തിരുവനന്തപുരം: ഓള്‍ ഇന്ത്യാപെര്‍മിറ്റ് ദുരുപയോഗം ചെയ്ത് റൂട്ട്ബസായി ഓടുന്നത് തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു.
കര്‍ശന പരിശോധന നടത്താനും പെർമിറ്റ് ദുരുപയോഗം ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി എടുക്കാനും മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കേന്ദ്രം നല്‍കുന്ന പെര്‍മിറ്റ് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.വിനോദസഞ്ചാരികളെ ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഈ സംവിധാനം.അല്ലാതെ പ്രത്യേകം ടിക്കറ്റ് നല്‍കി റൂട്ട് ബസുപോലെ ഓടിക്കാനുള്ള അനുമതിയല്ലിത്.ഈ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്‌റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നോം മന്ത്രി വ്യക്തമാക്കി.
മോട്ടോര്‍ വാഹന നിയമമനുസരിച്ച് കോണ്‍ട്രാക്ട് കാര്യേജ്, സ്‌റ്റേജ് കാര്യേജ് എന്നീ രണ്ട് സര്‍വീസ് ബസുകള്‍ മാത്രമാണുള്ളത്. ഇവയുടെ ഉപയോഗവും രണ്ട് രണ്ട് രീതിയിലാണെന്ന് നിര്‍വചിക്കുന്നുമുണ്ട്.- മന്ത്രി പറഞ്ഞു
നിയമലംഘനം നടത്തി ഓടുന്ന ബസുകള്‍ പിടിച്ചെടുക്കുമ്പോള്‍ അതിലെ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് മാത്രമായിരിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.