Month: September 2023
-
Kerala
ഷാര്‍ജ എഫ്.സിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഷാർജ:യു.എ.ഇയിലെ പ്രമുഖ പ്രോലീഗ് ക്ലബായ ഷാര്‍ജ എഫ്.സിയെ ഒന്നിനെതിരെ രണ്ടുഗോളിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് .ജപ്പാൻ താരം ദെയ്സുകെ സകാ കിടിലൻ ഫ്രീക്കിക്കിലൂടെയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. ഘാന താരം കാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ നേടിയത്. ക്രൊയേഷ്യൻ താരം മാര്‍കോ ലെസ്കോവിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചത്.കഴിഞ്ഞ ദിവസം യു.എ.ഇയിലെ മറ്റൊരു പ്രോലീഗ് ക്ലബായ അല്‍ വസലുമായുള്ള സൗഹൃദ മത്സരത്തില്‍ മഞ്ഞപ്പട കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ശനിയാഴ്ച രാത്രി ദുബൈയിലെ സബീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ആറു ഗോളിനാണ് അല്‍ വസല്‍ എഫ്.സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൂപ്പര്‍ ലീഗ് സീസണിന് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനങ്ങള്‍ക്കായി യു.എ.ഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സൗഹൃദ മത്സരം കൂടി ബാക്കിയുണ്ട്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ യു.എ.ഇ പ്രോ ലീഗ് ചാമ്ബ്യന്മാരായ ഷബബ് അല്‍ അഹ്ലിയെ നേരിടും.
Read More » -
Kerala
മകളുടെ വേദന കണ്ടുനില്‍ക്കാനാവാതെ മനംനൊന്ത് ജീവനൊടുക്കിയ പിതാവിന്റെ അരികിലേക്ക് കുഞ്ഞ് ദേവു യാത്രയായി
തിരുവനന്തപുരം: ഉത്സവ പറമ്ബിലെ തകര്‍പ്പൻ ഡാൻസ് വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ പന്ത്രണ്ട് വയസുകാരി ദേവു ചന്ദന ഒടുവില്‍ മരണത്തിന് കീഴടങ്ങി. അപൂര്‍വ രോഗബാധയെ തുടര്‍ന്ന് നീണ്ട മൂന്നു വര്‍ഷത്തെ യാതനകള്‍ക്കൊടുവിലാണ് കുഞ്ഞ് ദേവു ഈ ലോകത്തോട് വിട പറയുന്നത്. ദേവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ നാലാം ദിനം, മകളുടെ വേദന കണ്ടു നില്‍ക്കാനാവാതെ, പിതാവ് ചന്ദ്രബാബു ആശുപത്രി പരിസരത്ത് ജീവനൊടുക്കുകയായിരുന്നു. ഡാൻസ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ടെലിവിഷൻ പരിപാടികളിലും ദേവു പങ്കെടുത്തിരുന്നു. സിനിമ- സീരിയല്‍ രംഗത്ത് നിന്നും നിരവധി അവസരങ്ങള്‍ ദേവുവിനെ തേടിയെത്തിയിരുന്നു. ഇതിനിടെ, അപ്രതീക്ഷിതമായിട്ടായിരുന്നു കുഞ്ഞിന് രോഗം ബാധിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയായ ചന്ദ്രബാബുവിന്റെയും രജിതയുടെയും മകളാണ് ദേവു. 2020ല്‍ പെട്ടെന്ന് പനി ബാധിച്ചതോടെ ദേവു കിടപ്പിലായി. പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അപൂര്‍വ വൈറസ് ബാധയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെ സാധാരണക്കാരായ കുടുംബം മകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരായി. ഇതിനിടെ വൈറസ് തലച്ചോറിനെ ബാധിക്കുകയും കുട്ടിയുടെ ബോധം…
Read More » -
Crime
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പുറത്തറിഞ്ഞതോടെ ആത്മഹത്യാശ്രമം, യുവാവ് പിടിയില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിമിനെയാണ് (22) വള്ളികുന്നം പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ ഇയാള്‍ കഴിഞ്ഞ ഒരാഴ്ച മുന്‍പാണ് പീഡിപ്പിച്ചത്. സംഭവം പെണ്‍കുട്ടിയുടെ.ബന്ധുക്കള്‍ അറിഞ്ഞതോടെ സലിം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ എം.എം ഇഗ്‌നേഷ്യസ്, എസ്.ഐമാരായ കെ അജിത്ത്, കെ.ആര്‍ രാജീവ്, നിസാം എന്നിവരുടെ സംഘമാണ് സലിമിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതിനിടെ, കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.
Read More » -
Kerala
നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ല, ഞങ്ങള്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചുവെന്ന ദല്ലാള്‍ നന്ദകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിനിടക്ക് നിസ്സാര കാര്യം പറയാന്‍ ഉദ്ദേശിക്കുന്നില്ല. ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ല. ഞങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദല്ലാള്‍ നന്തകുമാറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂരിന്റെ വാര്‍ത്താസമ്മേളനം. ‘മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്കൊന്നും പറയാനില്ല. അവര്‍ പറഞ്ഞു തീര്‍ക്കട്ടെ. ഇനിയും പറയാനുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കട്ടെ’-തിരുവഞ്ചൂര്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിന്റെ യുഡിഎഫ് ആഭ്യന്തര മന്ത്രിമാര്‍ ഇടപെട്ടു എന്ന പരാമര്‍ശത്തില്‍ സംസാരിക്കാനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഏത് രൂപത്തിലാണ് നന്ദകുമാര്‍ പറയുന്നതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് പറയുമ്പോള്‍ പറഞ്ഞതായിരിക്കാം. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിന് ഇടക്ക് നിസ്സാര കാര്യം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനെന്താണെന്ന് തനിക്കറിയാം, തന്നെ നാട്ടുകാര്‍ക്കും…
Read More » -
Kerala
തെറ്റ് ചെയ്തില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു; ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സംഘം ചേര്‍ന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോടതിയില്‍ മുദ്രാവാക്യം വിളിച്ചതിനാല്‍ ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പകരം ഓണ്‍ലൈനായാണ് കോടതി കേസ് പരിഗണിച്ചത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിന് വേണ്ടി പോരാടിയാണ് ഗ്രോ വാസു കേസില്‍ മുന്നോട്ട് പോയത്. കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചപ്പോള്‍ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടര്‍ന്ന് കോടതി വാറണ്ടായാണ് അറസ്റ്റ്…
Read More » -
India
ചൈനയ്ക്ക് കീഴടങ്ങി, സത്യം വെളിപ്പെടുത്തണം; മോദിക്കെതിരേ സ്വാമി കോടതിയിലേക്ക്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എക്സ് പ്ലാറ്റ്ഫോമിലാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഇക്കാര്യം അറിയിച്ചത്. ”ചൈന ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈയ്യേറിയിട്ടും ‘ആരും വന്നിട്ടില്ല’ എന്നു മോദി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണോ? ഭരണഘടനയുടെ 19-ാം അനുഛേദ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാന്‍ പോവുകയാണ്. മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം മോദി സര്‍ക്കാര്‍ വെളിപ്പെടുത്തണം.” – സുബ്രഹ്‌മണ്യന്‍ സ്വാമി കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്കെതിരെ അടുത്തിടെയായി രൂക്ഷ വിമര്‍ശനമാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഉയര്‍ത്തുന്നത്. മണിപ്പുര്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. വംശീയകലാപം ആളിക്കത്തിയ മണിപ്പുരില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം മണിപ്പുരിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്‌മണ്യന്‍…
Read More » -
Crime
പാതുസ്ഥലത്ത് കൊറിയന്‍ യുവതിയെ കയറിപ്പിടിച്ചു; ഹോങ് കോങ്ങില്‍ ഇന്ത്യന്‍’ഞെരമ്പന്‍’ കസ്റ്റഡിയില്‍
ഹോങ് കോങ്: പൊതുസ്ഥലത്ത് കൊറിയന്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ കസ്റ്റഡിയില്‍. വിനോദസഞ്ചാരിയായ ദക്ഷിണകൊറിയന്‍ യുവതിയെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്ത യുവാവിനെയാണ് ഹോങ് കോങ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്ളോഗര്‍ കൂടിയായ യുവതി പുറത്തുവിട്ടിരുന്നു. ഹോങ് കോങ് സെന്‍ട്രലില്‍വെച്ചാണ് യുവതിക്ക് നേരേ അതിക്രമം നടന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നഗരത്തിലൂടെ നടക്കാനിറങ്ങിയ യുവതി നഗരക്കാഴ്ചകള്‍ സാമൂഹികമാധ്യമത്തിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇതിനിടെയാണ് ഒരാള്‍ വഴി ചോദിച്ച് യുവതിയെ സമീപിച്ചത്. പിന്നാലെ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും തന്നോടൊപ്പം വരാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. യുവതി ഒഴിഞ്ഞുമാറിയെങ്കിലും ഇയാള്‍ പിന്തുടര്‍ന്നെത്തി ഉപദ്രവിച്ചു. ഇതെല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ഫോളോവേഴ്സ് കണ്ടിരുന്നു. ‘ഞാന്‍ ഒറ്റയ്ക്കാണ്, എന്നോടൊപ്പം വരൂ’ എന്നുപറഞ്ഞാണ് പ്രതി യുവതിയെ കയറിപിടിച്ചത്. കൈ പിടിച്ചുമാറ്റിയ യുവതി, ‘നോ, നോ’ എന്ന് പറയുന്നുണ്ടെങ്കിലും പ്രതി പിന്തുടരുകയായിരുന്നു. തുടര്‍ന്ന് മെട്രോ സ്റ്റേഷനിലെ വഴിയില്‍വെച്ചാണ് പ്രതി വീണ്ടും കയറിപിടിച്ചത്. പിന്നാലെ ബലമായി ചുംബിക്കുകയും ചെയ്തു. ഇതോടെ…
Read More » -
Kerala
”രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ സോളാര്‍ കേസ് ‘കത്തിച്ചു’; എല്‍ഡിഎഫ് അത് മുതലാക്കി”
കൊച്ചി: സോളാര്‍ വിവാദത്തിന്റെ 35 ശതമാനത്തോളം ആനുകൂല്യം 2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായെന്ന് അവര്‍ തന്നെ വിലയിരുത്തിയിട്ടുണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍. സോളാര്‍ പീഡനക്കേസിലെ സി.ബി.ഐ. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു നന്ദകുമാര്‍. ഐ.ജി. ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2016- ല്‍ 74 സീറ്റില്‍ യുഡിഎഫ് ജയിക്കുമെന്ന് ഉമ്മന്‍ചാണ്ടി തന്നോട് പറഞ്ഞിരുന്നു. സോളാര്‍ വിവാദവും പെരുമ്പാവൂര്‍ നിയമവിദ്യാര്‍ഥിയുടെ മരണവും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ കലാപവും അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്‍ ഉയര്‍ത്തിയ വിവാദങ്ങളുമാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത്. കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിമാര്‍ ആവാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് വിധേയനായതെന്നും ടി.ജി. നന്ദകുമാര്‍ പറഞ്ഞു. അല്ലാതെ ദല്ലാള്‍ നന്ദകുമാര്‍ ഇടപെട്ട് ഉമ്മന്‍ചാണ്ടിയെ തേജോവധം ചെയ്തിട്ടില്ല. കേസ് കലാപത്തില്‍ എത്തണമെന്ന് രണ്ടു മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നു. കേരളത്തിലെ രണ്ട് മുന്‍ അഭ്യന്തരമന്ത്രിമാര്‍ ഉണ്ടാക്കിയ കലാപമാണിത്. അത് എല്‍ഡിഎഫ് മുതലാക്കി. അതില്‍ എന്താണ് തെറ്റെന്നും…
Read More » -
Crime
മരണവീട്ടില്‍ സംഘട്ടനം തടയാനെത്തിയ പോലീസിനെ വെട്ടിയ പ്രതി പിടിയില്‍; കൊടുംക്രിമിനലിനെ കുടുക്കിയത് അതിസാഹസികമായി
തൃശൂര്‍: ചൊവ്വൂരില്‍ പോലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയില്‍. കൊലക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരന്‍ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂര്‍ നന്ദിക്കരയില്‍വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് പിടികൂടിയത്. ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജൊയും വഴില്‍വെച്ച് ഈ കാര്‍ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ ഓഡി കാറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു പോലീസ്. വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയത് അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഒരുമണിയോടെ നന്ദിക്കരയില്‍വെച്ച് പോലീസ് പ്രതികളെ പിടികൂടിയത്. വാഹനങ്ങള്‍ റോഡിന് കുറുകെയിട്ട് സാഹസികമായാണ് പോലീസ് പ്രതികളെ പിടികൂടിയത്. മൂവരേയും ചേര്‍പ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിനാണ് ഇന്നലെ വൈകിട്ട് 7.45ഓടെ വെട്ടേറ്റത്. ചെവിയുടെ ഭാഗത്ത് വെട്ടേറ്റ സുനിലിനെ ആദ്യം ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂര്‍ക്കഞ്ചേരിയിലെ…
Read More »
