കോഴിക്കോട്:അടിവസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി.വെള്ളയൂർ സ്വദേശിനിയായ ഷംല അബ്ദുൽ കരീമിനെ (34) ആണ് അറസ്റ്റ് ചെയ്തത്.
.ജിദ്ദയിൽ നിന്നുള്ള വിമാനത്തിലെത്തിയ ഇവരിൽ നിന്ന് 1112 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്.ബ്രേസിയറിനുള് ളിലും ഷഡ്ഡിക്കുള്ളിലുമായാണ് മിശ്രിതം ഒളിപ്പിച്ചിരുന്നത്.
പിടികൂടിയ സ്വർണ മിശ്രിതത്തിൽ നിന്നും 973.88 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.ഇതിന് വിപണിയിൽ ഒരുകോടി രൂപയ്ക്ക് അടുത്ത് ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.