Month: August 2023

  • NEWS

    ആകാശത്ത് ഓണസദ്യയുമായി എമിറേറ്റ്സ് എയർലൈൻസ്

    ദുബായ്:ആകാശത്ത് ഓണസദ്യയുമായി ദുബായുടെ സ്വന്തം എമിറേറ്റ്സ് എയർലൈൻസ്.ഗൾഫ് നാടുകളിൽ നിന്ന് പല മലയാളികളും ഓണാവധിക്ക് നാട്ടിലേക്ക് എത്താറുണ്ട്,അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രക്കിടയിൽ ഓണസദ്യ കഴിക്കാതെ പോയി എന്ന സങ്കടം ഇനിവേണ്ട.ദുബായിയുടെ സ്വന്തം എമിറേറ്റ്സ് എയർലൈൻസാണ് ഇതിന് പരിഹാരം കണ്ടിരിക്കുന്നത്. ആഗസ്റ്റ് 20 മുതൽ 31വരെ 11 ദിവസം നീളുന്ന ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളാണ് എമിറേറ്റ്സ് തുടങ്ങിയിരിക്കുന്നത്.പേപ്പർ വാഴയിലയിലാണ് സദ്യ.എമിറേറ്റ്സിലെ മലയാളി പാചക വിദ​ഗ്ധരാണ് സദ്യ ഒരുക്കാൻ നേതൃത്വം നൽകുന്നത്.   ദുബായ് – തിരുവനന്തപുരം, ദുബായ്- കൊച്ചി വിമാനങ്ങളിൽ അത്തം (ഞായർ) മുതൽ സദ്യയുണ്ട്. ഉച്ചയ്ക്കും രാത്രിയിലും ആണ് സദ്യ. അതിരാവിലെ യാത്ര ചെയ്യുന്നവർക്ക് സദ്യ ഉണ്ടാവില്ല. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി സീറ്റുകളിൽ സദ്യ ലഭിക്കും.ഫസ്റ്റ്  ക്ലാസിൽ നോൺ വെജിറ്റേറിയൻ വേണ്ടവർക്ക് 2 ഓപ്ഷൻ ഉണ്ട്. ആലപ്പുഴ ചിക്കൻ കറി അല്ലെങ്കിൽ മട്ടൺ പെപ്പർ ഫ്രൈ.   ഉപ്പേരി, ശർക്കരവരട്ടി, കൊണ്ടാട്ടം മുളക്, കുത്തരി, കാളൻ, വെള്ളരിക്ക പച്ചടി, പുളിയിഞ്ചി, എരിശേരി, കൂട്ട്…

    Read More »
  • Kerala

    കിളിമാനൂരിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ 60 കാരനായ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

    തിരുവനന്തപുരം:കിളിമാനൂരിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ 60 കാരനായ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ.കൊടുവഴന്നൂർ പുല്ലയിൽ പൊതുവിളാകത്ത് വീട്ടിൽ വസന്തകുമാറിനെ(60) ആണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഇയാൾ പീ ഡനത്തിനിരയാക്കിയിരുന്നു.ഒടുവിൽ സഹികെട്ട് ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകനോട് പെൺകുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു .അധ്യാപകൻ പെൺകുട്ടിയുടെ വീട്ടിൽ വിവരമറിയിച്ചു .തുടർന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് വൈകിട്ട് ട്യൂഷന് പോയി വരുമ്പോൾ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് ഇയാൾ ആദ്യം പീഡിപ്പിച്ചത്.പിന്നീട് പീഡനം പകർത്തിയ ചിത്രങ്ങളും വീഡിയോകളും കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പെൺകുട്ടിയെ വീണ്ടും വീണ്ടും  പീഡനത്തിനിരയാക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

    Read More »
  • India

    കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി ദക്ഷിണ കൊറിയൻ യുവതി

    ന്യൂഡൽഹി:കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്ക് വിമാനം കയറി ദക്ഷിണ കൊറിയൻ യുവതി. കിം ബോഹ് നി എന്ന 23കാരിയാണ് ഉത്തര്‍പ്രദേശിലെ ഷാജഹാൻപൂര്‍ സ്വദേശി സുഖ്ജീത്ത് സിങ്ങിനെ വിവാഹം കഴിക്കാൻ  ഇന്ത്യയിലെത്തിയത്. രണ്ട് ദിവസം മുമ്ബ് ഇരുവരും ഗുരുദ്വാരയില്‍ വെച്ച്‌ വിവാഹിതരാവുകയും ചെയ്തു.ദക്ഷിണ കൊറിയയിലെ ബുസാനിലുള്ള കഫേയില്‍ നാല് വര്‍ഷമായി ജോലിക്കാരനാണ് സുഖ്ജീത്ത് സിങ്. ബില്ലിങ് കൗണ്ടറില്‍ കിം ബോഹ് നിയും ജോലിക്കെത്തിയതോടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. സുഖ്ജീത്ത് ആറുമാസത്തെ അവധിക്ക് ഒന്നര മാസം മുമ്ബ് നാട്ടിലെത്തിയതോടെയാണ് പിരിഞ്ഞിരിക്കാനാവാതെ കിം ഇന്ത്യയിലേക്ക് തിരിച്ചത്. ടൂറിസ്റ്റ് വിസയിലെത്തിയ കിം ഒരു മാസത്തിന് ശേഷം കൊറിയയിലേക്ക് മടങ്ങും. സുഖ്ജീത്ത് മൂന്ന് മാസത്തിന് ശേഷവും ജോലിസ്ഥലത്തേക്ക് പോകും. ഭാര്യക്കൊപ്പം ദക്ഷിണകൊറിയയില്‍ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശ്യമെന്ന് സുഖ്ജീത്ത് പ്രതികരിച്ചു. ആഴ്ചകള്‍ക്ക് മുമ്ബ് പാക് യുവതി സീമ ഹൈദര്‍ കാമുകൻ സച്ചിൻ മീണയെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെ ഉത്തർപ്രദേശ് സ്വദേശിനിയായ ഹിന്ദു യുവതി പാക്കിസ്ഥാനിലെത്തി കാമുകനെ വിവാഹം കഴിച്ച്…

    Read More »
  • Kerala

    വേളാങ്കണ്ണി തിരുന്നാൾ: കേരളത്തിൽ നിന്നുള്ള ട്രെയിൻ, ബസ് സമയവിവരങ്ങൾ

    വേളാങ്കണ്ണി ബസിലിക്കയിലെ തിരുനാള്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും.30 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ബസിലിക്ക ദേവാലയത്തില്‍ രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും. തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിനു രാവിലെ ആറിന് തിരുനാള്‍ കുര്‍ബാന രൂപത അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. എല്‍. സഹായരാജിന്‍റെ കാര്‍മികത്വത്തില്‍ നടക്കും.വൈകുന്നേരം ആറിന് തിരുനാള്‍ കൊടിയിറക്കം നടക്കും. വേളാങ്കണ്ണി ട്രെയിൻ എറണാകുളത്ത് നിന്ന് കൊല്ലം വഴി വേളാങ്കണ്ണിയിലേക്ക് ആഴ്ചയില്‍ രണ്ടു വീതം ട്രെയിൻ സര്‍വീസുകള്‍ ലഭ്യമാണ്.തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 എറണാകുളത്തുനിന്ന് പുറപ്പെടുകയും പിറ്റേന്ന് രാവിലെ 5.50 ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരുകയും, ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ട്  പിറ്റേദിവസം ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും. എറണാകുളത്ത് നിന്ന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ വഴിയാണ് സര്‍വീസ്. വേളാങ്കണ്ണി കെഎസ്ആർടിസി ബസ് സർവീസ് ചങ്ങനാശേരി-പഴനി-വേളാങ്കണ്ണി (കെഎസ്ആർടിസി നോൺ എസി സൂപ്പർ എക്‌സ്പ്രസ്…

    Read More »
  • Health

    കടുത്ത മദ്യപാനികളെ കൊതുകുകള്‍ കൂടുതല്‍ കടിക്കുന്നു, ചിലരെ കൊതുകുകള്‍ കൂടുതൽ കടിക്കുന്നതിന്റെ  കാരണങ്ങള്‍ എന്താണ്…?

         ചിലരെ കൊതുകുകൾ വട്ടമിട്ട് ആക്രമിക്കുന്നത് കണ്ടിട്ടില്ലേ…? മറ്റുള്ളവരേക്കാള്‍ കൂടുതല്‍  കടിയേല്‍ക്കുന്നത് അവർക്കായിരിക്കും. വൃത്തിയുടെ അഭാവം മൂലമാണ് ഇതെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാലും, ആരോഗ്യമുള്ള ഓരോ വ്യക്തിയിലും ഈ പ്രശ്‌നം പ്രത്യക്ഷപ്പെടാം, ഇതിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്. കൊതുക് കടിയുടെ കാരണങ്ങള്‍ ശരീര താപനില മറ്റുള്ളവരെ അപേക്ഷിച്ച് ശരീര താപനില കൂടുതലുള്ള ആളുകള്‍ക്ക് പലപ്പോഴും കൊതുകുകള്‍ കൂടുതല്‍ കടിക്കാറുണ്ട്. ഉയര്‍ന്ന താപനില കാരണം ശരീരം കൂടുതല്‍ വിയര്‍ക്കുന്നു. കൊതുകുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ലാക്റ്റിക് ആസിഡ് വിയര്‍പ്പില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഉപാപചയ നിരക്ക് നമ്മുടെ ശരീരം ഓക്‌സിജന്‍ സ്വീകരിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലേക്ക് കൊതുകുകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ശരീരം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കൊതുക് കടിയേല്‍ക്കാം. ഗര്‍ഭകാലത്ത് ശരീരത്തില്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ സ്ത്രീകളില്‍ കൊതുക് കടി കൂടുതലായി…

    Read More »
  • Kerala

    കണ്ണൂരില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്, ഒരാളുടെ പോക്കറ്റില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

       മാരകമയക്കു മരുന്നുകൾ ഉപയോഗിച്ച ശേഷം വാഹനങ്ങളിൽ ചീറിപ്പായുന്നവരെ കാത്തിരിക്കുന്നത് മരണമാണെന്ന് ഓരോ ദിവസവും  നടക്കുന്ന അപകട മരണങ്ങൾ വ്യക്തമാക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിക്ക് കണ്ണൂര്‍ തളാപ്പില്‍ എ.കെ.ജി ആശുപത്രിക്ക് സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് കാസര്‍കോട്ടെ യുവാക്കള്‍ മരിച്ച സംഭവത്തിലും വഴിത്തിരിവ്. യുവാക്കളില്‍ ഒരാളുടെ പോക്കറ്റില്‍ നിന്ന് എംഡിഎംഎ മയക്കുമരുന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ലത്തീഫിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ലത്തീഫ് (23), സുഹൃത്ത് മനാഫ് (24) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ ഇരുവരും തത്ക്ഷണം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇതോടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൊലീസ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ടം നടപടികള്‍ നടത്തിയത്. മരിച്ച യുവാക്കള്‍ മയക്കുമരുന്ന്…

    Read More »
  • Movie

    കൽപ്പനയുടെ മകൾ ശ്രീസംഖ്യ  ഉർവ്വശി ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക്, രവീന്ദ്ര ജയൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ അടൂരിൽ ആരംഭിച്ചു

         തോബിയാസ് എന്ന കഥാപാത്രത്തെ  മിനി സ്ക്രീൻ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. സീരിയലുകളിലൂടെ സിനിമാ രംഗത്തെത്തി പിന്നീട് ബിഗ്‌ സ്ക്രീനിൽ ഏറെ തിരക്കുള്ള നടനായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജയൻ ചേർത്തല എന്ന പേരിൽ അറിയപ്പെടുന്ന രവീന്ദ്ര ജയൻ. കലാരംഗത്ത് അഭിനയത്തിനു പുറമേ  സംവിധാന രംഗത്തേക്കു കൂടി ഇപ്പോൾ ചുവടു വയ്ക്കുകയാണ് ജയൻ. തൻ്റെ യഥാർത്ഥ പേരായ രവീന്ദ്ര ജയൻ എന്ന പേരിലാണ് ജയൻ  ആദ്യചിത്രം ഒരുക്കുന്നത്. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടൂരിൽ ആരംഭിച്ചു . ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. ഉർവ്വശിയാണ് ആദ്യ സീനിൽ അഭിനയിച്ചത്. സ്കൂൾ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാർത്ഥികളുടെ സൗഹൃദത്തിൻ്റേയും ബന്ധങ്ങളുടേയും കഥ നർമ്മവും ത്രില്ലറും കോർത്തിണത്തി പറയുകയാണ്. സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖ ടീച്ചറെ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടി ഉർവ്വശിയാണ്‌.…

    Read More »
  • Food

    ഓണസദ്യ: 27 വ്യത്യസ്‍ത തരം കറികളും മധുരപലഹാരങ്ങളും  അടങ്ങിയ പരമ്പരാഗത ഓണവിഭവങ്ങളെ കുറിച്ച് വിശദമായി അറിയൂ

        ഇന്ന് അത്തം. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണത്തിന് ഇനി 9 നാൾ. ഓണത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. 60-ലധികം ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ 27 വ്യത്യസ്‍ത തരം കറികളും മധുരപലഹാരങ്ങളും മറ്റും അടങ്ങിയതാണ് പരമ്പരാഗത ഓണസദ്യ. സദ്യയിൽ ഉൾപ്പെട്ടിരിക്കുന്ന വിഭവങ്ങളെകുറിച്ച് വിശദമായി പരിശോധിക്കാം. പപ്പടം പപ്പടം ഇല്ലാതെ ഒരു ഓണസദ്യ അപൂർണമാണ്. ഉഴുന്ന് പൊടി കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഉപ്പേരി സദ്യയിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ഉപ്പേരി അല്ലെങ്കിൽ ബനാന ചിപ്‌സ്. ഓണസദ്യയിൽ സാധാരണയായി ഒരു പിടി ഉപ്പേരി വിളമ്പുന്നു. ശർക്കര വരട്ടി ഉപ്പേരിയുടെ മധുരമായ പതിപ്പാണ് ശർക്കര വരട്ടി. ഏലക്കായ, ജീരകം, ഇഞ്ചി എന്നിവ ചേർത്ത് വറുത്ത വാഴപ്പഴം ശർക്കര സിറപ്പിൽ പൊതിഞ്ഞതാണ് ഇത്. ഇഞ്ചി കറി ഇഞ്ചി, പുളി, ശർക്കര എന്നിവ കൊണ്ടാണ് ഇഞ്ചി കറി ഉണ്ടാക്കുന്നത്. തിരുവോണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മലയാളി വീടുകളിൽ ആദ്യമായി തയ്യാറാക്കുന്ന വിഭവങ്ങളിൽ ഒന്നാണിത്. മാങ്ങ കറി…

    Read More »
  • India

    ഗവര്‍ണറുടെ പേര് ആര്‍.എൻ.രവി എന്നല്ല ആര്‍എസ്‌എസ് രവിയെന്നാക്കണമെന്ന് ഉദയനിധി സ്റ്റാലിൻ

    ചെന്നൈ:നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കാത്ത ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനുമായി മുഖ്യമന്ത്രി എ കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ പേര് ആര്‍.എൻ.രവി എന്നല്ല ആര്‍എസ്‌എസ് രവിയെന്നാക്കണമെന്ന് ഉദയനിധി തുറന്നടിച്ചു. തമിഴ്നാട്ടില്‍ ഗവര്‍ണര്‍ – ഡിഎംകെ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ഉദയനിധി കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.ഗവര്‍ണര്‍ ധൈര്യമുണ്ടെങ്കില്‍ തമിഴ്നാട്ടില്‍ മത്സരിച്ച്‌ ജയിക്കണം. ഡിഎംകെയുടെ സാധാരണ പ്രവര്‍ത്തകനെ എതിരാളിയായി നിര്‍ത്താം. ഗവര്‍ണര്‍ക്ക് പോസ്റ്റുമാന്റെ പണി മാത്രമാണുള്ളത്. മുഖ്യമന്ത്രി പറയുന്നത് മാത്രം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ മതി. നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടില്‍ പറഞ്ഞാല്‍ ചെരുപ്പ് കൊണ്ട് അടി കിട്ടുമെന്നും ഉദയനിധി പറഞ്ഞു. അതേസമയം നീറ്റ് പരീക്ഷയ്ക്കെതിരെ ഡിഎംകെ ഇന്ന് സംസ്ഥാന വ്യാപകമായി നിരാഹാര സമരം സംഘടിപ്പിച്ചു. പാര്‍ട്ടിയുടെ യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങളും ഡോക്ടര്‍മാരുടെ സംഘടനയുമാണ് ജില്ലാ ആസ്ഥാനങ്ങളിലെ സമരത്തില്‍ പങ്കെടുത്തത്. ചെന്നൈയിലെ യോഗത്തില്‍ മന്ത്രിമാരായ ദുരൈമുരുകൻ , ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീറ്റ് വിരുദ്ധ ബില്ലിന്…

    Read More »
  • India

    യോഗി ആദിത്യനാഥിന്റെ കാലിൽ വീണ് രജനികാന്ത്; തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം

    ലക്നൗ: ‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദര്‍ശിച്ച്‌ നടൻ രജനികാന്ത്. വസതിയില്‍ വച്ച്‌ യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊട്ട് രജനി അനുഗ്രഹം വാങ്ങുകയും ചെയ്തു.ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ‘ജയിലര്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് താരം ഉത്തര്‍പ്രദേശിലെത്തിയത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചു. കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിലും രജനി ദര്‍ശനം നടത്തിയിരുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്‌ണനുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഋഷികേശില്‍ ദയാനന്ദ സ്വാമി ആശ്രമത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ജയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആത്മീയ യാത്രയിലാണ് അദ്ദേഹം. സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങളും ബദരീനാഥ് ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.   അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടുവണങ്ങിയ നടന്‍ രജനികാന്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. രജനികാന്തിന്‍റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍…

    Read More »
Back to top button
error: