിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ച സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിർത്തി ചാടിയിറങ്ങുകയായിരുന്നു. തിരൂർ – ചമ്രവട്ടം റോഡിൽ ആലിങ്ങലിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. എറണാകുളത്തെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. എൻജിൻ ഭാഗത്തുനിന്ന് ആദ്യം പുക ഉയർന്നു. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു.…

    Read More »
  • LIFE

    യുകെ റിലീസില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് വിതരണക്കാർ

    വിജയ് ആരാധകർ ലിയോയുടെ ചുറ്റുമാണ്. ലിയോ വമ്പൻ റിലീസാക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തിനകത്തും പുറത്തും അങ്ങനെ തന്നെ. യുകെയിൽ ലിയോയുടെ റിലീസ് സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് അഹിംസ എന്റർടെയ്‍ൻമെന്റ്സ്. നോ കട്ട് ലിയോ യുകെയിലെ വിതരണം അഹിംസ എന്റർടെയ്‍ൻമെന്റ്‍സാണ്. യുകെ റിലീസിൽ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അഹിംസ എന്റർടെയ്ൻമെന്റ്സ്. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണ്. റോ ഫോമിൽ ലിയാ ആസ്വദിക്കാൻ ചിത്രം കാണുന്നവർക്ക് അവകാശമുണ്ട്. കൂടുതൽ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം ’12എ’ പതിപ്പിലേക്ക് മാറുമെന്നുമാണ് അഹിംസാ എന്റർടെയ്‍ൻമെന്റ്‍സ് അറിയിച്ചിട്ടുണ്ട്. റോ ഫോം എന്ന് പറയുമ്പോൾ ചിത്രത്തിൽ ബ്ലർ ചെയ്യുകയോ സെൻസർ ചെയ്യുകയോ മ്യൂട്ടാക്കുകയോ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നതായി റിപ്പോർട്ടുണ്ട്. ഒക്ടോബർ 19നാണ് ലിയോയുടെ റിലീസ്. Out of respect for Lokesh Kanagaraj’s vision, we’re committing to NO CUTS for #LEO‘s UK release. Every frame is essential, and audiences deserve to experience…

    Read More »
Back to top button
error: