NEWSPravasi

മസാജ്‍ സെന്ററുകളുടെ മറവില്‍ അനാശ്യാസ പ്രവര്‍ത്തനം; മലയാളികൾ ഉൾപ്പെടെ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി:മസാജ്‍ സെന്ററുകളുടെ മറവില്‍ അനാശ്യാസ പ്രവര്‍ത്തനം നടത്തിയ മലയാളികൾ ഉൾപ്പെടെ കുവൈത്തിൽ പിടിയിൽ.മസാജ്‍ സെന്ററുകളും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് പിടിയിലായത്.

മഹ്ബൂല, മംഗഫ്, സാല്‍മിയ, ഹവല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇന്ത്യക്കാരടക്കം 30 പ്രവാസികളെ പിടികൂടിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു.

Signature-ad

മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രവാസികളെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Back to top button
error: