Month: August 2023
-
India
ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അനുവദിക്കണം; യുപി പോലീസിന് പരാതി നല്‍കി ബംഗ്ലാദേശി യുവതി
ന്യൂഡല്‍ഹി: പബ്ജിയിലൂടെ പരിജയപ്പെട്ട കാമുകനൊപ്പം കഴിയാന്‍ അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സമാനമായ മറ്റൊരു സംഭവം ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തന്നേയും ഭര്‍ത്താവിനേയും ഒന്നിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശുകാരിയായ സോണിയ അക്തര്‍ എന്ന യുവതി ഉത്തര്‍പ്രദേശ് പോലീസിനെ സമീപിച്ചിരിക്കുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍വെച്ച് മൂന്ന് വര്‍ഷം മുന്‍പായിരുന്നു സൗരഭ് കാന്ത് തിവാരി യുവതിയെ വിവാഹം ചെയ്തത്. എന്നാല്‍, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. സെന്‍ട്രല്‍ നോയിഡയിലെ സുരജ്പുര്‍ സ്വദേശിയാണ് ഭര്‍ത്താവെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് ഇപ്പോള്‍ വിവാഹം ചെയ്തതായി സമ്മതിക്കുന്നില്ല. അയാള്‍ എന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നില്ലെന്നും യുവതി പോലീസില്‍ പരാതിയായി പറഞ്ഞു. സോണിയയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ ജോലിയുടെ ഭാഗമായി 2017 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ തിവാരി ധാക്കയില്‍ താമസിക്കുകയായിരുന്നു. അവിടെ വച്ച് 2021 ഏപ്രില്‍ 14ന് ഇസ്ലാമിക ആചാരപ്രകാരം ഇരുവരും തമ്മില്‍…
Read More » -
Kerala
അരിക്കൊമ്പനുവേണ്ടി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി; മൂവാറ്റുപുഴ സ്വദേശിക്ക് ചിഹ്നം ചക്ക
േകാട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മത്സരരംഗത്തുള്ളത് ഏഴു സ്ഥാനാര്‍ഥികളാണ്. മണ്ഡലത്തിലെ വികസനമടക്കം മുന്നണികള്‍ ചര്‍ച്ചയാക്കുമ്പോള്‍ അരിക്കൊമ്പന് നീതി ലഭ്യമാക്കാനായി മത്സരത്തിനിറങ്ങിയിരിക്കുയാണ് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി. മൂവാറ്റുപുഴ സ്വദേശിയായ പി.കെ ദേവദാസ് ആണ് അരിക്കൊമ്പനുവേണ്ടി മത്സരിക്കുന്നത്. അരിക്കൊമ്പന്‍ ഫാന്‍സിനെ പ്രതിനിധീകരിച്ചാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. ”പ്രിയപ്പെട്ട അരിക്കൊമ്പനെക്കുറിച്ച് എല്ലാ മലയാളികള്‍ക്കും അറിയാം. അരിക്കൊമ്പനുണ്ടായ ദുരവസ്ഥയില്‍ മനംനൊന്ത് ഒത്തുചേര്‍ന്ന ഒരുപറ്റം ജനങ്ങള്‍ രൂപംനല്‍കിയ അരിക്കൊമ്പന്‍ ഫാന്‍സ് എന്ന ഗ്രൂപ്പുകളുണ്ട്. അരിക്കൊമ്പന് നീതി ലഭ്യമാക്കാനായി അരിക്കൊമ്പന്റെ ഫാന്‍സിനെ പ്രതിനിധീകരിച്ചാണ് പുതുപ്പള്ളിയില്‍ മത്സരത്തിനിറങ്ങിയത്” – ദേവദാസ് പ്രതികരിച്ചു. ചക്കയാണ് ദേവദാസിന്റെ ചിഹ്നം. അതേസമയം, നാമനിര്‍ദേശപട്ടിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞദിവസം അവസാനിച്ചതോടെ പുതുപ്പള്ളിയില്‍ ചിത്രം തെളിഞ്ഞു. അഡ്വ. ചാണ്ടി ഉമ്മന്‍ (കോണ്‍ഗ്രസ്), ജെയ്ക് സി തോമസ് (സിപിഎം), ലിജിന്‍ ലാല്‍ ബിജെപി), ലൂക്ക് തോമസ് (എഎപി), പികെ ദേവദാസ് (സ്വതന്ത്രന്‍), ഷാജി (സ്വതന്ത്രന്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംത്തുള്ളത്. നാല് അംഗീകൃത…
Read More » -
LIFE
‘കുളിസീന’ടക്കം നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് വിറ്റു; മുന്‍ ഭര്‍ത്താവിനെതിരേ വീണ്ടും രാഖി സാവന്ത്
മുംബൈ: മുന്‍ ഭര്‍ത്താവ് ആദില്‍ ദുറാനിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നടി രാഖി സാവന്ത്. ദുബായില്‍ വെച്ച് തന്റെ നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് ആദില്‍ വിറ്റു എന്നാണ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഖി ആരോപിക്കുന്നത്. കുളിക്കുമ്പോള്‍ രഹസ്യമായി പകര്‍ത്തിയതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നും ആ വീട്ടില്‍ തന്നെ ആദില്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും രാഖി സാവന്ത് ആരോപിച്ചു. വിവാഹേതര ബന്ധം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ രാഖി സാവന്ത് ഉന്നയിച്ചതിനേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദില്‍ അറസ്റ്റിലായിരുന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസ് മീറ്റില്‍ വെച്ച് രാഖിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ആദില്‍ ദുറാനിക്കെതിരെ പുതിയ ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയത്. ആ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് രാഖി സാവന്ത് പറഞ്ഞു. ലോകം മുഴുവന്‍ ആ വീഡിയോകള്‍ കണ്ടാല്‍ താനെങ്ങോട്ടുപോവും? ലോകത്തിന്…
Read More » -
India
മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; പൊട്ടിക്കരഞ്ഞ് തെലങ്കാന മുന്‍ ഉപമുഖ്യമന്ത്രി
ഹൈദരാബാദ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് തെലങ്കാന മുന്‍ ഉപമുഖ്യമന്ത്രി ടി.രാജയ്യ. 2009 മുതല്‍ സ്റ്റേഷന്‍ ഘാന്‍പുര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജയ്യ, നിലവില്‍ സിറ്റിങ് എംഎല്‍എയാണ്. ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവു (കെ.സി.ആര്‍) ഇത്തവണ രാജയ്യയെ ഒഴിവാക്കി പകരം മുതിര്‍ന്ന നേതാവായ കഡിയം ശ്രീഹരിയെ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ലൈംഗികാരോപണം കണക്കിലെടുത്താണ് രാജയ്യയ്ക്ക് ടിക്കറ്റ് നിഷേധിച്ചതെന്നാണ് സൂചന. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജയ്യ കരയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മണ്ഡലത്തിലെ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നില്‍ മുട്ടുകുത്തി കരയുന്നത് വീഡിയോയില്‍ കാണാം. പാര്‍ട്ടിയോട് വിശ്വസ്തനായിരിക്കുമെന്ന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത രാജയ്യ പറഞ്ഞു. 2014 ലെ കെ.സി.ആര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ രാജയ്യയ്ക്ക് ആരോഗ്യ വകുപ്പിന്റെ ചുമതലയും നല്‍കിയിരുന്നു. എന്നാല്‍, ആരോഗ്യ വകുപ്പിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് 2015 ല്‍…
Read More » -
Kerala
സംസാരശേഷി ഇല്ലാത്ത അഞ്ചു വയസുകാരൻ പുഴയിൽ വീണ് മരിച്ചു
ഫറോക്ക്: സംസാരശേഷിയില്ലാത്ത അഞ്ചു വയസുകാരനെ വീടിനു സമീപത്തെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയിൽ കണ്ടെത്തി.മൂഴിക്കല്‍ വള്ളത്ത് റോഡില്‍ ചാലിയത്ത് പറമ്ബ് എന്‍.സി. ഹൗസില്‍ റജാസിന്റെ മകന്‍ ഗാനിമിനെ (അഞ്ച്) ആണ് മാതാവ് സൈനബ ഹണിയുടെ ഫറോക്കിലെ പേട്ട തളിയില്‍ പറമ്ബ് വീടിന് സമീപത്തെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10.30നാണ് കുട്ടിയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടയില്‍ പുഴയില്‍ മത്സ്യബന്ധനം നടത്തുന്ന തോണിക്കാരന്‍ കുട്ടിയെ പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
India
ക്ഷേത്രത്തില്‍ ഇറച്ചി കൊണ്ടുവെച്ച ബജ്രംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ
റാഞ്ചി:ക്ഷേത്രത്തില്‍ ഇറച്ചി കൊണ്ടുവെച്ച ബജ്രംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ.ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ടോട്ടോലയിലാണ് സംഭവം. സംഭവത്തില്‍ രാജ്ദീപ് കുമാര്‍ താക്കൂറെന്ന ഗോലുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 14നാണ് സാമുദായിക കലാപം ലക്ഷ്യമിട്ട് ഇയാള്‍ ക്ഷേത്രത്തില്‍ ഇറച്ചി കൊണ്ടുവെച്ചത്.ഇതോടെ തീവ്ര ഹിന്ദുത്വസംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്ത് വരികയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ഗുംല ജില്ലയില്‍ ഇന്ന് വി.എച്ച്.പിയുടെയും ബജ്റങ്ദളിന്റെയും നേതൃത്വത്തില്‍ ബന്ദിന് ആഹ്വാനവും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് പ്രതിയായ രാജ്ദീപ് കുമാര്‍ താക്കൂര്‍ പിടിയിലായത്. എസ്.പിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് എസ്.ഡി.പി.ഒ മനീഷ് ചന്ദ്രലാല്‍ അറിയിച്ചു. മുൻപ് ഇതേ ക്ഷേത്രത്തിലെ വിഗ്രഹം രാജ്ദീപ് തകര്‍ത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ സുദാമ റാം, പ്രേം സാഗര്‍ സിംഗ്, വിവേക് ചൗധരി, വിനോദ് കുമാര്‍, മോജ്മില്‍ എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. സംഭവം നടന്നയുടൻ സ്‌റ്റേഷൻ ഇൻ ചാര്‍ജ് മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഇറച്ചി നീക്കം…
Read More » -
Crime
ഓണം നറുക്കെടുപ്പ്, സമ്മാനം വിദേശമദ്യം; കൂപ്പണടിച്ച് വിറ്റയാള്‍ എക്സൈസ് പിടിയില്‍
കോഴിക്കോട്: തിരുവോണം ബമ്പര്‍ എന്നപേരില്‍ ഓണസമ്മാനമായി നറുക്കെടുപ്പിലൂടെ വിദേശമദ്യം വിതരണംചെയ്യാന്‍ കൂപ്പണ്‍ പ്രിന്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ എക്സൈസിന്റെ പിടിയില്‍. ബേപ്പൂര്‍ ഇട്ടിച്ചിറപ്പറമ്പ് കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തിനെ(36)യാണ് കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത് ബാബുവും സംഘവും ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. ഒന്നാം സമ്മാനം, രണ്ടാം സമ്മാനം എന്നിങ്ങനെ വിവിധ ബ്രാന്‍ഡ് മദ്യമാണ് ഇയാള്‍ നല്‍കാനായി കൂപ്പണില്‍ അടിച്ചിരുന്നത്. ആയിരംകൂപ്പണുകളാണ് ഇയാള്‍ നറുക്കെടുപ്പിനായി അടിച്ചിരുന്നത്. അതില്‍ 700 വില്‍പ്പന നടത്താത്ത കൂപ്പണുകളും 300 എണ്ണം വില്‍പ്പന നടത്തിയതിന്റെ കൗണ്ടര്‍ഫോയിലുകളും എക്സൈസ് പിടിച്ചെടുത്തു. അബ്കാരി ആക്ട് 55 എച്ച് പ്രകാരമാണ് ഇയാളുടെപേരില്‍ കേസെടുത്തത്. അതേസമയം, ഓണക്കാലത്ത് ക്ലബ്ബുകളോ കലാ സാംസ്‌കാരിക സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് മദ്യം സമ്മാനമായി നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് എക്‌സൈസ് അറിയിച്ചു. സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്കും മദ്യം സമ്മാനമായി നല്‍കുന്നത് നിയമവിരുദ്ധമാണ്. ഓണക്കാലത്ത് ഇത്തരം രീതികള്‍ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എക്‌സൈസിന്റെ മുന്നയിപ്പ്. മദ്യം സമ്മാനമായി നല്‍കുമെന്ന്…
Read More » -
India
വനിതാ ഹോസ്റ്റലില്‍ നിന്ന് 89 വിദ്യാർത്ഥിനികളെ കാണാനില്ല !!
ലഖ്നൗ: വനിതാ ഹോസ്റ്റലില്‍ നിന്നും നൂറില്‍ 89 വിദ്യാര്‍ഥിനികളേയും കാണാതായതിന് പിന്നാലെ ഹോസ്റ്റല്‍ വാര്‍ഡനുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ റെസിഡൻഷ്യല്‍ സ്കൂള്‍ ഹോസ്റ്റലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലായിരുന്നു വിദ്യാര്‍ഥികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ സ്കൂളിലാണ് സംഭവം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ജില്ലാ മജിസ്ട്രേറ്റ് നേഹ ശര്‍മ ഹോസ്റ്റലില്‍ പരിശോധനക്കെത്തുന്നത്. 100 പേരിൽ ഹോസ്റ്റലിൽ ആകെയുണ്ടായിരുന്നത് പതിനൊന്ന് പേരാണ്.ഇതിന് പിന്നാലെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറും ജില്ലാ കോര്‍ഡിനേറ്റര്‍ ഗേള്‍ എജുക്കേഷൻ ഓഫീസറും സ്ഥലത്തെത്തിയിരുന്നു. സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. “നൂറ് വിദ്യാര്‍ഥികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11പേര്‍ മാത്രമാണ് നിലവില്‍ ഹോസ്റ്റലിലുള്ളത്. ബാക്കി 89 പേരെ കുറിച്ചുള്ള ചോദ്യത്തിന് ഹോസ്റ്റല്‍ വാര്‍ഡന് കൃത്യമായ ഉത്തരം പറയാൻ സാധിച്ചിട്ടില്ല” ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ മജിസട്രേറ്റിന്‍റെ നിര്‍ദേശ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…
Read More » -
Kerala
അന്‍വറിന്റെ പാര്‍ക്ക് തുറക്കാന്‍ ഭാഗികാനുമതി; നടപടി സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷയില്‍
കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. കുട്ടികളുടെ പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത്. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളിലായിരിക്കണമെന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണമെന്നും ഭാഗികമായി പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2018-ല്‍ കനത്ത മഴയില്‍ പാര്‍ക്കില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന പ്രദേശം ഉരുള്‍പൊട്ടല്‍ മേഖലയാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. കുട്ടികളുടെ പാര്‍ക്കിന് അനുമതി നല്‍കിയെങ്കിലും ബാക്കി നിര്‍മാണങ്ങളില്‍ അപകട സാധ്യത പരിശോധന നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കോഴിക്കോട് സ്ഥിതിചെയ്യുന്ന സ്വകാര്യ ഏജന്‍സിയെയാണ് ഇതിനായി…
Read More »
