Month: August 2023
-
Kerala
തൃശൂരിൽ റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ഷോക്കേറ്റു മരിച്ചു
തൃശൂർ : അരിമ്ബൂരില്‍ റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ഷോക്കേറ്റു മരിച്ചു.മനക്കൊടി ആശാരി മൂല സ്വദേശി പുളിക്കപറമ്ബില്‍ രാഘവന്‍റെ മകൻ ഉണ്ണികൃഷ്ണനാണ് (65) മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്ബില്‍ വെള്ളം നനക്കാൻ പോയതായിരുന്നു ഉണ്ണികൃഷ്ണൻ. മോട്ടോര്‍ ഓണ്‍ ചെയ്യാനായി മോട്ടോര്‍ ഷെഡില്‍ കയറിയപ്പോള്‍ സര്‍വീസ് വയറില്‍ നിന്ന് ഷോക്കേറ്റതായാണ് സംശയിക്കുന്നത്. വെള്ളം നനയ്ക്കാൻ പോയ ഉണ്ണികൃഷ്ണനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ ഭാര്യയാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് ഉണ്ണികൃഷ്ണനെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ നിന്നാണ് എസ്‌ഐ ആയി ഉണ്ണികൃഷ്ണൻ വിരമിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read More » -
Kerala
പ്രതിക്ക് പിന്നാലെ ഓടിയ പോലീസുകാരന്റെ കാലെടിഞ്ഞു
കൊച്ചി:മോഷണ കേസ് പ്രതിയായ ബംഗാളിക്ക് പിന്നാലെ ഓടിയ പോലീസുകാരന്റെ കാലെടിഞ്ഞു.മോഷ്ടാവ് ബോസ്റ്റൽ സ്‌കൂള്‍ പരിസരത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെ ഓടിയപ്പോഴായിരുന്നു സംഭവം. പെരുമ്ബാവൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ എം കെ നിഷാദിനാണ് പരിക്കേറ്റത്.അല്ലപ്രയിലെ മോഷണക്കേസില്‍ റിമാന്‍ഡ് ചെയ്ത ലോഹിൽ മണ്ഡൽ എന്ന പ്രതിയെ ജയിലിനു സമീപത്തെ ബോസ്റ്റല്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. 21 വയസ്സില്‍ താഴെ പ്രായമുള്ളയാളായതിനാലാണ് ബോസ്റ്റല്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നത്. പോലീസ് ജീപ്പില്‍ നിന്ന് ഇറക്കി കൈവിലങ്ങ് അഴിച്ചയുടന്‍ പ്രതി ഓടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയപ്പോള്‍ പ്രതി സമീപത്തെ മതിലിലേക്ക് കയറി. മതിലില്‍ കയറി പ്രതിയെ പിടികൂടുന്നതിനിടയിൽ താഴെ വീണാണ് നിഷാദിന് പരിക്കേറ്റത്. ലോഹില്‍ മണ്ഡലിനെ പിന്നീട് റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
കേസെടുത്തില്ല ; യുവാവ് പോലീസ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നുകളഞ്ഞു
തിരുവനന്തപുരം:മര്‍ദനമേറ്റ് പരിക്കുകളുമായി പരാതി പറയാൻ എത്തിയ യുവാവ് പോലീസ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നുകളഞ്ഞു.അമ്ബൂരി സ്വദേശി നോബി തോമസാണ്(40) വെള്ളറട പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് പൂട്ടിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അമ്ബൂരിയില്‍ വച്ച് രണ്ടുപേര്‍ തന്നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതി പറയാനായി ശനിയാഴ്ച രാവിലെ നോബി വെള്ളറട പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയില്‍ ചികിത്സതേടാൻ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഉടനെ കേസെടുക്കണമെന്നും ആശുപത്രിയില്‍ പോലീസുകാര്‍ കൂടി വരണമെന്നും ഇയാള്‍ പറഞ്ഞു.ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോകാൻ പോലീസ് നോബിയോടു പറഞ്ഞെങ്കിലും ഇതു വകവയ്‌ക്കാതെ റോഡിലെത്തിയ ഇയാള്‍ ഗേറ്റ് വലിച്ചടച്ചശേഷം ബൈക്കില്‍ ആശുപത്രിയിലേക്കു പോയി. പിന്നീട് വൈകീട്ടോടെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഇയാള്‍ പുതിയ താഴ് ഉപയോഗിച്ച് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയശേഷം ബൈക്കില്‍ കടന്നുകളയുകയായിരുന്നു. അരമണിക്കൂറോളം ഗേറ്റ് അടഞ്ഞുകിടന്നതിനാല്‍ സ്‌റ്റേഷനില്‍ എത്തിയവര്‍ക്ക് അകത്തു കടക്കാൻ സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പോലീസുകാര്‍ അറിഞ്ഞതുമില്ല. നാട്ടുകാരാണ്…
Read More » -
NEWS
ടേപ്പ് വേം സാന്നിധ്യം; പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കരുത്
പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കണമെന്നാണ് പറയാറുള്ളതെങ്കിലും ഇന്നിന്റെ ലോകത്ത് അങ്ങനെ ചെയ്താൽ നമ്മൾ ആയുസ്സെത്താതെ ചത്തു പോകുകയേ ഉള്ളൂ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പച്ചക്കറികളിലധികവും മാരക കീടനാശിനികൾ അടിച്ച് വരുന്നവയാണ്.എന്നാൽ അതല്ലാതെ തന്നെ വേറെയും ചില കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ചില പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണ്. കാബേജ് വേവിക്കാതെ കഴിച്ചാല്‍ അവയിലുള്ള ടേപ്പ് വേമുകളും(വിര) അവയുടെ മുട്ടയും നമ്മള്‍ അകത്താക്കും. ഇത് ദഹനപ്രശ്‌നങ്ങളടക്കം പല അസ്വസ്ഥതകളുമുണ്ടാക്കും. ഇതുപോലെതന്നെയാണ് കാപ്‌സിക്കവും. കാപ്‌സിക്കം മുറിച്ച് അവയുടെ ഞെട്ടും വിത്തുകളും നീക്കം ചെയ്തശേഷം വേവിച്ചുവേണം കഴിക്കാന്‍. ഇതിലും ടേപ്പ് വേമിന്റെ മുട്ടകള്‍ ഉണ്ടായേക്കാം. ടേപ്പ് വേം സാന്നിധ്യം ഉണ്ടായേക്കാവുന്നതിനാല്‍ വേവിക്കാതെ കഴിക്കരുതെന്ന് പറയുന്ന മറ്റൊരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങാക്കുരുവില്‍ ധാരാളം ടേപ്പ് വേമുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവ വേവിച്ച് മാത്രമേ കഴിക്കാവൂ. മറ്റൊന്ന് ചേമ്ബിലയാണ്. ഇവയില്‍ ഓക്‌സലേറ്റ് അഥവാ ഓക്‌സാലിക് ആസിഡിന്റെ അളവ് കൂടുതലായതിനാല്‍ തൊണ്ടയ്ക്കും മറ്റും അസ്വസ്ഥത ഉണ്ടായേക്കാം. അതുകൊണ്ട് ചൂടുവെള്ളത്തിലിട്ട് കഴുകിയ ശേഷം മാത്രമേ…
Read More » -
Crime
ഭാര്യയോട് പ്രതികാരം ചെയ്യാൻ എട്ടുവയസുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
എട്ടുവയസുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.ഹൈദരാബാദിലാണ് സംഭവം.ഹൈദരാബാദ് സ്വദേശി കുണ്ഡേതി ചന്ദ്രശേഖറാണ് മകള്‍ മോക്ഷജയെ കൊന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനായി കാറില്‍ കൊണ്ടുപോകുകയായിരുന്നു പ്രതി. ഇതിനിടെ വണ്ടി അപകടത്തില്‍പ്പെട്ടു.ഓടിക്കൂടിയ നാട്ടുകാർ സീറ്റില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്.അപകടത്തിൽ സംഭവിച്ചതാകാമെന്ന് കരുതി അവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മരിച്ചത് തന്റെ മകളാണെന്നും ദീര്‍ഘനാളുകളായി ഭാര്യ തന്നില്‍ നിന്ന് അകന്നുകഴിയുകയാണെന്നും ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു. മകളുടെ കൊലപാതകം ഭാര്യയ്ക്ക് നല്‍കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയായിട്ടാണ് താൻ കാണുന്നതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയും ഭാര്യയും ഒരേ കമ്ബനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെ ഇയാളുടെ ജോലി പോയി. ഇതോടെ വീട്ടില്‍ കലഹം പതിവായി. ഒടുവില്‍ യുവതി കുട്ടിയേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പ്രതി ഇടയ്ക്ക് സ്കൂളിലെത്തി മകളെ കാണാറുണ്ടായിരുന്നു. സംഭവ ദിവസം സ്കൂളില്‍ നിന്ന് മകളെ…
Read More » -
Kerala
നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതയിലെ വൈദ‍്യുതീകരണം 2024 മാര്‍ച്ച് മാസത്തോടെ പൂർത്തിയാകും
പാലക്കാട്:നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതയിലെ വൈദ‍്യുതീകരണം 2024 മാര്‍ച്ച് മാസത്തോടെ പൂർത്തിയാകുമെന്ന് റെയില്‍വേ അധികൃതര്‍.പാലക്കാട് ഡിവിഷൻ എക്സിക‍്യൂട്ടീവ് എൻജിനീയര്‍ സി.ആര്‍. രവീന്ദ്രന്‍റെ മേല്‍നോട്ടത്തിലാണ് വൈദ‍്യുതീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഷൊര്‍ണൂര്‍ മുതല്‍ നിലമ്ബൂര്‍ വരെയുള്ള 66 കിലോമീറ്ററാണ് വൈദ‍്യുതീകരണം. കാന്‍റിലിവര്‍ രീതിയിലാണ് വൈദ‍്യുതിക്കമ്ബികള്‍ കടന്നുപോവുക. ട്രാക്ഷൻ സബ്സ്റ്റേഷൻ മേലാറ്റൂരിലാണ് സ്ഥാപിക്കുന്നത്. വാടാനാംകുര്‍ശ്ശി, വാണിയമ്ബലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് സ്വിച്ചിങ് സ്റ്റേഷനുകള്‍. ഷൊര്‍ണൂര്‍ മുതല്‍ നിലമ്ബൂര്‍ വരെ 1204 തൂണുകളാണ് സ്ഥാപിക്കുക. 850ഓളം വൈദ‍്യുതിക്കാലുകള്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് കുഴികളുടെ നിര്‍മാണവും 200ഓളം തൂണുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ഓഫിസുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. 90 കോടി രൂപയാണ് പാത വൈദ‍്യുതീകരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ച 5.30നുള്ള നിലമ്ബൂര്‍-ഷൊറണൂര്‍ എക്സ്പ്രസ്സ് സാങ്കേതിക കാരണങ്ങളാല്‍ എറണാകുളം വരെ ഇപ്പോള്‍ നീട്ടാൻ സാധിക്കില്ലെന്നും വൈദ്യുതീകരണ ശേഷം മെമു ഓടുമ്ബോള്‍ പരിഗണിക്കുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ്, ഷൊര്‍ണൂര്‍-നിലമ്ബൂര്‍ എക്സ്പ്രസ് ട്രെയിനിന് കണക്ഷൻ ലഭിക്കുന്ന രീതിയിലായിരിക്കും ഓടുക. നിലമ്ബൂര്‍-ഷൊര്‍ണൂര്‍…
Read More » -
Kerala
പൂക്കൃഷിയില്‍ നൂറുമേനി വിളവെടുത്ത് മന്ത്രി പി പ്രസാദ്
ആലപ്പുഴ: ചേർത്തലയിലെ വസതിയില്‍ നടത്തിയ പൂക്കൃഷിയില്‍ നൂറുമേനി വിളവെടുത്ത് മന്ത്രി പി പ്രസാദ്. വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തില്‍ 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ടെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു കാണിക്കുക എന്ന ലക്ഷ്യതോടും കൂടിയാണ് താന്‍ പൂക്കൃഷി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പൂ കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റ് ബീന ആന്റണി, ചേര്‍ത്തല മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ചലച്ചിത്ര താരം അനൂപ് ചന്ദ്രന്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
Read More » -
India
നിറം മാറി കാവിയണിഞ്ഞ് വന്ദേഭാരത്
ചെന്നൈ:വന്ദേഭാരത് എക്സ്പ്രസ് ഇനി കാവി നിറത്തില്‍. നിലവിലുള്ള നീലയും വെള്ളയും നിറങ്ങള്‍ക്ക് പകരം കാവിയും ചാര നിറവുമാണ് ട്രെയിന് നൽകിയിരിക്കുന്നത്.ദേശീയപതാകയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് വിശദീകരണം. പുതിയ നിറമണിഞ്ഞ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ചെന്നൈയില്‍ പൂര്‍ത്തിയായി. ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയാണ് വന്ദേഭാരതിന്റെ കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. അതേസമയം കാവിവത്കരണത്തിന്റെ ലേറ്റസ്റ്റ് വേർഷനാണ് പുതിയ വന്ദേ ഭാരത് എന്ന് കോൺഗ്രസ് ആരോപിച്ചു.
Read More » -
NEWS
ഇന്ത്യൻ ദമ്പതികളെയും ആറ് വയസ്സുള്ള മകനേയും അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തി
ന്യുയോർക്ക്:ഇന്ത്യക്കാരായ ദമ്ബതിമാരെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37) ഭാര്യ പ്രതിഭ(35) മകൻ യഷ് എന്നിവരെയാണ് ബാള്‍ട്ടിമോറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കര്‍ണാടകയിലെ ദാവണ്‍ഗരെ സ്വദേശികളായ യോഗേഷും ഭാര്യയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എൻജിനീയര്‍മാരായി ജോലിചെയ്യുകയാണ്. കഴിഞ്ഞ ഒൻപതുവര്‍ഷമായി യോഗേഷ് അമേരിക്കയിലാണെന്നാണ് കുടുംബം പറയുന്നത്. ബാള്‍ട്ടിമോര്‍ പോലീസിന്റെ ഫോണ്‍കോളിലൂടെയാണ് സംഭവം അറിയുന്നതെന്നും മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറഞ്ഞതെന്നും കര്‍ണാടകയിലുള്ള ബന്ധുക്കള്‍ പ്രതികരിച്ചു. അതേസമയം യോഗേഷും പ്രതിഭയും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. ഇത്തരമൊരു കൃത്യത്തിന് കാരണമായത് എന്താണെന്നറിയില്ലെന്നും മൃതദേഹം നാട്ടിലെത്തിക്കാനായി സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
Read More » -
India
ഇനി കൂളായി തിരക്ക് നിയന്ത്രിക്കാം; ട്രാഫിക് പോലീസുകാര്‍ക്ക് ‘എസി ഹെല്‍മറ്റ്’
കനത്ത ചൂടിൽ ഗതാഗതം നിയന്ത്രിക്കേണ്ടി വരുന്ന ട്രാഫിക് പോലീസിന് രക്ഷയായി എസി ഹെൽമറ്റ്.ഗുജറാത്ത് പോലീസാണ് സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബാറ്ററിയില്‍ നിന്നാണ് ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നത്. ഓരോ എട്ട് മണിക്കൂറിലും ചാര്‍ജ്ജ് ചെയ്യേണ്ടതുണ്ട്.പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇത് സാധാരണ ഹെല്‍മെറ്റിനെയും പോലെ തലയെ സംരക്ഷിക്കാനും സഹായിക്കുന്നു. സാധാരണ ട്രാഫിക് പോലീസ് ഹെല്‍മെറ്റിനേക്കാള്‍ 500 ഗ്രാം ഭാരം അധികമുണ്ടെന്നു മാത്രം. അന്തരീക്ഷ വായു വലിച്ചെടുക്കുകയും അത് മുഖത്തേക്ക് തിരിച്ചുവിടുകയും താപനിലയും പൊടിയും കുറയ്ക്കുകയും ചെയ്യുന്ന തരത്തിലാണ് ഹെല്‍മെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നോയിഡ ആസ്ഥാനമായുള്ള കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമ്മാണം. എട്ട് മണിക്കൂറുകളോളം പൊരിവെയിലത്ത് പൊടിയും പുകയും ശ്വസിച്ചുകൊണ്ടുള്ള ട്രാഫിക് ഡ്യൂട്ടി ഇനി ഒരു പോലീസുകാരന്റെയും തലയ്ക്ക് ‘ചൂട്’ പിടിപ്പിക്കില്ല എന്നാണ് കമ്പനിയുടെ അവകാശവാദം.
Read More »