IndiaNEWS

രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസില്‍ ഇടിച്ച്‌ 11 പേര്‍ക്ക് ദാരുണാന്ത്യം

ജയ്പൂർ:രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിലിടിച്ച്‌ 11 പേര്‍ക്ക് ദാരുണാന്ത്യം.12ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രാജസ്ഥാനിലെ പുഷ്‌കറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം.യാത്രയ്ക്കിടെ ബസില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് ലഖൻപൂര്‍ മേഖലയിലെ ഫ്ളൈഓവറില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗതിയില്‍ എത്തിയ ട്രക്ക് ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മരിച്ചവരില്‍ അഞ്ച് പേര്‍ പുരുഷന്മാരും ആറ് പേര്‍ സ്ത്രീകളുമാണ്. എല്ലാവരും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഭരത്പൂര്‍ എസ്പി മൃദുല്‍ കചവ പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: