Month: September 2023
-
Crime
സൈബര്‍സെല്ലിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് ഭീഷണി; കോഴിക്കോട്ട് വിദ്യാര്‍ഥി ജീവനൊടുക്കി
കോഴിക്കോട്: സൈബര്‍സെല്ലിന്റെ പേരില്‍ ലാപ്‌ടോപ്പില്‍ വ്യാജസന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്. കുട്ടിയെ ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലാപ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണം എന്നായിരുന്നു സന്ദേശം വന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടേതെന്ന് തോന്നിപ്പിക്കുന്ന സൈറ്റ് ഉപയോഗിച്ചാണ് വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എന്‍.സി.ആര്‍.ബി. സ്‌ക്രീന്‍ ലാപ്‌ടോപ്പില്‍ വിദ്യാര്‍ഥി കണ്ടത്. എന്‍.സി.ആര്‍.ബിയുടെ മുദ്രയും ഹാക്കര്‍ ഉപയോഗിച്ചു. ഒപ്പം സ്‌ക്രീനില്‍ അശോകസ്തംഭത്തിന്റെ അടയാളവും പതിപ്പിച്ചു. നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമാണ് ലാപ്‌ടോപ്പ് സ്‌ക്രീനില്‍ സന്ദേശം വന്നത്. വീട്ടില്‍ പോലീസ് എത്തുമെന്നും കുട്ടിയെ അറസ്റ്റ് ചെയ്യുമെന്നും സന്ദേശത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നു. പറഞ്ഞതുക നല്‍കിയില്ലെങ്കില്‍ രണ്ടുലക്ഷം രൂപയാണ് പിഴയുണ്ടാവുകയെന്നും രണ്ടുവര്‍ഷം തടവ് ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. ആറ്…
Read More » -
Kerala
കാരുണ്യ പദ്ധതിയില്‍ നിന്ന് പിന്മാറില്ല; തീരുമാനം പിന്‍വലിച്ച് സ്വകാര്യ ആശുപത്രികള്‍
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പിന്‍വലിച്ച് സ്വകാര്യ ആശുപത്രികള്‍. ആരോ?ഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രണ്ട് മാസത്തിനുള്ളില്‍ കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പിന്‍മാറ്റം. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ സമരം തുടങ്ങുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ അറിയിച്ചു. ഒക്ടോബര്‍ 1 മുതല്‍ കാരുണ്യ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്നാണ് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിരുന്നത്. 300 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. പ്രതിസന്ധി മറികടക്കാന്‍ 104 കോടി സര്‍ക്കാര്‍ അടിയന്തിരമായി അനുവദിച്ചിരുന്നു.
Read More » -
Crime
നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; പ്രതി റോബിന്‍ പിടിയില്‍
കോട്ടയം: കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലെ പ്രതി പാറമ്പുഴ സ്വദേശി റോബിന്‍ ജോര്‍ജ് പിടിയില്‍. തമിഴ്‌നാട്ടിലെ ഒളി സങ്കേതത്തില്‍ നിന്നാണ് ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയില്‍ കുമാരനല്ലൂര്‍ വല്യാലിന്‍ചുവട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റ കെ 9 നായ വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍നിന്ന് 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവസ്ഥലത്തുനിന്ന് പ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. നായ വളര്‍ത്തലിന്റെ മറവിലാണ് റോബിന്‍ വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. വിദേശ ബ്രീഡില്‍ അടക്കം വരുന്ന 13 ഓളം നായ്ക്കളെയാണ് ഇയാള്‍ വീട്ടില്‍ വളര്‍ത്തിയിരുന്നത്. ഇവയുടെ കാവലിലായിരുന്നു കഞ്ചാവ് കച്ചവടം. ലഹരിവിരുദ്ധ സ്‌ക്വാഡ് വീട്ടിലേക്കു കയറിയതും അക്രമകാരികളായ നായ്ക്കള്‍ കുരച്ചുചാടി. അതിസാഹസികമായി നായ്ക്കളെ കീഴ്‌പ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥര്‍ വീടിനുള്ളിലേക്ക്…
Read More » -
Kerala
വടകര മുന്‍ എംഎല്‍എ എം.കെ. പ്രേംനാഥ് അന്തരിച്ചു
കോഴിക്കോട്: മുന്‍ എം.എല്‍.എയും എല്‍.ജെ.ഡി. സീനിയര്‍ വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. വടകര എം.എല്‍.എയായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍രാവിലെയാണ് അന്ത്യം. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. ജയപ്രകാശ് നാരായണനുള്‍പ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്മെന്റുകളില്‍ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരിയുന്നത്. ഏറെക്കാലം വടരകരയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ചവെച്ചു. എല്‍.ജെ.ഡി. രൂപവത്കൃതമായശേഷം പാര്‍ട്ടി സീനിയര്‍ വൈസ് പ്രസിഡന്റായി. 2006-ല്‍ വടകര മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011-ല്‍ വടകരയില്‍നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും സി.കെ.നാണുവിനോട് പരാജയപ്പെട്ടു. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി പത്രാധിപര്‍, തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജില്‍നിന് നിയമബിരുദം നേടിയ ഇദ്ദേഹം വടകര ബാറിലെ അഭിഭാഷകനായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായ ചോമ്പാലയിലെ പരേതനായ കുന്നമ്പത്ത് നാരായണക്കുറുപ്പാണ് പിതാവ്. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: പരേതയായ ടി.സി.പ്രഭ. മകള്‍: ഡോ.പ്രിയ.…
Read More » -
Kerala
മഴ മാറിയില്ല; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും
തിരുവനന്തപുരം: കാലവർഷം പിൻവാങ്ങിയെങ്കിലും സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഒന്നിലേറെ ചക്രവാതചുഴികള്‍ നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. വടക്കന്‍ കര്‍ണാടക തീരപ്രദേശത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിനു മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ മധ്യപ്രദേശിനു മുകളിലും ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴികളുടെ സ്വാധീനത്താല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിനു സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ മഴ ശക്തമായി തുടരും. മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Kerala
കൽപ്പറ്റയിൽ കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കൽപ്പറ്റ: റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. നടവയലിൽ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » -
Kerala
ചേര്‍ത്തലയിലെ കോണ്‍ഗ്രസ് ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകൻ മരിച്ച നിലയില്‍
ആലപ്പുഴ:ചേര്‍ത്തലയിലെ കോണ്‍ഗ്രസ് ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി.ചേര്‍ത്തല സ്വദേശിയായ പൊന്നൻ (68) ആണ് മരിച്ചത്. ചേര്‍ത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിൽ ഇന്നു രാവിലെയാണ് പൊന്നനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Read More » -
NEWS
ബിഗ് ടിക്കറ്റ് ആഴ്ച്ച നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടി മൂന്ന് മലയാളികള്‍
അബുദാബി: ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ നാലു പേര്‍ക്ക് ആഴ്ച്ചതോറും ഒരു ലക്ഷം ദിര്‍ഹം നേടാം.ഈ ആഴ്ച്ചയിലെ ഭാഗ്യശാലികള്‍ നാലു പേരും ഇന്ത്യക്കാർ.അതിൽ മൂന്നു പേരും മലയാളികളാണ്. അജയ് വിജയൻ മലയാളിയായ അജയ് 2008 മുതല്‍ യു.എ.ഇയില്‍ താമസിക്കുന്നുണ്ട്. 41 വയസ്സുകാരനായ അദ്ദേഹം രണ്ടു കുട്ടികളുടെ പിതാവുമാണ്. എട്ട് വര്‍ഷമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കാറുണ്ടെന്ന് അജയ് പറയുന്നു. മുജീബ് പക്യാര മലയാളിയായ മുജീബ്, ഷാര്‍ജയില്‍ ഒരു കഫറ്റീരിയയില്‍ വെയിറ്ററായി ജോലിനോക്കുകയാണ്. രണ്ടു വര്‍ഷമായി ഏഴ് റൂംമേറ്റുകള്‍ക്ക് ഒപ്പമാണ് മുജീബ് ടിക്കറ്റ് എടുക്കുന്നത്. മുജീബിന്‍റെ ഭാര്യ ഗര്‍ഭിണിയാണ്, ആശുപത്രിയിലാണ് ഭാര്യ. ഇപ്പോള്‍ ഈ സമയത്ത് തന്നെ സമ്മാനം ലഭിച്ചതില്‍ മുജീബിന് സന്തോഷം. ഫിറോസ് കുഞ്ഞുമോൻ മൂന്നു മക്കളുടെ പിതാവാണ് മലയാളിയായ ഫിറോസ് കുഞ്ഞുമോൻ. അജ്‍മാനിലാണ് ഡ്രൈവറായി അദ്ദേഹം ജോലിനോക്കുന്നത്. പത്ത് വര്‍ഷമായി എല്ലാ മാസവും ഫിറോസ് ബിഗ് ടിക്കറ്റ് വാങ്ങും. 20 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. തനിക്ക് ലഭിച്ച…
Read More » -
NEWS
മസാജ്‍ സെന്ററുകളുടെ മറവില്‍ അനാശ്യാസ പ്രവര്‍ത്തനം; മലയാളികൾ ഉൾപ്പെടെ കുവൈത്തിൽ പിടിയിൽ
കുവൈത്ത് സിറ്റി:മസാജ്‍ സെന്ററുകളുടെ മറവില്‍ അനാശ്യാസ പ്രവര്‍ത്തനം നടത്തിയ മലയാളികൾ ഉൾപ്പെടെ കുവൈത്തിൽ പിടിയിൽ.മസാജ്‍ സെന്ററുകളും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് പിടിയിലായത്. മഹ്ബൂല, മംഗഫ്, സാല്‍മിയ, ഹവല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇന്ത്യക്കാരടക്കം 30 പ്രവാസികളെ പിടികൂടിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു. മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രവാസികളെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read More » -
India
ഉജ്ജൈന്‍ ബലാത്സംഗം:സഹായത്തിനായി പെണ്‍കുട്ടി നടന്നത് എട്ട് കിലോമീറ്റര്‍; ഒടുവിൽ തെരുവിൽ കുഴഞ്ഞുവീണു
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉജ്ജൈനില്‍ ഓട്ടോ ഡ്രൈവറായ രാകേഷ്(38) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, കേസില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ പേരുകളോ മറ്റുവിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവിൽ ബോധരഹിതയായി വഴിയിൽ കിടന്ന പെൺകുട്ടിയെ ഏതോ പുരോഹിതനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പോലീസിനെ വിവരം അറിയിച്ചതും ഇദ്ദേഹം തന്നെയാണ്. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടത്താനായി പ്രത്യേസംഘത്തെ മധ്യപ്രദേശ് പൊലീസ് കഴിഞ്ഞദിവസം നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരാളെ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കണ്ടെത്തിയതിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ…
Read More »