സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ തടഞ്ഞ് തല്ലിത്തകർത്ത് വിദ്യാർത്ഥിനികൾ.
ബിഹാര്‍ വൈശാലി ജില്ലയിലെ മഹ്നര്‍ ഗ്രാമത്തിലാണ് സംഭവം.മഹ്നറിലെ ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളാണ് പ്രതിഷേധിച്ചത്. ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസറുടെ കാറാണ് ആക്രമിക്കപ്പെട്ടത്.
വാഹനം വളഞ്ഞ വിദ്യാര്‍ഥിനികള്‍ കല്ലെറിയുകയും മുൻവശത്തെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഇടപെട്ട പൊലീസുകാരില്‍ ഒരാളായ പൂനം കുമാരിക്കും പരിക്കേറ്റു. തങ്ങളുടെ ക്ലാസ് മുറികളില്‍ ആവശ്യത്തിന് ബെഞ്ചോ ഡെസ്കുകളോ ഇല്ലെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.
അതേസമയം, സ്കൂളുകള്‍ തങ്ങളുടെ ശേഷിയേക്കാള്‍ കൂടുതല്‍ പ്രവേശനം നടത്തുന്നതാണ് പ്രശ്നമെന്ന് സംഭവത്തോട് പ്രതികരിച്ച് മഹ്‌നാറിലെ എസ്‌ഡിഒ നീരജ് കുമാര്‍ പറഞ്ഞു.