IndiaNEWS

ഭീകരാക്രമണത്തിൽ കരസേനയുടെ നായയ്ക്ക് വീരമൃത്യു

ശ്രീനഗർ:ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്ത്  നടത്തിയ തിരച്ചിലിനിടെ ഭീകരരുടെ വെടിയേറ്റ് കരസേനയുടെ കെന്റ് എന്ന നായയ്ക്ക് വീരമൃത്യു.നേരത്തെ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.

ഓപ്പറേഷന്‍ സുജലിഗല എന്ന് പേരിട്ട തിരച്ചില്‍ ഇന്നലെ ഉച്ചയോടെയാണ് സൈന്യം ആരംഭിച്ചത്.പ്രദേശത്ത് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്നാണ് ഭീകരർക്കായി സൈന്യം തിരച്ചിൽ നടത്തിയത്.

 പൊലീസ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം സംയുക്ത തിരച്ചില്‍ ആരംഭിച്ചത്.ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നുണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ കരസേനയുടെ മൂന്നാമത്തെ നായയാണ് കെന്റ്.

കഴിഞ്ഞ വര്‍ഷം, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ ആക്സല്‍, സൂം എന്നീ നായകളും വീരമൃത്യു വരിച്ചിരുന്നു. ‘കശ്മീരിലെ നിശബ്ദ കാവല്‍ക്കാര്‍’ എന്ന് വിളിക്കപ്പെടുന്നവരാണ് സൈന്യത്തിലെ നായകള്‍. ജമ്മു കശ്മീരിലെ ഏത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിലും മുന്‍നിരയില്‍ ഇവരുണ്ടാകാറുണ്ട്. ഓപ്പറേഷന്‍ സമയത്ത്, ഒളിഞ്ഞിരിക്കുന്ന ഭീകരരുടെ സാന്നിധ്യവും സ്ഥലവും കണ്ടെത്താന്‍ പരിശീലനം ലഭിച്ചവരാണ് ഇവര്‍.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: