IndiaNEWS

ഗവര്‍ണറുടെ പേര് ആര്‍.എൻ.രവി എന്നല്ല ആര്‍എസ്‌എസ് രവിയെന്നാക്കണമെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ:നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കാത്ത ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനുമായി മുഖ്യമന്ത്രി എ കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ പേര് ആര്‍.എൻ.രവി എന്നല്ല ആര്‍എസ്‌എസ് രവിയെന്നാക്കണമെന്ന് ഉദയനിധി തുറന്നടിച്ചു.

തമിഴ്നാട്ടില്‍ ഗവര്‍ണര്‍ – ഡിഎംകെ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ഉദയനിധി കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.ഗവര്‍ണര്‍ ധൈര്യമുണ്ടെങ്കില്‍ തമിഴ്നാട്ടില്‍ മത്സരിച്ച്‌ ജയിക്കണം. ഡിഎംകെയുടെ സാധാരണ പ്രവര്‍ത്തകനെ എതിരാളിയായി നിര്‍ത്താം. ഗവര്‍ണര്‍ക്ക് പോസ്റ്റുമാന്റെ പണി മാത്രമാണുള്ളത്. മുഖ്യമന്ത്രി പറയുന്നത് മാത്രം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ മതി. നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടില്‍ പറഞ്ഞാല്‍ ചെരുപ്പ് കൊണ്ട് അടി കിട്ടുമെന്നും ഉദയനിധി പറഞ്ഞു.

Signature-ad

അതേസമയം നീറ്റ് പരീക്ഷയ്ക്കെതിരെ ഡിഎംകെ ഇന്ന് സംസ്ഥാന വ്യാപകമായി നിരാഹാര സമരം സംഘടിപ്പിച്ചു. പാര്‍ട്ടിയുടെ യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങളും ഡോക്ടര്‍മാരുടെ സംഘടനയുമാണ് ജില്ലാ ആസ്ഥാനങ്ങളിലെ സമരത്തില്‍ പങ്കെടുത്തത്. ചെന്നൈയിലെ യോഗത്തില്‍ മന്ത്രിമാരായ ദുരൈമുരുകൻ , ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കാത്ത ഗവര്‍ണര്‍ക്കും, നീറ്റ് പരീക്ഷ ഒഴിവാക്കാത്ത കേന്ദ്രത്തിനും എതിരെയായിരുന്നു ഡിഎംകെ പ്രതിഷേധം.

Back to top button
error: