Month: August 2023

  • Kerala

    മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

    പാലക്കാട്:മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.മീനാക്ഷിപുരം രാജാമാണിക്യം കോളനിയിലെ സംഗീത പാര്‍ഥിപന്‍ ദമ്ബതികളുടെ മകള്‍ 58 ദിവസം മാത്രം പ്രായമുള്ള സിഫിഷയാണ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരണമടഞ്ഞത്. ശനിയാഴ്ച അര്‍ധരാത്രിയോടെ അമ്മ മടിയിലിരുത്തി മുലപ്പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ താഴെ കിടത്തി ഉറക്കിയിരുന്നു.എന്നാല്‍ കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും പെട്ടെന്ന് അബോധാവസ്ഥയിലാകുകയും ചെയ്തതോടെ കുഞ്ഞിനെ  മീനാക്ഷിപുരത്തുനിന്നും ആംബുലന്‍സില്‍ ചിറ്റൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രഥാമിക നിഗമനം.

    Read More »
  • Kerala

    അമൃത ഭാരത്‌ പദ്ധതിയില്‍ കോട്ടയത്ത് ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും

    കോട്ടയം:അമൃത ഭാരത്‌ പദ്ധതിയില്‍ ജില്ലയിൽ നിന്നും രണ്ടു റയിൽവെ സ്റ്റേഷനുകൾ.ചങ്ങനാശ്ശേരിക്കൊപ്പം ഏറ്റുമാനൂരുമാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമുകളുടെ നവീകരണം എസ്‌കലേറ്ററുകള്‍, ലിഫ്‌റ്റുകള്‍, ആധുനിക രീതിയിലുള്ള സന്ദര്‍ശകരുടെ വിശ്രമകേന്ദ്രം കഫറ്റീരിയ, വിശാലമായ പാര്‍ക്കിങ്‌ ഏരിയാ, ദിശാ ബോര്‍ഡുകള്‍ തുടങ്ങിയതെല്ലാം പദ്ധതിയുടെ ഭാഗമായി സ്‌റ്റേഷനില്‍ വരും. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാലരുവി എക്‌സ്‌പ്രെസ്‌ ട്രെയിനു സ്‌റ്റോപ്പ്‌ അനുവദിച്ചിരുന്നു.കഴിഞ്ഞ ദിവസം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്‌. എം. ശര്‍മ്മ ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്‌തു. വഞ്ചിനാട്‌ എക്‌സ്‌പ്രസ്‌, എറണാകുളം കായംകുളം മെമു എന്നിവയ്‌ക്കും സ്‌റ്റേഷനില്‍ സ്‌റ്റോപ്പ്‌ അനുവദിക്കണമെന്ന്‌ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Read More »
  • Kerala

    പരീക്ഷ കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

    വടക്കഞ്ചേരി:പരീക്ഷ കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു.വടക്കഞ്ചേരി പുതുക്കോട് പാട്ടോല ലക്ഷംവീട്ടില്‍ ഹക്കീം – ഷമീറ ദമ്ബതികളുടെ മകന്‍ റൈഹാന്‍ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അപ്പക്കാട് കാരാട്ട് കുളത്തിലായിരുന്നു അപകടം.പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കുളിക്കാന്‍ ഇറങ്ങിയ റൈഹാന്‍ കുളത്തില്‍ മുങ്ങിപ്പോയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. പുതുക്കോട് സര്‍വജന സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

    Read More »
  • Kerala

    ആലുവയില്‍ വാഹനമിടിച്ചു രണ്ടു സ്ത്രീകള്‍ മരിച്ചു

    കൊച്ചി:ആലുവയില്‍ വാഹനമിടിച്ചു രണ്ടു സ്ത്രീകള്‍ മരിച്ചു.ആലുവ അത്താണി കാംകോയ്ക്കു മുന്നില്‍ രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. കാംകോയിലെ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണു മരിച്ചത്. ഇവര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കാം കോയിലെ കാൻ്റീൻ ജീവനക്കാരാണ് മരിച്ച സ്ത്രീകൾ. കാം കോയിലേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ തെറിച്ചുവീണു. വാഹനത്തിനടിയില്‍ പെട്ട ഒരാളെ പിക്കപ്പ് വാൻ അൻപത് മീറ്ററോളം വലിച്ചുകൊണ്ടുപോയി. വാഹനത്തിന്റെ ഡ്രൈവര്‍ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ച രണ്ടുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    ഓണത്തെ വരവേല്‍ക്കാൻ നാടൊരുങ്ങി

    ഓണത്തെ വരവേല്‍ക്കാൻ നാടൊരുങ്ങുന്നു.തൃപ്പൂണിത്തുറയിൽ അത്തച്ചമയാഘോഷങ്ങളുമായി ഓണത്തിന് തുടക്കമായതോടെ നാടൊട്ടുക്കുള്ള ക്ലബുകളുടെയും മറ്റ് സംഘടനകളുമൊക്കെ ഓണാഘോഷ പരിപാടികള്‍ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഓണാഘോഷത്തിന് രുചി പകരാൻ ഉപ്പേരി വിപണിയും ഓഫറുകളുമായി ഗൃഹോപകരണ, വസ്ത്ര വ്യാപാര കേന്ദ്രങ്ങളും സജീവമായിക്കഴിഞ്ഞു.പലചരക്ക് – പച്ചക്കറി വ്യാപാരികളും ഓണം അടുത്തതോടെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പിന്റെയും കണ്‍സ്യൂമര്‍ ഫെഡി‍െൻറയും ഓണച്ചന്തകള്‍, സപ്ലൈകോ ഓണംമേളകള്‍, പായസം മേളകള്‍, വഴിയോരക്കച്ചവടം എന്നിവയൊക്കെയായി വരും ദിവസങ്ങളില്‍ ഓണവിപണി കൂടുതല്‍ ഉഷാറാകും.ഓണവിപണിയില്‍ താരം വസ്ത്ര വിപണി തന്നെയാണ്.പുത്തൻ സ്റ്റോക്കുകളുമായാണ് വസ്ത്ര വിപണി ഒരുങ്ങിയിരിക്കുന്നത്.

    Read More »
  • Kerala

    ഗുരുവായൂരപ്പന് വഴിപാടായി ഈക്കോ സെവൻ സീറ്റര്‍ വാഹനം 

    ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മാരുതിയുടെ പുതിയ മോഡല്‍ ഈക്കോ സെവൻ സീറ്റര്‍ വാഹനം. ബംഗളൂരുവില്‍ ഐ.ടി സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി അഭിലാഷാണ് വാഹനം സമര്‍പ്പിച്ചത്. ഇന്നലെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനട സത്രം ഗേറ്റിന് സമീപം നടന്ന ചടങ്ങില്‍ അഭിലാഷില്‍ നിന്നും ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്ബൂതിരിപ്പാട് വാഹനം എറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ടി.രാധിക, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ഇൻ ചാര്‍ജ് എം.രാധ, അസി.മാനേജര്‍മാരായ എ.വി. പ്രശാന്ത്, പി.വി. സത്യൻ എന്നിവര്‍ സന്നിഹിതരായി.

    Read More »
  • Kerala

    പത്തനംതിട്ട – മൈസൂർ  സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർബസ്

    പത്തനംതിട്ടയിൽ നിന്ന് 06:00 pm ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ മൈസൂർ (07:00 am) ന് എത്തിച്ചേരുകയും, മൈസൂരിൽ  നിന്ന് അന്നേ ദിവസം 06:00 pm ന് പത്തനംത്തിട്ടയിലേക്ക് തിരിക്കുകയും ചെയ്യുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം: പത്തനംതിട്ട▶️മൈസൂർ പത്തനംതിട്ട.      -06:00 pm കോട്ടയം              -07:15pm മൂവാറ്റുപുഴ         – 08:21pm തൃശ്ശൂർ                  -10:16 pm പെരിന്തൽമണ്ണ  -11:35 pm താമരശ്ശേരി         – 01:00 am ബത്തേരി             -05:01 am മൈസൂർ.             – 07:10 am മൈസൂർ▶️പത്തനംതിട്ട മൈസൂർ.              – 18:00 pm ബത്തേരി       …

    Read More »
  • India

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

    ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സുഹൃത്തിന്റെ മകളായ 14കാരി വിദ്യാര്‍ഥിനിയെ 2020 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇയാൾ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇക്കാര്യം ഉദ്യോഗസ്ഥൻ ഭാര്യയോട് തുറന്നുപറഞ്ഞു.പിന്നാലെ ഭാര്യ മകനെ മെഡിക്കല്‍ ഷോപ്പില്‍ വിട്ട് മരുന്നു വാങ്ങിപ്പിക്കുകയും വീട്ടില്‍ വെച്ചുതന്നെ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പോക്സോ അടക്കം വിവിധ വകുപ്പ് പ്രകാരമാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    പാലിന് രണ്ടു രൂപ വീതം അധികം;ഓണ സമ്മാനമായി കർഷകർക്ക് മില്‍മ നല്‍കുന്നത് 4.2 കോടി രൂപ

    കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മില്‍മ നല്‍കുന്നത് 4.2 കോടി രൂപ.ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതം അധിക വിലയായി നല്‍കിയാണ് മില്‍മയുടെ ഓണക്കൈനീട്ടം. ജൂലൈ മാസത്തില്‍ സംഘങ്ങള്‍ വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 4.2 കോടി രൂപയാണ് മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്കായി കൈമാറുന്നത്.അധികമായി നല്‍കുന്ന വിലകൂടി കണക്കാക്കുമ്ബോള്‍ മില്‍മ ആഗസ്റ്റ് മാസത്തില്‍ നല്‍കുന്ന ശരാശരി പാല്‍വില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലു മാസത്തില്‍ നടത്തിയ 6.26 കോടിയുടെ അധിക കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് ഇപ്പോള്‍ അധിക പാല്‍ വില നല്‍കുന്നത്. വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ തന്നെ ഇത്തരം സഹായങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ പറഞ്ഞു.

    Read More »
  • Kerala

    കേരളത്തിൽ ഓടുന്ന ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു;സർവീസുകളിലും മാറ്റം

    തിരുവനന്തപുരം:കേരളത്തിലോടുന്ന  ട്രെയിനുകള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. മംഗളൂരു –- തിരുവനന്തപുരം മലബാര്‍എക്സ്പ്രസിന് (ട്രെയിൻ നമ്ബര്‍ 16629 -16630) 22 മുതല്‍ പട്ടാമ്ബിയിലും ചണ്ഡീഗഡ് – കൊച്ചുവേളി കേരള സമ്ബര്‍ക്ക് ക്രാന്തി എക്സ്പ്രസിന് 23 മുതല്‍ തിരൂരിലും സ്റ്റോപ്പ് അനുവദിച്ചു. ജാംനഗര്‍ – തിരുനെല്‍വേലി ദ്വൈവാര എക്സ്പ്രസിന് 21 മുതല്‍ തിരൂരില്‍ സ്റ്റോപ്പ് ഉണ്ടാകും. ഗാന്ധിധാം – തിരുനെല്‍വേലി പ്രതിവാര ഹംസഫര്‍ എക്സ്പ്രസ് കണ്ണൂരില്‍ 28 മുതല്‍ നിര്‍ത്തും. കൊച്ചുവേളി – യശ്വന്ത്പൂര്‍ പ്രതിവാര എക്സ്പ്രസിന് 25 മുതല്‍ തിരുവല്ല സ്റ്റേഷനിലും എറണാകുളം – ഹാതിയ ധര്‍ത്തി അബ പ്രതിവാര എക്സ്പ്രസിന് 28 മുതല്‍ ആലുവയിലും ഗുരുവായൂര്‍ -ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന് 24 മുതല്‍ പറവൂരിലും നാഗര്‍കോവില്‍ – മംഗലാപുരം – പരശുറാം എക്സ്പ്രസിന് 25 മുതല്‍ ചെറുവത്തൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. പാലക്കാട് -തിരുനെല്‍വേലി പാലരുവി എക്സ്പ്രസിന് 21 മുതല്‍ തെന്മല സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു. ഇതോടൊപ്പം എറണാകുളം വേളാങ്കണ്ണി…

    Read More »
Back to top button
error: