ആഗസ്റ്റ് 20 മുതൽ 31വരെ 11 ദിവസം നീളുന്ന ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളാണ് എമിറേറ്റ്സ് തുടങ്ങിയിരിക്കുന്നത്.പേപ്പർ വാഴയിലയിലാണ് സദ്യ.എമിറേറ്റ്സിലെ മലയാളി പാചക വിദഗ്ധരാണ് സദ്യ ഒരുക്കാൻ നേതൃത്വം നൽകുന്നത്.
ദുബായ് – തിരുവനന്തപുരം, ദുബായ്- കൊച്ചി വിമാനങ്ങളിൽ അത്തം (ഞായർ) മുതൽ സദ്യയുണ്ട്. ഉച്ചയ്ക്കും രാത്രിയിലും ആണ് സദ്യ. അതിരാവിലെ യാത്ര ചെയ്യുന്നവർക്ക് സദ്യ ഉണ്ടാവില്ല.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി സീറ്റുകളിൽ സദ്യ ലഭിക്കും.ഫസ്റ്റ് ക്ലാസിൽ നോൺ വെജിറ്റേറിയൻ വേണ്ടവർക്ക് 2 ഓപ്ഷൻ ഉണ്ട്. ആലപ്പുഴ ചിക്കൻ കറി അല്ലെങ്കിൽ മട്ടൺ പെപ്പർ ഫ്രൈ.
ഉപ്പേരി, ശർക്കരവരട്ടി, കൊണ്ടാട്ടം മുളക്, കുത്തരി, കാളൻ, വെള്ളരിക്ക പച്ചടി, പുളിയിഞ്ചി, എരിശേരി, കൂട്ട് കറി, പഴം, പപ്പടം, മാങ്ങാ അച്ചാർ, അവിയൽ, സാമ്പാർ, കൂട്ടുകറി, കാരറ്റും പയറും ചേർന്ന തോരൻ എന്നിവയാണ് സദ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പാലടയും
ദിവസവും 2000 പേർക്കാണ് സദ്യ തയ്യാറാക്കുക.ഒരു വിമാനത്തിൽ 250 യാത്രക്കാരാണ് ഉള്ളത്.അതെ,ഇനി ഭൂമിയിൽ വെച്ച് മാത്രമല്ല, ആകാശത്ത് വെച്ചും ഓണം അനുഭവിക്കാം.