ലക്നൗ:ഏറ്റവും ഉയര്‍ന്ന നോണ്‍ കമ്മീഷൻഡ് ഓഫീസര്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നേടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരൻ.
യോഗി ആദിത്യനാഥിന്റെ സഹോദരൻ ശൈലേന്ദ്ര മോഹന് സുബേദാര്‍ മേജറായാണ് സ്ഥാനകയറ്റം ലഭിച്ചത്.ഗര്‍വാള്‍ സ്കൗട്ട് റെജിമെന്റിലെ ഏറ്റവും ഉയര്‍ന്ന നോണ്‍ കമ്മീഷൻഡ് ഓഫീസര്‍ റാങ്കാണ് ഇത്. യോഗി ആദിത്യനാഥിന്‍റെ മൂന്ന് സഹോദരന്മാരില്‍ ഒരാളാണ് ശൈലേന്ദ്ര മോഹൻ. ഇദ്ദേഹത്തിന് വൈകാതെ ഹോണററി ക്യാപ്റ്റൻ പദവിയും ലഭിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം കേണലായി വിരമിച്ച ബി എസ് രജാവത്, ശൈലേന്ദ്ര മോഹന് ആശംസയുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സഹോദരൻ നല്ല സൈനികനാണ്. രാഷ്ട്രീയക്കാര്‍ക്ക് അവരുടെ അടുത്ത കുടുംബത്തില്‍ നല്ല സൈനികരോ കര്‍ഷകരോ ഉണ്ടെങ്കില്‍ അവര്‍ ഈ രാജ്യത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുകയും സാധാരണക്കാരോട് സഹാനുഭൂതി കാണിക്കുകയും ചെയ്യുമെന്നും സുബേദാര്‍ മേജറിന് എല്ലാ ആശംസകളും നേരുന്നതായുംബി എസ് രജാവത് പറഞ്ഞു.