Month: September 2023
-
Health
ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് കൊണ്ടുള്ള പാർശ്വഫലങ്ങൾ…
ഗർഭനിരോധന ഗുളികകൾ ഇന്ന് കഴിക്കുന്നവർ ഏറെയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പില്ലുകളുടെ ലഭ്യതയും ഉപയോഗവുമെല്ലാം ഏറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല- ആത്മവിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഗർഭനിരോധന മാർഗമെന്ന നിലയിലും പില്ലുകളെ ഏവരും കണക്കാക്കുന്നു. പക്ഷേ അപ്പോഴും ഇവയുണ്ടാക്കുന്ന സൈഡ് എഫക്ടുകളെ (പാർശ്വഫലങ്ങൾ) കുറിച്ച് മിക്കവരും ആശങ്കയിലാകാറുണ്ട്. പില്ലുകൾക്ക് ഇത്തരത്തിൽ പലവിധത്തിലുള്ള സൈഡ് എഫക്ടുകളുണ്ട് എന്നത് സത്യവുമാണ്. ഇത്തരത്തിൽ പില്ലുകളുണ്ടാക്കുന്നൊരു സൈഡ് എഫക്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടാണ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നത്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് ഡിപ്രഷൻ അഥവാ വിഷാദരോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ പഠനറിപ്പോർട്ട് ശരിവയ്ക്കും വിധത്തിലൊരു റിപ്പോർട്ട് പിന്നീട് കോപൻഹേഗൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരും പുറത്തിറക്കി. പ്രത്യേകിച്ച് ഗർഭനിരോധന ഗുളികകൾ കഴിച്ചുതുടങ്ങുന്ന ആദ്യവർഷങ്ങളിലാണ് ഡിപ്രഷന് സാധ്യതയെന്നും ഇക്കാര്യം ഡോക്ടർമാരും രോഗികളും ഒരുപോലെ മനസിലാക്കി വേണം ഗുളികകളെടുത്ത് തുടങ്ങാൻ എന്നും പഠനം പ്രത്യേകം നിർദേശിക്കുന്നു. വർഷങ്ങൾ മുന്നോട്ട്…
Read More » -
Crime
ചന്ദന മോഷണ സംഘത്തിലെ രണ്ടുപേർ കണ്ണൂരിൽ അറസ്റ്റിൽ; പൊലീസ് ക്യാമ്പിലെ ചന്ദന മരങ്ങളും മോഷ്ടിച്ചത് ഇവരെന്ന് സംശയം
കണ്ണൂർ: ചന്ദന മോഷണ സംഘത്തിലെ രണ്ട് പേർ കണ്ണൂരിലെ ചക്കരക്കല്ലിൽ അറസ്റ്റിൽ. ഇരുവേലിയിൽ നിന്ന് ചന്ദനം മോഷ്ടിച്ച സംഘത്തിലുളളവരാണ് പിടിയിലായത്. മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദനമരം മോഷ്ടിച്ചതും ഇവരാണെന്നാണ് പൊലീസിൻറെ സംശയം. ഇരുവേലിയിലെ വീട്ടുവളപ്പിലെ രണ്ട് ചന്ദനമരങ്ങൾ ഈ മാസം പതിനഞ്ചിന് മുറിച്ച് കടത്തിയിരുന്നു. ഈ കേസിലാണ് ശിവപുരം സ്വദേശികളായ ലിജിലും ശ്രുതിനും പിടിയിലായത്. ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് അറസ്റ്റ്. നാലംഗ സംഘമാണ് മോഷ്ടിക്കാനെത്തിയത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. പകൽ സമയത്ത് ചന്ദന മരങ്ങൾ ഉള്ള സ്ഥലങ്ങൾ നോക്കിവെയ്ക്കും. എന്നിട്ട് രാത്രി പോയി മുറിക്കുകയാണ് അവരുടെ പതിവെന്ന് പൊലീസ് പറയുന്നു. ജില്ലയിൽ ചന്ദന മോഷണങ്ങൾ ഈയിടെ പതിവാണ്. എപ്പോഴും പൊലീസ് കാവലുളള മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദന മരങ്ങൾ വരെ മോഷണം പോയി. അതിന് പിന്നിലും ഈ സംഘമെന്നാണ് പൊലീസിൻറെ സംശയം. കഴിഞ്ഞ മാർച്ചിലും ഈ മാസം പതിമൂന്നിനുമാണ് റൂറൽ എസ്പി ഓഫീസ് കൂടിയുളള സ്ഥലത്തെ…
Read More » -
Crime
‘പിറ്റ്ബുള്‍’ ആക്രമണത്തില്‍ യുവാവിന്റെ ചെവി അറ്റു, ചുണ്ടും മൂക്കും രണ്ടായിമുറിഞ്ഞു; നായ്ക്കളുടെ ഉടമ അറസ്റ്റില്‍
പാലക്കാട്: ഷൊര്‍ണൂര്‍ പരുത്തിപ്രയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നായ്ക്കളുടെ ഉടമയെ പോലീസ് അറസ്റ്റുചെയ്തു. ഗണേശ്ഗിരി പുല്ലാട്ടുപറമ്പില്‍ സ്റ്റീഫനെയാണ് അറസ്റ്റുചെയ്തത്. അക്രമസ്വഭാവമുള്ള നായ്ക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്‌തെന്ന കുറ്റംചുമത്തിയാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെയാണ് പരുത്തിപ്ര പുത്തന്‍പുരയ്ക്കല്‍ മഹേഷിനെ (36) സ്റ്റീഫന്‍ വളര്‍ത്തുന്ന ‘പിറ്റ്ബുള്‍’ ഇനം നായ്ക്കള്‍ ആക്രമിച്ചത്. ശരീരത്തിലാകമാനം നായ്ക്കള്‍ കടിച്ച് പരിക്കേറ്റിട്ടുണ്ട്. ചെവി അറ്റ്, ചുണ്ടും മൂക്കും രണ്ടായി മുറിഞ്ഞ നിലയിലാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്. മഹേഷ് സുഖംപ്രാപിച്ചു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പരുത്തിപ്ര എസ്.എന്‍. ട്രസ്റ്റ് ഹൈസ്‌കൂളിലേക്ക് പോകുന്ന പാതയോരത്ത് വാടകവീട്ടിലാണ് സ്റ്റീഫന്‍ താമസിക്കുന്നത്. ഈ വീട്ടില്‍നിന്നാണ് നായ്ക്കള്‍ മഹേഷിനെ ആക്രമിക്കാനോടിയെത്തിയതെന്ന് പോലീസ് പറഞ്ഞു. സമീപത്തെ പശുഫാമില്‍നിന്ന് പാലെടുത്ത് വില്‍ക്കുന്നയാളാണ് മഹേഷ്. ഇവിടേക്ക് പാലെടുക്കാനായി ഓട്ടോറിക്ഷയില്‍ എത്തിയപ്പോഴായിരുന്നു നായ്ക്കളുടെ ആക്രമണം. പത്ത് മിനിറ്റോളം നായ്ക്കളുടെ അക്രമത്തിനിരയായി ബോധരഹിതനായ മഹേഷിനെ നായ്ക്കളുടെ ഉടമ സ്റ്റീഫന്‍ എത്തിയാണ് രക്ഷിച്ചത്. സംഭവത്തെ തുടര്‍ന്ന് വാടകവീടൊഴിയാന്‍ സ്റ്റീഫനോട് നിര്‍ദേശിച്ചതായി കൗണ്‍സിലര്‍…
Read More » -
Crime
കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ വച്ചത് സുഹൃത്ത്; തന്നെ കുടുക്കിയതെന്ന് ‘ഡോഗ് ട്രെയിനര്‍’ റോബിന്‍
കോട്ടയം: കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. സുഹൃത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു വച്ചത്. ബാഗിനുള്ളില്‍ കഞ്ചാവാണെന്ന് അറിയില്ലായിരുന്നുവെന്നും റോബിന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. കടുവാക്കളം പൂവന്തുരുത്ത് സ്വദേശിയായ സുഹൃത്ത് എവിടെയുണ്ടെന്ന് ഇപ്പോള്‍ അറിയില്ല. കുമാരനെല്ലൂരിലുള്ള ഡോഗ്ഹൗസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് റോബിന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചുദിവസത്തെ തിരച്ചിലിനൊടുവില്‍ തമിഴ്നാട്ടില്‍ നിന്നാണ് റോബിന്‍ ജോര്‍ജിനെ പൊലീസ് പിടികൂടിയത്. തെങ്കാശിയിലെ ഒരു കോളനിയിലാണ് റോബിന്‍ ഒളിവില്‍ താമസിച്ചിരുന്നത്. പരിചയമുള്ള തട്ടുകടക്കാരനാണ് റോബിന് താമസിക്കാന്‍ സൗകര്യം ഒരുക്കിയത് എന്നും പൊലീസ് സൂചിപ്പിച്ചു. പിതാവിനെ ചോദ്യം ചെയ്തിലൂടെയാണ് റോബിന്‍ എവിടെയാണെന്നുള്ള വിവരം പൊലീസിന് കിട്ടിയത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയിരുന്നത്. രണ്ട് തവണയാണ് റോബിന്‍ ജോര്‍ജ് പൊലീസിന്റെ കണ്‍മുന്നില്‍ നിന്നും രക്ഷപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് കുമാരനെല്ലൂരിലെ പ്രതി നടത്തുന്ന ഡോഗ്…
Read More » -
Crime
മരിച്ചനിലയില്‍ കണ്ടെത്തിയ കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്; അയല്‍വാസികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
ലഖ്‌നൗ: അലിഗഡില്‍ അയല്‍ക്കാരന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹാലിഹീന്‍ (20), സഹോദരന്‍ റിസ്വാന്‍ (18) എന്നിവരാണു പിടിയിലായത്. കോത്‌വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപത്തെ വീട്ടില്‍ നിന്നാണ് ചാക്കില്‍ കെട്ടിയനിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണു കൊല്ലപ്പെടുന്നതിന് മുന്‍പ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്. പാന്‍ മസാലയും ചിപ്‌സും വാങ്ങാന്‍ പറഞ്ഞ് കുട്ടിയെ 20 രൂപ നല്‍കി കടയില്‍ പറഞ്ഞുവിട്ടെന്നും തിരിച്ചെത്തിയപ്പോള്‍ വീടിനുള്ളിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നും സുഹാലിഹീന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. പിന്നീട് സഹോദരനും കുട്ടിയെ പീഡിപ്പിച്ചെന്നും മരിച്ചെന്നു മനസ്സിലായതോടെ മൃതദേഹം ചാക്കിലാക്കിയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടി പ്രതികളുടെ വീട്ടിലേക്കു പോകുന്നത് കണ്ടത്.
Read More » -
Crime
പാമ്പിനെ എറിഞ്ഞു ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അകത്തായി; ജാമ്യത്തിലിറങ്ങി വീണ്ടും അക്രമം
തിരുവനന്തപുരം: വൈരാഗ്യത്തിന്റെ പേരില്‍ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞു ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. അമ്പലത്തിന്‍കാല കുളവിയോട് എസ്‌കെ സദനത്തില്‍ കിച്ചു (30) ആണ് അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലെത്തി അസഭ്യവര്‍ഷവുമായി അക്രമം നടത്തിയത്. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പ്രതി ബഹളം വെക്കുകയും ആക്രമിക്കാന്‍ വരുകയും ചെയ്തുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ബഹളം വെച്ചതോടെ സമീപത്തെ ചിലരും ഓടിയെത്തി. എല്ലാവരും ചേര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തി. കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് നിലത്തുവീണ് പരിക്കേറ്റു. തുടര്‍ന്ന്, ഇയാളെ പിടികൂടിവെച്ചു കാട്ടാക്കട പോലീസില്‍ അറിയിക്കുകയും പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആഴ്ചകള്‍ക്ക് മുന്‍പാണ് കിച്ചു പാമ്പിന് എറിഞ്ഞ് രാജേന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആള്‍പെരുമാറ്റം കേട്ട് രാജേന്ദ്രന്‍ ഉണര്‍ന്നു നോക്കുമ്പോള്‍…
Read More » -
Crime
രണ്ടു വര്‍ഷമായി പ്ലസ് ടു വിദ്യാര്‍ഥിനിക്ക് പീഡനം; സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: താമരശേരയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടില്‍വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി പരാതി നല്‍കി. രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരായായിട്ടുണ്ടെന്നാണ് മൊഴിയില്‍നിന്ന് പൊലീസിനു വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്‌കൂള്‍ അധികൃതരെ വിവരം ധരിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ പെണ്‍കുട്ടി എല്ലാ വിവരവും തുറന്നു സമ്മതിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും അവര്‍ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, വയനാട് അമ്പലവയലില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മാതൃസഹോദരനെതിരേ കേസെടുത്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ ഉടന്‍തന്നെ ഇക്കാര്യം പ്രധാന അധ്യാപകന് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.…
Read More » -
Movie
‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് ലക്ഷങ്ങള്‍ കോഴ; അഴിമതി ആരോപണവുമായി വിശാല്‍
ചെന്നൈ: പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന് നടന്‍ വിശാല്‍. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും പണം നല്‍കിയെന്ന് താരം ആരോപിച്ചു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിശാലിന്റെ അഴിമതി ആരോപണം. സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം താരം നേരിട്ടത്. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കിയെന്ന് നടന്‍ പറഞ്ഞു. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാ?ഗ് ചെയ്തുകൊണ്ടാണ് വിശാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താന്‍ അധ്വാനിച്ചുണ്ടാക്കിയ പണം അഴിമതിയിലൂടെ നഷ്ടമാകുന്നതിലെ നീരസവും വിശാല്‍ പങ്കുവെച്ചു. ‘വെള്ളിത്തിരയില്‍ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാല്‍, യഥാര്‍ഥ ജീവിതത്തില്‍ ശരിയല്ല. അത് അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. അതിലും മോശമായത് സിബിഎഫ്‌സി മുംബൈ ഓഫീസില്‍ സംഭവിച്ചു. എന്റെ ചിത്രം മാര്‍ക്ക് ആന്റണിയുടെ…
Read More » -
Kerala
ഇന്ന് പിജി ഡോക്ടര്‍മാരുടെ സൂചനാപണിമുടക്ക്; ഒപി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സൂചനാപണിമുടക്ക് നടക്കും. രാവിലെ എട്ടു മുതല്‍ നാളെ രാവിലെ എട്ടു മണി വരെയാണ് സമരം. ഒപി ഡ്യൂട്ടിയും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. സ്‌റ്റൈപ്പന്‍ഡ് വര്‍ധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ വര്‍ഷവും നാല് ശതമാനം സ്‌റ്റൈപ്പന്‍ഡ് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. കോവിഡ് സമയത്ത് സേവനം ചെയ്തതിന്റെ പേരില്‍ നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ സര്‍വകലാശാലാ യൂണിയന്‍ ആരോപിക്കുന്നു.
Read More » -
Kerala
എം.കെ.കണ്ണന്‍ ഇന്നു വീണ്ടും ഇഡിക്കു മുന്നില്‍; യാത്രയക്ക് തൊട്ടുമുന്‍പ് മുഖ്യമന്ത്രിയെ കണ്ടു
തൃശൂര്‍: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂര്‍ രാമനിലയത്തിലായിരുന്നു കൂടിക്കാഴ്ച. കരുവന്നൂര്‍ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഇന്നു വീണ്ടും ഹാജരാകാനിരിക്കെയാണ്, കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം കണ്ണനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതു പ്രകാരമാണ് കണ്ണന്‍ ഇഡിക്കു മുന്നിലെത്തുന്നത്. ഇന്നു രാവിലെ എട്ടരയോടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എം.കെ.കണ്ണനെ സംബന്ധിച്ച് ഇന്ന് ഏറെ നിര്‍ണായകമാണ്. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാവ് പി.ആര്‍.അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകുന്നത്. ഇതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സതീഷ് കുമാറുമായി പരിചയമുണ്ട് എന്നല്ലാതെ…
Read More »