Month: August 2023
-
Tech
ചന്ദ്രോപരിതലത്തിലേക്ക് ചന്ദ്രയാൻ 3; വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ്
ശ്രീഹരിക്കോട്ട: 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന് പേടകം ഇന്ന് വൈകീട്ട് ചന്ദ്രോപരിതലം തൊടും. ചന്ദ്രയാൻ 3 ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണ്. വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.44 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ്…
Read More » -
India
യൂട്യൂബില്‍ നോക്കി വീട്ടില്‍ തന്നെ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു
ചെന്നൈ:യൂട്യൂബില്‍ നോക്കി വീട്ടില്‍ തന്നെ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു.കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം ലോകനായകിയാണ് (27) പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം മൂലം മരിച്ചത്. സംഭവത്തില്‍ മദേഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവ് മുൻകെെയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് തന്നെ യുവതി മരിച്ചതായി ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറാണ് പൊലീസിന് വിവരമറിയിച്ചത്. പൊലീസ് അന്വേഷണത്തിലാണ് യൂട്യൂബ് നോക്കി മദേഷ് തന്നെ വീട്ടിൽ പ്രസവമെടുക്കുക്കയായിരുന്നെന്ന് മനസ്സിലായത്.സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.
Read More » -
NEWS
കുവൈത്തിൽനിന്ന് നാടുകടത്തുന്നവരുടെ എണ്ണം വർധിക്കുന്നു; ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നാടുകടത്തുന്നവരുടെ എണ്ണം വർധിക്കുന്നു. താമസ കുടിയേറ്റ നിയമം ലംഘിക്കുന്ന പ്രവാസികൾ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, തൊഴിൽ നിയമലംഘകർ, ലഹരി കച്ചവടം, രാജ്യദ്രോഹ കുറ്റം എന്നീ നിയമലംഘനങ്ങളിൽ പിടിക്കപ്പെടുന്നവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയാണ് പതിവ്. ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി. പ്രതിദിനം ശരാശരി 108 പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ അതിവേഗം തുടരുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി അഡ്മിനിസ്ട്രേറ്റീവ് തീരുമാന പ്രകാരം നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകളുമുണ്ട്. ഒളിവിൽ കഴിയുന്ന 100,000 നിയമലംഘകരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ പരിശോധന ക്യാമ്പയിനുകൾ ആരംഭിക്കും. 2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കടക്കാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി മയക്കുമരുന്ന് പ്രൊമോട്ടർമാരെയും ഉപയോഗിക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും…
Read More » -
Sports
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദം: “ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന് ടീമിലെടുത്തവരെ മോശക്കാരാക്കരുത്”; സഞ്ജു ആരാധകർക്കുനേരെ ഒളിയമ്പെയ്ത് അശ്വിന്‍
ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇന്ത്യക്കായി ഒറ്റ ഏകദിനത്തിൽ പോലും കളിച്ചിട്ടില്ലാത്ത തിലക് വർമയെ ഏഷ്യാ കപ്പ് ടീമിലെടുക്കുകയും ഏകദിനത്തിൽ മോശം റെക്കോർഡുള്ള സൂര്യകുമാർ യാദവിനെ ടീമിൽ നിലനിർത്തുകയും ചെയ്തപ്പോൾ ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള മലയാളി താരം സഞ്ജു സാംസണെ റിസർവ് താരമായാണ് ഉൾപ്പെടുത്തിയത്. അതുപോലെ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന് പകരം സെലക്ടർമാർ അക്സർ പട്ടേലിനാണ് ഏഷ്യാ കപ്പ് ടീമിൽ അവസരം നൽകിയത്. ഇതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കാണ് അശ്വിൻ തൻറെ യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയത്. ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിൻറെ പേരിൽ ടീമിലെടുത്ത താരങ്ങളെ ആരാധകർ മോശക്കാരായി ചിത്രീകരിക്കരുതെന്ന് അശ്വിൻ പറഞ്ഞു. ഇന്ത്യയെ പോലെ വലിയൊരു രാജ്യത്തു നിന്ന് ഒരു ടീം സെലക്ട് ചെയ്യുമ്പോൾ ചിലപ്പോൾ ചില നിർണായക താരങ്ങൾ ഒഴിവാക്കപ്പെട്ടേക്കാം. പക്ഷെ അപ്പോഴും നിങ്ങളുടെ ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിൻറെ പേരിൽ ടീമിലെടുത്ത മറ്റ് താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്.…
Read More » -
Kerala
58 ലക്ഷം രൂപ തട്ടിയ കേസില്‍ സഹകരണ ബാങ്ക് മാനേജര്‍ റിമാൻഡില്‍
കാഞ്ഞങ്ങാട്: ഇടപാടുകാര്‍ പണയംവെച്ച സ്വര്‍ണമെടുത്ത് പല ആളുകളുടെ പേരില്‍ വീണ്ടും പണയപ്പെടുത്തി 58 ലക്ഷം രൂപ തട്ടിയ കേസില്‍ സഹകരണ ബാങ്ക് മാനേജര്‍ റിമാൻഡില്‍. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മഡിയൻ ശാഖാ മാനേജരായിരുന്ന കാഞ്ഞങ്ങാട് അടമ്ബില്‍ സ്വദേശി ടി. നീനയെ (52) ആണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. മാസങ്ങളുടെ ഇടവേളകളിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് ലോക്കറിലെ കവറുകളില്‍നിന്ന് ആരും കാണാതെ സ്വര്‍ണമെടുക്കുകയും സ്വന്തക്കാരെക്കൊണ്ട് വീണ്ടും അതു പണയംവെപ്പിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്.ഇവര്‍ക്ക് സ്ഥലംമാറ്റമുണ്ടായതിനെ തുടര്‍ന്ന് പുതിയ മാനേജര്‍ ബാങ്കിലെത്തി സ്വര്‍ണ സ്റ്റോക്കും ലഡ്ജറും ഒത്തുനോക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ബാങ്ക് സെക്രട്ടറിയുടെ പരാതിയിന്മേല്‍ കേസെടുത്ത് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കുകയും ചെയ്തു. ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകൻ…
Read More » -
Health
ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി
തിരുവനന്തപുരം: ഉയർന്ന അന്തരീക്ഷ താപനിലയിൽ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ആർജിസിബി) പഠനം. കൊതുകുകളിൽ ഉയർന്ന താപനിലയിൽ വളരുന്ന ഡെങ്കി വൈറസ് കൂടുതൽ തീവ്രത കൈവരിച്ചതായാണ് ആർജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്. ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണം ആഗോളതാപനം രോഗവ്യാപനത്തിന് വർധിപ്പിക്കുന്നുവെന്ന നിർണായക വസ്തുതയും പങ്കുവയ്ക്കുന്നു. പ്രതിവർഷം 390 ദശലക്ഷം കേസുകളാണ് ഇതുവഴി റിപ്പോർട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കൊതുകിൻറെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിൻറെ കഴിവ് രോഗവ്യാപനത്തിൽ നിർണായക ഘടകമാണെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഓഫ് എക്സ്പിരിമെൻറൽ ബയോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷണ സംഘത്തലവൻ ഡോ. ഈശ്വരൻ ശ്രീകുമാർ പറയുന്നു. മൃഗങ്ങളെപ്പോലെ കൊതുകുകളുടെ ശരീരോഷ്മാവ് സ്ഥിരമല്ല. അന്തരീക്ഷ താപനിലയനുസരിച്ച് അത് കൂടുകയോ കുറയുകയോ ചെയ്യുന്നു. താപനില ഉയരുന്നത് കൊതുകിലെ വൈറസിൻറെ തീവ്രത കൂട്ടാൻ ഇടയാക്കും. കൊതുക് കോശങ്ങളിൽ ഉയർന്ന…
Read More » -
Kerala
മഴ മുന്നറിയിപ്പ് മാറി; 9 ജില്ലകളിൽ താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്.മഴ മുന്നറിയിപ്പ് നൽകേണ്ട മാസത്തിൽ നിലവിൽ താപനില മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.9 ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇന്നും നാളെയും തിരുവനന്തപുരത്തും കൊല്ലത്തും ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. ഇത് സാധാരണയെക്കാള്‍ 3 – 5 ഡിഗ്രി വരെ കൂടുതലാണിത്.ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ 35ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാള്‍ 3 – 5 വരെ കൂടുതല്‍. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34ഡിഗ്രി വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 – 4 ഡിഗ്രി കൂടുതലാണ് ഇത്.ശരീരത്തില്‍ നേരിട്ട് ചൂടേല്‍ക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയത്. പൊതുജനങ്ങള്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്ബോള്‍…
Read More » -
Kerala
അടച്ചിട്ടിരുന്നവീട്ടില്‍ മോഷണത്തിനു ശ്രമം; യുവതി അറസ്റ്റിൽ
മാന്നാർ:അടച്ചിട്ടിരുന്നവീട്ടില്‍ മോഷണത്തിനു ശ്രമിച്ച യുവതിയെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. വീയപുരം വെള്ളംകുളങ്ങര പുത്തന്‍പുരയില്‍ മായാകുമാരി (36) ആണ് അറസ്റ്റിലായത്. ബുധനൂര്‍ പഞ്ചായത്ത് പതിനൊന്നാംവാര്‍ഡ് ശ്രീവാണി ഭവനത്തില്‍ വിജയന്‍ നായരുടെ വീട്ടിലായിരുന്നു മോഷണശ്രമം.ഈസമയം വഴിയാത്രക്കാര്‍ വരുന്നതുകണ്ട സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ വഴിയാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ തിരച്ചിലിൽ ഇരുചക്ര വാഹനവും വീടിന്റെ വാതിലുകള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന കമ്പി, പാര തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ പിടികൂടിയത്. പ്രതിയായ മായാകുമാരിക്ക് വീയപുരം, ഹരിപ്പാട് സ്റ്റേഷനുകളില്‍ നിലവില്‍ മോഷണവുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ഒരുവര്‍ഷം മുന്‍പ് പള്ളിപ്പാട്ട് നടുവട്ടം കൊരണ്ടിപ്പള്ളില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടില്‍നിന്ന് ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയാണ് മായാകുമാരി.
Read More » -
Kerala
അടിവസ്ത്രത്തിൽ സ്വർണം കടത്തൽ; കരിപ്പൂരിൽ യുവതി പിടിയിൽ
കോഴിക്കോട്:അടിവസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി.വെള്ളയൂർ സ്വദേശിനിയായ ഷംല അബ്ദുൽ കരീമിനെ (34) ആണ് അറസ്റ്റ് ചെയ്തത്. .ജിദ്ദയിൽ നിന്നുള്ള വിമാനത്തിലെത്തിയ ഇവരിൽ നിന്ന് 1112 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്.ബ്രേസിയറിനുള്ളിലും ഷഡ്ഡിക്കുള്ളിലുമായാണ് മിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണ മിശ്രിതത്തിൽ നിന്നും 973.88 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.ഇതിന് വിപണിയിൽ ഒരുകോടി രൂപയ്ക്ക് അടുത്ത് ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Read More » -
India
മിസോറാമിൽ റെയില്‍വേ പാലം തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു
ഐസ്വാൾ:മിസോറാമില്‍ നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാലം തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.തലസ്ഥാനമായ ഐസ്വാളില്‍നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള സായ്റാങ് പ്രദേശത്ത് ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം. തകര്‍ന്നുവീണ പലത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 27 പേര്‍ മരിച്ചെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മുഖ്യമന്ത്രി 17 മരണങ്ങളാണ് സ്ഥിരീകരിച്ചത്. അപകട സമയത്ത് പാലത്തില്‍ 40 തൊഴിലാളികളുണ്ടായിരുന്നു. 17 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
Read More »